Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

സയനൈഡ് കലർത്തിയ വെള്ളം നല്‍കുമ്പോള്‍ 'ജോളിയാന്റി' ചിരിക്കുകയായിരുന്നു; സിലിയെ അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ ആശുപത്രിയില്‍ എത്തിക്കുകയും മഷ്റൂം ഗുളിക നൽകുകയും ചെയ്തു ; കൊലപാതക ശ്രമം വിജയിച്ചത് രണ്ടാം ധൗത്യത്തിൽ

17 JANUARY 2020 04:53 PM IST
മലയാളി വാര്‍ത്ത

കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്.

ഈ കേസിലും ഒന്നാം പ്രതി ജോളിയാണ്, മാത്യുവാണ് രണ്ടാം പ്രതി, സ്വര്‍ണപണിക്കാരന്‍ പ്രജികുമാര്‍ മൂന്നാം പ്രതിയാണ്. 1020 പേജുള്ളതാണ് കുറ്റപത്രം. ഇതില്‍ 165 സാക്ഷികളുണ്ട്. സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍, സഹോദരി ഷാലു ഫ്രാന്‍സിസ്, സക്കറിയ എന്നിവരുടെ മൊഴികളാണ് ഏറ്റവും നിര്‍ണായകമായതെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിലിയെ രണ്ടാം ശ്രമത്തിലാണ് ജോളി കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറയുന്നു. ആദ്യ ശ്രമത്തില്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. അന്നത്തെ ഡോക്ടറുടെ കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്. അന്ന് ഇക്കാര്യം കുടുംബാംഗങ്ങള്‍ കാര്യമായി എടുത്തിരുന്നെങ്കില്‍ സിലി ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

രണ്ടാം ശ്രമത്തില്‍ ജോളി മഷ്‌റൂം ക്യാപ്‌സ്യൂളില്‍ സയനൈഡ് നിറച്ച്‌ നല്‍കിയാണ് സിലിയെ വകവരുത്തിയത്.
സിലിയെ അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ ആശുപത്രിയില്‍ എത്തിക്കുകയും മഷ്റൂം ഗുളികയില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒപ്പം കുടിക്കാന്‍ നല്‍കിയ വെള്ളത്തിലും സയനൈഡ് കലര്‍ത്തിയതായാണ് കണ്ടെത്തിയത്. ജോളിക്ക് സുഖമില്ലാതെ വന്നതോടെ ക്യാപ്‌സൂള്‍ നല്‍കി. വെള്ളം എടുത്തുനല്‍കാമെന്ന് മകന്‍ പറഞ്ഞപ്പോള്‍ വേണ്ട എന്നു പറഞ്ഞ് ജോളി തന്നെ ബാഗില്‍ നിന്ന് വെള്ളമെടുത്തു നല്‍കി. വെള്ളം കുടിച്ചയുടന്‍ അമ്മ മരിച്ചുവെന്ന് മകന്‍ മൊഴിനല്‍കിയിട്ടുണ്ട്. വെള്ളം നല്‍കുമ്ബോള്‍ 'ജോളിയാന്റി' ചിരിക്കുകയായിരുന്നുവെന്നും മകന്‍ പറയുന്നു. അമ്മയ്ക്ക് വയ്യാതെ വന്നതോടെ തനിക്ക് 50 രൂപ നല്‍കി പുറത്തുപോയി ഐസ്‌ക്രീം കഴിക്കാന്‍ ജോളിയാന്റി പറഞ്ഞു. എന്നാല്‍ താന്‍ പോകാതെ വീണ്ടും മുറിയിലേക്ക് തിരിച്ചുകയറി വരികയായിരുന്നുവെന്നും മകന്‍ പറയുന്നു.

സിലിക്ക് വളരെയേറെ വിഷമങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അത് അവര്‍ ആരോടും പറഞ്ഞിരുന്നില്ല. വീട്ടില്‍ നിന്ന് മാറിനില്‍ക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. ഒരു പള്ളിയില്‍ ജോലിക്ക് പോയത് വീട്ടില്‍ നിന്ന് മാറിനില്‍ക്കണമെന്ന ആഗ്രഹത്തിലായിരുന്നു.

സിലിയുടെ സ്വര്‍ണം മുഴുവന്‍ ജോളി സ്വന്തമാക്കിയിരുന്നു. ജോളി ഒരു വര്‍ഷത്തിനിടെ കേസിലെ മറ്റൊരു പ്രതിയായ മാത്യൂവുമായി ചേര്‍ന്ന് ജ്വല്ലറിയില്‍ 14 തവണയിലേറെ ഇടപാട് നടത്തി. പഴയ സ്വര്‍ണങ്ങള്‍ പല തവണയായി മാറ്റിയെടുത്തു. 30 പവനോളം സ്വര്‍ണമുണ്ടായിരുന്നു. പിടിക്കപ്പെടുമെന്ന് ആയതോടെ സ്വര്‍ണം ജോണ്‍സണ് നല്‍കിയ ശേഷം വിറ്റ് പണമെടുത്തുകൊള്ളാന്‍ പറഞ്ഞതായും പോലീസ് അറിയിച്ചു. സ്വര്‍ണം പൂര്‍ണ്ണമായും കണ്ടുകെട്ടിയതായും കെ.ജി സൈമണ്‍ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് സിലിയുടെ ഭര്‍ത്താവ് ഷാജുവിന് പങ്കില്ലെന്നും ഇതിനെക്കുറിച്ച്‌ അറിവുണ്ടായിരുന്നില്ലെന്നും എസ്.പി അറിയിച്ചു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെ തൊട്ടടുത്ത് ആശുപത്രിയുണ്ടായിട്ടും 12 കിലോമീറ്റര്‍ അപ്പുറത്തുള്ള ശാന്തി ഹോസ്പിറ്റലില്‍ നിര്‍ബന്ധിച്ച്‌ കൊണ്ടുപോവുകയായിരുന്നു. ഇതിനെല്ലാം കൃത്യമായ തെളിവുണ്ട്.

ഷാജുവിനെ ഭര്‍ത്താവായി കിട്ടുക എന്നത് തന്നെയായിരുന്നു സിലിയുടെ പ്രധാന ലക്ഷ്യമെന്നും ഇതിനായി സിലിയെ ഒഴിവാക്കാന്‍ പല വഴികളും ജോളി സ്വീകരിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (24 minutes ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (35 minutes ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (1 hour ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (1 hour ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (1 hour ago)

ഓപ്പറേഷൻ തൂഫാൻ:  (2 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (2 hours ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (2 hours ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (2 hours ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (2 hours ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (2 hours ago)

കേരള പൊലീസിന് 15,030 പിഴ  (4 hours ago)

ഇറാന്റെ കൂര ശിക്ഷ...  (4 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (4 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (5 hours ago)

Malayali Vartha Recommends