Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

കുടുക്കിലായതീവഴി... മുക്കം ഇരട്ടക്കൊലപാതക കേസിലെ പ്രതി പി.വി.ബിര്‍ജു ഇസ്മായിലിനെ വീട്ടിലേക്കു വിളിച്ചുവരുത്തിയത് പ്രലോഭനം നല്‍കി; ജയവല്ലിയെ കൊലപ്പെടുത്തിയ അതേ മുറിയിലെ കട്ടിലിലാണ് ഇസ്മായിലിനെയും കൊലപ്പെടുത്തിയത്; ആരാരും അറിയാതെ പോകുമായിരുന്ന കൊലപാതകം ചുരുളഴിയുന്നതിങ്ങനെ

17 JANUARY 2020 10:53 AM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക കേസിലെ അമ്പരപ്പ് മാറും മുമ്പേയാണ് കോഴിക്കോട് മണാശേരിയില്‍ ഇരട്ട കൊലപാതകം നടന്നത്. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തായത്. പന്നിയുടെ ജഡമാണെന്നു കരുതി മറവുചെയ്തിരുന്നെങ്കില്‍ 2 കൊലപാതകങ്ങളുടെ ചുരുളഴിയാതെ പ്രതി രക്ഷപ്പെടുമായിരുന്നു. കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ എസ്‌റ്റേറ്റ് ഗേറ്റ് തടപറമ്പ് റോഡില്‍ മാലിന്യങ്ങള്‍ക്കിടയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ 2017 ജൂലൈ 6ന് കണ്ടെത്തിയ ശരീരഭാഗങ്ങള്‍ പ്രത്യക്ഷത്തില്‍ പന്നിയുടെ ജഡമാണെന്നാണു തോന്നിയത്. പിന്നീട്, സംശയം തോന്നിയ നാട്ടുകാര്‍ ഇതു പരിശോധിക്കുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. വിശദപരിശോധനയില്‍ പുരുഷന്റെ മൃതശരീര ഭാഗങ്ങളാണെന്നു കണ്ടെത്തി. കൈകാലുകളും തലയും വേര്‍പെട്ട നിലയിലാണ് ചാക്കിലാക്കിയ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

കേസിലെ പ്രതി പി.വി.ബിര്‍ജു, കൊലപ്പെട്ട ഇസ്മായിലിനെ വീട്ടിലേക്കു വിളിച്ചുവരുത്തിയത് അമ്മയെ കൊലപ്പെടുത്താന്‍ സഹായിച്ചതിന്റെ പ്രതിഫലം നല്‍കാനെന്ന പേരിലാണ്. ഇരുവരും ചേര്‍ന്നു ജയവല്ലിയെ കൊലപ്പെടുത്തിയ അതേ മുറിയിലെ കട്ടിലിലാണ് ഇസ്മായിലിനെയും കൊലപ്പെടുത്തിയതെന്നു െ്രെകം ബ്രാഞ്ച് പറയുന്നു. 2016 മാര്‍ച്ചിലാണ് ഇരുവരും ചേര്‍ന്നു ജയവല്ലിയെ കൊലപ്പെടുത്തിയത്.

ഇസ്മയിലിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങള്‍ ബിര്‍ജു ഇരുവഞ്ഞിപ്പുഴയിലേക്ക് എറിഞ്ഞ അഗസ്ത്യന്‍മൂഴിയിലെ പാലം.
ഇസ്മയിലിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങള്‍ ബിര്‍ജു ഇരുവഞ്ഞിപ്പുഴയിലേക്ക് എറിഞ്ഞ അഗസ്ത്യന്‍മൂഴിയിലെ പാലം.

സഹായിച്ചതിനു പ്രതിഫലമായി 2 ലക്ഷം രൂപ ഇസ്മായിലിനു നല്‍കാമെന്നു ബിര്‍ജു വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, സംഭവം നടന്നു ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം നല്‍കിയില്ല. ഇതിനിടെ ബിര്‍ജു വീടും സ്ഥലവും വില്‍ക്കാനുള്ള ശ്രമം തുടങ്ങി. 30 ലക്ഷം രൂപയ്ക്കു കച്ചവടം ഉറപ്പിച്ചെന്നും അഡ്വാന്‍സായി 10 ലക്ഷം രൂപ ബിര്‍ജു കൈപ്പറ്റിയെന്നും ഇസ്മായിലിനു വിവരം ലഭിച്ചു. തുടര്‍ന്നാണ് ഇയാള്‍ മലപ്പുറത്തു നിന്നു മുക്കത്തെത്തിയത്. പണം നല്‍കിയില്ലെങ്കില്‍ കൊലപാതക വിവരം പുറത്തുപറയുമെന്ന് ബിര്‍ജുവിനെ ഭീഷണിപ്പെടുത്തി.

ബിര്‍ജു, കൊലപാതകങ്ങള്‍ നടത്തിയ വെസ്റ്റ് മണാശേരിയിലെ വീട്
ബിര്‍ജു, കൊലപാതകങ്ങള്‍ നടത്തിയ വെസ്റ്റ് മണാശേരിയിലെ വീട്
2016 ജൂണ്‍ 18നു രാത്രി വീട്ടിലെത്തിയാല്‍ പണം നല്‍കാമെന്നു ബിര്‍ജു ഉറപ്പുനല്‍കി. ഭാര്യയെയും മകളെയും ബന്ധുവീട്ടിലേക്ക് അയച്ചു. രാത്രി വീട്ടിലെത്തിയ ഇസ്മായിലിന് അമിത അളവില്‍ മദ്യം നല്‍കി. ബോധരഹിതനായി ഇയാള്‍ കട്ടിലില്‍ കിടക്കുമ്പോള്‍ കയര്‍ ഉപയോഗിച്ചു കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. മൃതദേഹം രാത്രി വീട്ടില്‍ സൂക്ഷിച്ചു. പിറ്റേദിവസം രാവിലെ എന്‍ഐടിക്കു സമീപത്തെ കട്ടാങ്ങല്‍ ജംക്ഷനിലെ കടയിലെത്തി ചാക്കും ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിക്കുന്ന വലിയ പ്ലാസ്റ്റിക് കവറുകളും സര്‍ജിക്കല്‍ ബ്ലേഡും വാങ്ങി മടങ്ങി. വൈകിട്ടു കട്ടിലില്‍ നിന്നു മൃതശരീരം നിലത്തേക്കിട്ടു സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചു പല കഷണങ്ങളാക്കി. രണ്ടു കൈകളും തലയും ഒരു കവറിലും കാലുകള്‍ മടക്കി ഓരോ കവറിലുമാക്കി. ബാക്കിയുള്ള ശരീരഭാഗം മറ്റൊരു കവറിലുമിട്ടു ചാക്കിലാക്കി.

രാത്രി ഓരോ ചാക്കുകളാക്കി ബൈക്കില്‍ വച്ചുകെട്ടി വീട്ടില്‍ നിന്നു 4 കിലോമീറ്റര്‍ അകലെയുള്ള അഗസ്ത്യന്‍മുഴി പാലത്തിലെത്തി പുഴയിലേക്കു വലിച്ചെറിഞ്ഞു. 3 ചാക്കുകള്‍ ഇങ്ങനെ വലിച്ചെറിഞ്ഞു. ഉടല്‍ ഭാഗമുള്ള നാലാമത്തെ ചാക്കുമായി പാലത്തിനടുത്തെത്തിയപ്പോള്‍ ഇതിലൂടെ ആളുകള്‍ നടന്നുവരുന്നതു കണ്ടു. ബൈക്ക് നിര്‍ത്താതെ തിരുവമ്പാടി റൂട്ടിലേക്ക് ഓടിച്ചുപോവുകയും 1.5 കിലോമീറ്റര്‍ അകലെ കുമാരനെല്ലൂര്‍ എസ്‌റ്റേറ്റ് ഗേറ്റിലെ റോഡരികില്‍ ആളുകള്‍ മാലിന്യം തള്ളുന്ന ഭാഗത്ത് ഉപേക്ഷിക്കുകയും ചെയ്തു.

ഒരു മാസത്തിനുള്ളില്‍ വീടിന്റെയും സ്ഥലത്തിന്റെയും വില്‍പന നടത്തി തമിഴ്‌നാട്ടിലേക്കു പോയി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇസ്മായിലിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുക്കുമ്പോള്‍ സ്ഥലം വിറ്റു നാടുവിടാനുള്ള തിടുക്കത്തിലായിരുന്നു ബിര്‍ജു. ചെറുപ്പത്തില്‍ പിതാവിനൊപ്പം കാട്ടില്‍ വേട്ടയ്ക്കു പോയിരുന്ന ബിര്‍ജുവിന് മൃഗങ്ങളെ അറുത്തുമുറിച്ചുള്ള പരിചയമുണ്ടായിരുന്നെന്നും തെളിവുനശിപ്പിക്കാന്‍ ഈ രീതി തിരഞ്ഞെടുക്കാന്‍ ഇതാണു കാരണമെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (45 minutes ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (1 hour ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (1 hour ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (2 hours ago)

സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' സതീശനെ ഒതുക്കും കലാപം കത്തുന്നു  (2 hours ago)

കോക്പിറ്റിൽ നിന്ന് പൈലറ്റിനെ വലിച്ചിറക്കി വിമാനം പറത്തി പ്ലംബർ..ഇസ്രായേലിൽ ഇന്ത്യൻ പൈലറ്റിന് സൂപ്പർ വരവേൽപ്പ്  (2 hours ago)

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...  (2 hours ago)

അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന  (2 hours ago)

തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...  (3 hours ago)

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (3 hours ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (3 hours ago)

RainAlert കേരളത്തിൽ പെരും  (3 hours ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിയ്ക്ക് കോടതിയില്‍ നിന്ന് ആശ്വാസം  (3 hours ago)

Malayali Vartha Recommends