Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ഒറ്റക്കെങ്കിലും എണ്ണിക്കോ... പൗരത്വ ഭേദഗതി നിയമത്തിന് പിന്നാലെ തദ്ദേശ സ്വയംഭരണ വാര്‍ഡ് വിഭജനത്തിലും നിലപാട് കടുപ്പിച്ച് വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; താന്‍ അറിയാതെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് തെറ്റെന്ന് വീണ്ടും ആവര്‍ത്തിച്ച് ഗവര്‍ണര്‍

17 JANUARY 2020 10:57 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം കനക്കുകയാണ്. ഗവര്‍ണര്‍ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എതിര്‍ത്ത് രംഗത്തെത്തി. ഇതിന് മറപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നും സര്‍ക്കാരിനെതിരെ പ്രസ്താവന നടത്തിയിട്ടുണ്ട്. പൗരത്വ നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് ഗവര്‍ണര്‍ വീണ്ടും പറയുന്നത്.

പൗരത്വ ഭേദഗതി വിഷയത്തിന് ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തുറന്ന പോരിലേക്ക് എത്തിയിരിക്കെ, ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടന മനസിലാക്കിയിട്ടില്ലെന്ന് യെച്ചൂരി വിമര്‍ശിച്ചു.

ഗവര്‍ണറുടെ നിലപാട് ദൗര്‍ഭാഗ്യമെന്ന് പറഞ്ഞ യെച്ചൂരി, സംസ്ഥാനത്തിന്റേയും നിയമസഭയുടെയും അധികാരങ്ങള്‍ എന്തെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മനസ്സിലായിട്ടില്ലെന്നും പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്താവനകളായിരിക്കണം ഗവര്‍ണര്‍ നടത്തേണ്ടതെന്ന് പറഞ്ഞ യെച്ചൂരി, നിര്‍ഭാഗ്യവശാല്‍ അതിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ ആണ് ഗവര്‍ണര്‍ നടത്തുന്നതെന്നും പറഞ്ഞു.

അതിന് മറുപടിയായി പൗരത്വ നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചു. താന്‍ അറിയാതെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാരിന് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടെങ്കിലും സംസ്ഥാനത്തിന്റെ തലവന്‍ എന്ന രീതിയില്‍ തന്നെ അറിയിക്കേണ്ടതായിരുന്നു. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. സര്‍ക്കാര്‍ നടപടി ഭരണഘടനാപരമാണോ എന്ന് പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

താന്‍ റബര്‍ സ്റ്റാംപ് അല്ലെന്ന് തുറന്നു പറഞ്ഞ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തി. തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ല എന്നു പറഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഓര്‍ഡിനന്‍സില്‍ ഒപ്പിടും മുന്‍പ് തനിക്കു ചില കാര്യങ്ങള്‍ ബോധ്യപ്പെടണം. സംശയങ്ങള്‍ മാറേണ്ടതുണ്ട്. ഫയല്‍ ലഭിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനോട് ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്തത്. പൗരത്വ നിയമത്തിലെ തന്റെ നിലപാടുകളുമായി ഈ വിഷയത്തിനു ബന്ധമില്ല. ആരും നിയമത്തിനു മുകളിലല്ല. ഈ മാസം അവസാനം നിയമസഭ ചേരാനിരിക്കെ എന്തിനാണ് ഓര്‍ഡിനന്‍സ് എന്നും ഗവര്‍ണര്‍ ചോദിച്ചു.

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭ ചേരാമെങ്കില്‍ ഈ നിയമം പാസാക്കാനും സഭ ചേര്‍ന്നുകൂടെയെന്നു തദ്ദേശമന്ത്രി എ.സി.മൊയ്തീനോട് ഗവര്‍ണര്‍ ചോദിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂട്ടാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. ജനസംഖ്യാ വര്‍ധനവിന് അനുസരിച്ച് ജനപ്രതിനിധികളുടെ എണ്ണം കൂട്ടാനാണ് ഓര്‍ഡിനന്‍സെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സെന്‍സസിനു മുന്‍പ് ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്ക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് തിരിച്ചയയ്ക്കാം. സര്‍ക്കാര്‍ വീണ്ടും അയച്ചാല്‍ ഗവര്‍ണര്‍ക്ക് ഒപ്പിടേണ്ടിവരും. ഈ മാസം 31ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ലായി അവതരിപ്പിക്കാനുമാകും. സെന്‍സസ് നടക്കാനിരിക്കുന്നതിനാല്‍ 2019 ഡിസംബര്‍ 31ന് ശേഷം വാര്‍ഡ് വിഭജനം പാടില്ലെന്നു സെപ്റ്റംബര്‍ 9ന് സെന്‍സസ് ഡയറക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ 27നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് അയച്ചു.

ഡിസംബര്‍ 31ന് പൗരത്വ നിയമത്തില്‍ പ്രമേയം പാസാക്കാന്‍ സഭ ചേര്‍ന്നു. സഭ ചേര്‍ന്നുകഴിഞ്ഞാല്‍ ഓര്‍ഡിനന്‍സുകള്‍ക്ക് വീണ്ടും ഗവര്‍ണറുടെ അംഗീകാരം വേണം. ഗവര്‍ണറുടെ മുന്നില്‍ ഫയല്‍ എത്തിയപ്പോള്‍ സെന്‍സസ് ഡയറക്ടറുടെ വിജ്ഞാപനത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി ഒപ്പിടാതെ ഫയല്‍ മടക്കുകയായിരുന്നു. ഇതാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (45 minutes ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (1 hour ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (1 hour ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (2 hours ago)

സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' സതീശനെ ഒതുക്കും കലാപം കത്തുന്നു  (2 hours ago)

കോക്പിറ്റിൽ നിന്ന് പൈലറ്റിനെ വലിച്ചിറക്കി വിമാനം പറത്തി പ്ലംബർ..ഇസ്രായേലിൽ ഇന്ത്യൻ പൈലറ്റിന് സൂപ്പർ വരവേൽപ്പ്  (2 hours ago)

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...  (2 hours ago)

അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന  (2 hours ago)

തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...  (3 hours ago)

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (3 hours ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (3 hours ago)

RainAlert കേരളത്തിൽ പെരും  (3 hours ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിയ്ക്ക് കോടതിയില്‍ നിന്ന് ആശ്വാസം  (3 hours ago)

Malayali Vartha Recommends