ഗവർണക്കെതിരായ പ്രമേയത്തിനുള്ള ചെന്നിത്തലയുടെ നോട്ടീസ് തളളി

ഗവർണക്കെതിരെയുള്ള പ്രമേയത്തിനുള്ള നോട്ടീസ് തള്ളി. കാര്യോപദേശായ് സമിതിതയുടേതാണ് തീരുമാനം. പ്രതിപക്ഷം തീരുമാനത്തോട് വിയോജിച്ചു. യോഗത്തിൽ ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ അതിരൂക്ഷമായ തർക്കമുണ്ടായി. പ്രമേയത്തിന്റെ ഉള്ളടക്കം സർക്കാർ അംഗീകരിക്കുന്നില്ല എന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. സർക്കാർ ഇത് വരെ ചെയ്തതെല്ലാം ചട്ടപ്രകാരമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
നിയമസഭയെ അവഹേളിച്ചതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കാൻ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിക്കൊണ്ടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ നോട്ടീസാണ് തള്ളിയത് . പ്രായോഗികവും നിയമപരവുമായി നോക്കിയാൽ പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം അനുവദിക്കാൻ കഴിയില്ല എന്നാണ് കാര്യോപദേശക സമിതി യോഗത്തിൽ സര്‍ക്കാര്‍ നിലപാട് എടുത്തത്. പ്രതിപക്ഷം തീരുമാനത്തോട് വിയോജിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























