കണ്ണൂർ പൊന്ന്യം റോഡിലെ പൊലീസ് പിക്കറ്റ് പോസ്റ്റിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ആർഎസ്എസ് പ്രവർത്തകനായ പ്രബേഷ് പിടിയിലായി

കണ്ണൂർ പൊന്ന്യം റോഡിലെ പൊലീസ് പിക്കറ്റ് പോസ്റ്റിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ആർഎസ്എസ് പ്രവർത്തകനായ പ്രബേഷ് പിടിയിലായി . ഇന്ന് പുലർച്ചെ ഒന്നരയോടെയാണു പിക്കറ്റ് പോസ്റ്റിനു നേരെ ബോംബേറുണ്ടായത്. രാഷ്ട്രീയ സംഘര്‍ഷമേഖലയായതിനാല്‍ ആണ് ഇവിടെ പൊലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപിച്ചിരുന്നത് . ഇതിന് നേരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബോംബെറിഞ്ഞത്. ബോംബ് റോഡിൽ വീണു പൊട്ടിയെങ്കിലും ആർക്കും പരുക്കില്ല....
പൊലീസിനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് സൂചന. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയിലേക്കെത്തിയത്. എന്നാല്‍ ഇയാളെ ഇതുവരേയും പിടികൂടാന്‍ സാധിച്ചിട്ടില്ല
ഈ മാസം 4ന് തൊട്ടടുത്ത പ്രദേശമായ കുണ്ടുചിറയിൽ നിന്ന് ഉഗ്രസ്ഫോടകശേഷിയുള്ള 14 ബോംബുകൾ കതിരൂർ പൊലീസ് കണ്ടെടുത്തിരുന്നു
https://www.facebook.com/Malayalivartha

























