Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ അലനും താഹയും സിപിഎമ്മുകാരല്ല; പ്രതികരണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍

16 FEBRUARY 2020 05:58 PM IST
മലയാളി വാര്‍ത്ത

രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ അലനും താഹയും സിപിഎമ്മുകാരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. അവര്‍ മാവോയിസ്റ്റ് സിന്ദാബാദ് വിളിച്ചവരാണ്. സിപിഎമ്മുകാര്‍ എങ്ങനെ മാവോയിസ്റ്റ് സിന്ദാബാദ് വിളിക്കുമെന്ന് കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. എന്‍ഐഎ കേസ് ഏറ്റെടുത്തതിനെതിരെയാണ് സിപിഎം വിമര്‍ശനമുന്നയിച്ചത്. കേരളാ പോലീസ് അന്വേഷിക്കുന്ന കേസ് സംസ്ഥാന സര്‍ക്കാരിനോട് അനുമതി ചോദിക്കാതെ എന്‍ഐഎ ഏറ്റെടുത്ത നടപടി തെറ്റാണ്. ആ തീരുമാനം പുനപരിശോധിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും കോടിയേരി പറഞ്ഞു. അലനെയും താഹയെയും ഒരു മാസം മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും കോടിയേരി പറഞ്ഞു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലനേയും താഹയേയും സിപിഎം പുറത്താക്കി. ഏരിയാ കമ്മിറ്റിയാണ് പുറത്താക്കല്‍ തീരുമാനമെടുത്തതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. പാര്‍ട്ടി അംഗമായിരുന്നുകൊണ്ട് മറ്റൊരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ സിപിഎം അനുവദിക്കില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍നിന്ന് അലനേയും താഹയേയും പോലീസ്റ്റ് അറസ്റ്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെ ഇരുവര്‍ക്കെതിരേയും സിപിഎം പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഏരിയാ കമ്മിറ്റി അന്വേഷണത്തില്‍ അലനും താഹയ്ക്കും വ്യക്തമായ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും പുറത്താക്കിയതെന്ന് ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശനിയാഴ്ച സ്ഥിരീകരിച്ചത്. അലനും താഹയും മാവോയസ്റ്റുകള്‍ തന്നെയാണ്. പാര്‍ട്ടിക്ക് ഇക്കാര്യം ബോധ്യമായിട്ടുണ്ട്. ഇരുവരും മാവോയിസ്റ്റ് മുദ്രാവാക്യം വിളിച്ചതിനും തെളിവുണ്ട്. സിപിഎമ്മിനുള്ളില്‍നിന്ന് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതിനാണ് ഇവരെ പുറത്താക്കിയതെന്നും കോടിയേരി വ്യക്തമാക്കി. കേസില്‍ പോലീസ് നടപടിയെ ന്യായീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം നിലനില്‍ക്കേയാണ് മുഖ്യമന്ത്രിക്ക് പിന്നാലെ പാര്‍ട്ടി സെക്രട്ടറിയും ഇവര്‍ക്കെതിരേ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (28 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (4 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

Malayali Vartha Recommends