Widgets Magazine
05
Apr / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപം തെളിയിക്കുന്നത് വൈറസിനെ കൊല്ലില്ല, പക്ഷെ അത് രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും; പ്രിയദർശൻ


അപൂര്‍വ ജീവി, വലിയ ശരീരവലിപ്പവും കായികശേഷിയുമുള്ള മനുഷ്യന്‍; സത്യാവസ്ഥ ഇത്...


നന്ദി മമ്മൂക്ക; ദീപം തെളിയിക്കലിന്​ പിന്തുണ അറിയിച്ച നടന്‍ മമ്മുട്ടിക്ക്​ നന്ദി പറഞ്ഞ്​ ​പ്രധാനമന്ത്രി നരേന്ദ്ര മോദി


കഴിഞ്ഞ ഒന്നര വര്‍ഷമായി യുവതിയുമായി പ്രണയത്തിലായിരുന്നു.. സമീപകാലത്തുണ്ടായ അകൽച്ച സഹിക്കാനായില്ല; പെട്രോളുമായി യുവതിയുടെ വീട്ടിലെത്തിയ യുവാവ് തീകൊളുത്തി മരിച്ചു, അമ്മയ്ക്ക് പരിക്ക്! സംഭവം കൊല്ലത്ത്


കണ്ണിനെ ബാധിച്ച കാന്‍സര്‍ രോഗത്തിന്റെ ചികിത്സക്കായി ഒന്നര വയസുകാരി അന്‍വിതയും രക്ഷിതാക്കളും ഹൈദരബാദിലേക്ക് തിരിച്ചു! ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഇതേ ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ

ഫ്രീസറില്‍ അച്ഛനെയും അമ്മയെയും കുഞ്ഞനുജനെയും ഒന്നൊന്നായി കണ്ടപ്പോള്‍ മാധവിന്റെ ഭാവം മാറി.... ഒടുവില്‍ വിതുമ്പലായി, തേങ്ങിക്കരച്ചിലായി, അച്ഛനമ്മമാരും അനുജനും മരിച്ചതോടെ ഒറ്റയ്ക്കായിപ്പോയ മാധവിന്റെ സങ്കടം കണ്ടുനിന്ന എല്ലാവരുടെയും കണ്ണുനനയിച്ചു

25 JANUARY 2020 07:20 AM IST
മലയാളി വാര്‍ത്ത

More Stories...

അപൂര്‍വ ജീവി, വലിയ ശരീരവലിപ്പവും കായികശേഷിയുമുള്ള മനുഷ്യന്‍; സത്യാവസ്ഥ ഇത്...

നോണ്‍വെജ് ഇല്ലെങ്കില്‍ കഴിക്കാനാവില്ല. കൊറോണക്കാലത്ത് ഒരു നേരത്തെ ചോറിന് നാട്ടുകാര്‍ കഷ്ടപ്പെടുമ്പോള്‍ ഭക്ഷണ പൊതികള്‍ വലിച്ചെറിഞ്ഞ് അതിഥി തൊഴിലാളികള്‍.

അരി ആവിയായി പോകുന്ന മാജിക് സിവിൽ സപ്ലൈസ് പൊളിച്ചു; റേഷൻ കട സിവിൽ സപ്ലൈസ് വകുപ്പ് അടച്ചു പൂട്ടി

രോഗ ലക്ഷണങ്ങൾ ഇല്ലാത്ത നാലുപേർക്ക് കോവിഡ്; രോഗലക്ഷണങ്ങള്‍ ഇല്ലാതെ തന്നെ ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം

തെക്കന്‍ കേരളത്തിൽ പലയിടങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും

അടുത്തമാസം താമസം തുടങ്ങേണ്ടിയിരുന്ന പുതിയ വീട്ടിലേക്ക് അച്ഛന്റെയും അമ്മയുടെയും കുഞ്ഞനുജന്റെയും ചേതനയറ്റ ശരീരങ്ങള്‍ ഇറക്കിക്കിടത്തുമ്പോള്‍ കളിയിലായിരുന്നു മാധവ്. നേപ്പാളില്‍ വിഷവാതകം ശ്വസിച്ച് മരിച്ച രഞ്ജിത്തിനെയും ഭാര്യ ഇന്ദുലക്ഷ്മിയെയും മകന്‍ വൈഷ്ണവിനെയും അവസാനമായൊരു നോക്കുകാണാനെത്തിയവരുടെ തിരക്ക് ഒട്ടുകുറഞ്ഞപ്പോഴാണ് മാധവിനെ മൊകവൂരിലെ വീട്ടിനുമുന്നിലേക്കു കൂട്ടിക്കൊണ്ടുവന്നത്. ആള്‍ക്കൂട്ടത്തെ കണ്ടപ്പോള്‍ ഒന്നുപകച്ചു. ഫ്രീസറില്‍ അച്ഛനെയും കുഞ്ഞനുജനെയും അമ്മയെയും ഒന്നൊന്നായി കണ്ടപ്പോള്‍, ഭാവംമാറി. ഇനിയൊരിക്കലും ഉണരാത്ത മയക്കത്തിലാണ് തന്റെ പ്രിയപ്പെട്ടവരെന്നു തിരിച്ചറിഞ്ഞതിനാലാവാം, അതു വിതുമ്പലായി, തേങ്ങിക്കരച്ചിലായി. അച്ഛനമ്മമാരും അനുജനും മരിച്ചതോടെ ഒറ്റയ്ക്കായിപ്പോയ മാധവിന്റെ സങ്കടം കണ്ടുനിന്ന എല്ലാവരുടെയും കണ്ണുനനയിച്ചു. മൊകവൂരില്‍നിന്ന് രഞ്ജിത്തിന്റെ വീടായ കുന്ദമംഗലത്തെ പുനത്തിലേക്കു മൃതദേഹങ്ങളെത്തിച്ചതിനു പിന്നാലെ മാധവിനെയും കൊണ്ടുപോയി.
അവിടെ മുറ്റത്ത് പൊതുദര്‍ശനം നടക്കുമ്പോള്‍ പലഘട്ടത്തിലും അവന് നിയന്ത്രണംവിട്ടു. രഞ്ജിത്തിന്റെ അച്ഛനമ്മമാരും ബന്ധുക്കളും അലമുറയിട്ടപ്പോഴെല്ലാം ആ കുരുന്നിനും സങ്കടംസഹിക്കാനായില്ല. അച്ഛനെയും അമ്മയെയും കാണണമെന്നുപറഞ്ഞ് ഇടയ്ക്കിടെ ഉറക്കെ കരഞ്ഞ അവനെ സാന്ത്വനിപ്പിക്കാന്‍ കണ്ണീരടക്കിപ്പിടിച്ചുകൊണ്ട് മറ്റുള്ളവര്‍ പാടുപെട്ടു. കുഞ്ഞനുജനായ വൈഷ്ണവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ മാധവിനെക്കൊണ്ടാണ് ചെയ്യിച്ചത്. കുഴിയില്‍ പനിനീര്‍ തളിക്കുകയും മണ്ണിടുകയുമൊക്കെ ചെയ്തശേഷമാണ് അച്ഛനമ്മമാരുടെ സംസ്‌കാരച്ചടങ്ങുകള്‍ തുടങ്ങിയത്. രഞ്ജിത്തിന്റെ ജ്യേഷ്ഠന്‍ സജീഷ് കുമാറിനൊപ്പം ചിതയ്ക്ക് മാധവ് തീകൊളുത്തി. മുതിര്‍ന്നവരുടെ നിര്‍ദേശപ്രകാരമുള്ള കര്‍മങ്ങളെല്ലാം നിഷ്‌കളങ്കമായി ചെയ്യുന്ന പിഞ്ചുബാലന്‍ കണ്ടവരുടെയെല്ലാം കരളിനുനോവായി.

അന്ത്യകര്‍മങ്ങള്‍ക്കുശേഷം ചിതയ്ക്കരികില്‍ നിന്ന് മാറാന്‍ പറഞ്ഞവരോട് ''നമ്മള്‍ എന്തിനാ ഇവിടുന്ന് പോകുന്നേ?'' മാധവ് ചോദിച്ചു. അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ ഈറനുടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാധവ് വിസമ്മതിച്ചു. ഈറനുടുത്താല്‍ പുഴയില്‍ കുളിക്കാന്‍പോകാമെന്ന് പറഞ്ഞാണ് മാധവിനെ ഈറനുടുപ്പിച്ചത്. മാധവിന് കൂട്ടായി ഗോവിന്ദും ഈറനുടുത്ത് അന്ത്യകര്‍മങ്ങള്‍ ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോ​വി​ഡി​നെ​തി​രെ ഐ​ക്യ ദീ​പം തെ​ളി​ച്ച്‌ രാ​ജ്യം  (10 minutes ago)

ദീപം തെളിഞ്ഞ് ഇന്ത്യ ഇനി ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനുറ്റ് നേരം വീട്ടുകളില്‍ ദീപം തെ  (15 minutes ago)

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 3577; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 505 പേര്‍ക്ക്  (21 minutes ago)

സജി ഏബ്രഹാമിന്റെ മകൻ ഷോൺ എസ്.ഏബ്രഹാം (21) കോവിഡ് 19 ബാധിച്ച് മരിച്ചു. ന്യൂയോർക്കിലെ എൽമണ്ടിൽ സ്ഥിര താമസക്കാരായിരുന്നു  (53 minutes ago)

മോദിക്ക് പിന്തുണയുമായി വിദേശ നയതന്ത്ര കാര്യാലയങ്ങള്‍; വിദേശ എംബസികളും പങ്കാളികളാകും  (1 hour ago)

ദീപം തെളിയിക്കുന്നത് വൈറസിനെ കൊല്ലില്ല, പക്ഷെ അത് രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും; പ്രിയദർശൻ  (1 hour ago)

കാമഭ്രാന്തന്മാര്‍ക്ക് എന്ത് കൊറോണ... ബന്ധുവായ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19കാരന്‍ അറസ്റ്റില്‍  (1 hour ago)

അപൂര്‍വ ജീവി, വലിയ ശരീരവലിപ്പവും കായികശേഷിയുമുള്ള മനുഷ്യന്‍; സത്യാവസ്ഥ ഇത്...  (1 hour ago)

തബ്ലീഗുകാരെ കളിയാക്കി. നാട്ടുകാര്‍ നോക്കിനില്‍ക്കെ വെടിവെച്ച് കൊന്നു. സംഘര്‍ഷാവസ്ഥ...  (1 hour ago)

ദീപം തെളിയിക്കല്‍... സൂപ്പര്‍ താരങ്ങള്‍ പ്രധാനമന്ത്രിയെ പിന്തുണക്കുമ്‌ബോള്‍ കമലഹാസന്‍ വിമര്‍ശനം തുടരുന്നു  (1 hour ago)

നോണ്‍വെജ് ഇല്ലെങ്കില്‍ കഴിക്കാനാവില്ല. കൊറോണക്കാലത്ത് ഒരു നേരത്തെ ചോറിന് നാട്ടുകാര്‍ കഷ്ടപ്പെടുമ്പോള്‍ ഭക്ഷണ പൊതികള്‍ വലിച്ചെറിഞ്ഞ് അതിഥി തൊഴിലാളികള്‍.  (1 hour ago)

അരി ആവിയായി പോകുന്ന മാജിക് സിവിൽ സപ്ലൈസ് പൊളിച്ചു; റേഷൻ കട സിവിൽ സപ്ലൈസ് വകുപ്പ് അടച്ചു പൂട്ടി  (1 hour ago)

ഒരുമയോടെ ദീപം തെളിക്കാം... പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം ഏറ്റെടുത്തിരിക്കുകയാണ് പാട്‌ന നിവാസികള്‍  (2 hours ago)

നന്ദി മമ്മൂക്ക; ദീപം തെളിയിക്കലിന്​ പിന്തുണ അറിയിച്ച നടന്‍ മമ്മുട്ടിക്ക്​ നന്ദി പറഞ്ഞ്​ ​പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ഏറ്റുമുട്ടലിൽ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. എന്നാൽ  മൂന്നു സൈനികർ വീരമൃത്യു വരിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു  (2 hours ago)

Malayali Vartha Recommends