Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..


ലൈംഗിക പീഡന -ഗർഭച്ചിദ്ര കേസ്: താൻ നിരപരാധിയെന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍:- ബുധനാഴ്ച പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്; ഡിജിറ്റൽ തെളിവുകൾ മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു

ബസ് കാണാനും തിരക്ക്: മിനിയേച്വര്‍ ക്രാഫ്‌റ്റേഴ്‌സ് കൂട്ടായ്മയുടെ 'ആനവണ്ടി എക്‌സ്‌പോ'ജനക്കൂട്ടത്തെ കീഴടക്കി!

24 FEBRUARY 2020 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരത്ത് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ബിജെപി-എന്‍ഡിഎ പ്രകടന പത്രിക, രാജ്യത്തെ മികച്ച മൂന്നു നഗരങ്ങളിലൊന്നാക്കും; 2036 ഒളിംപിക്‌സിന് സജ്ജമാക്കും

തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത്ക്രമസമാധാനം പാലിച്ചായിരിക്കണം

ദേശീയ കടുവാ കണക്കെടുപ്പിന്റെ ആദ്യ ഘട്ടം കേരളത്തിൽ നടക്കുന്നത് ഡിസംബർ 1 മുതൽ 8 വരെ

വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...

അതിജീവിതക്കെതിരെ വിമർശനം; രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തു റിമാന്റിലാക്കിയാൽ ജയിലിനു മുന്നിൽ പൂമാലയിട്ട് സ്വീകരിക്കുമെന്ന് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് കുമാർ

1938 ഫെബ്രുവരി 21-ന് കെഎസ്ആര്‍ടിസിയുടെ പൂര്‍വരൂപമായ ട്രാവന്‍കൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ ഓടിയ ബസിന്റെ ചെറുമാതൃക പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു. തിരുവിതാംകൂര്‍ രാജഭരണകാലത്ത് തിരുവനന്തപുരത്തു നിന്നു കന്യാകുമാരിയിലേക്ക് ആദ്യയാത്ര നടത്തിയ ആ ബസ് കാണാന്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലിനു മുന്നില്‍ അന്ന് യാത്രക്കാരുടെ തിരക്കായിരുന്നു.

അതുപോലെ കെഎസ്ആര്‍ടിസി ഇതു വരെ ഇറക്കിയ മോഡലുകളില്‍ അന്‍പതോളം എണ്ണത്തിന്റെ മാതൃകകള്‍ 'ആനവണ്ടി എക്‌സ്‌പോ' എന്ന ഒറ്റദിവസത്തെ പ്രദര്‍ശനമായി മിനിയേച്വര്‍ ക്രാഫ്‌റ്റേഴ്‌സ് എന്ന കൂട്ടായ്മ അവതരിപ്പിച്ചു. ടാറ്റയുമായി സഹകരിച്ച് ഇറക്കിയതും 1960-കളില്‍ ഉണ്ടായിരുന്നതുമായ ബെന്‍സ് ബസുകള്‍, എഴുപതുകളില്‍ സിറ്റി ഫാസ്റ്റ് ആയും ഓര്‍ഡിനറിയായും സര്‍വീസ് നടത്തിയിരുന്ന ലെയ്ലാന്‍ഡ് കോമറ്റ് ബസുകള്‍, തിരുവനന്തപുരം നഗരത്തില്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും ഓടിയിരുന്ന ഡബിള്‍ ഡെക്കര്‍ ബസുകള്‍, തിരുവനന്തപുരം നഗരത്തില്‍ മാത്രം ഓടിയിരുന്ന പച്ചയും ചുവപ്പും നിറത്തിലുള്ള സിറ്റി ബസുകള്‍ തുടങ്ങിയവ യാത്രക്കാര്‍ക്ക് ഓര്‍മകളിലേക്കുള്ള സഞ്ചാരമായി.

1967-ല്‍ ആദ്യമായി ഇറങ്ങിയ സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസിന്റെ മോഡലും, കണ്ണൂര്‍ ഡീലകസ് എന്ന് അറിയപ്പെട്ടിരുന്നതും ഇതേ പേരിലുള്ള സിനിമ കൊണ്ടും പ്രശസ്തമായ ആ ബസിന്റെ വിശേഷവും പ്രദര്‍ശനത്തിലുണ്ട്. എണ്‍പതുകളില്‍ തിരുവനന്തപുരം നഗരത്തില്‍ മാത്രം ഓടിയിരുന്ന ട്രാക്ടര്‍ ട്രെയ്ലര്‍ ബസുകളായിരുന്നു ചരിത്രപഥത്തിലെ മറ്റൊരു കാഴ്ച. ഈ ട്രെയ്ലര്‍ ബസുകളുടെ തലഭാഗമാണു പിന്നീടു പാഴ്‌സല്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന ലോറികളായി മാറിയതെന്ന വിശേഷം പ്രദര്‍ശനം കാണാന്‍ എത്തിയവര്‍ക്ക് കൗതുകവാര്‍ത്തയായി.

കാഴ്ചക്കാരുടെ ഏറെ ശ്രദ്ധയാകര്‍ഷിച്ചവയാണ്, എല്ലാ പ്രധാന ഡിപ്പോകളിലൂം ആനവണ്ടികളെ ശുശ്രൂഷിക്കാനുള്ള വര്‍ക്ഷോപ്പ് വാനുകള്‍, സിറ്റി ഡിപ്പോയുടെ കീഴിലുള്ള ബസ് മാറ്റി നിര്‍മിച്ച ആംബുലന്‍സ് എന്നിവ. 2001-ല്‍ ഹൈടെക് ബസുകള്‍ വരുന്നതു വരെ ഓടിയിരുന്ന ഫാസ്റ്റും സൂപ്പര്‍ഫാസ്റ്റുമായ ബസുകള്‍, ഒരു കാലത്തു വീഥികള്‍ കീഴടക്കിയ ശേഷം പിന്‍വാങ്ങിയ പച്ച നിറത്തിലുള്ള സൂപ്പര്‍ ഡീലക്‌സ് ബസുകള്‍, 2017 ജനുവരി മുതല്‍ 2018 മേയ് വരെ മാത്രം സ്ത്രീസുരക്ഷയ്ക്കായി നിരത്തില്‍ ഇറക്കി പിന്‍വാങ്ങിയ പിങ്ക് ബസുകള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിന്റെ ഭാഗമായിരുന്നു.

പില്‍ക്കാലത്തു വന്ന ഗരുഡ, മിന്നല്‍, ഇലക്ട്രിക് ബസുകളുടെ മാതൃകകളും അവതരിപ്പിക്കപ്പെട്ടു. 2014-ല്‍ ആരംഭിച്ച മിനിയേച്വര്‍ ക്രാഫ്‌റ്റേഴ്‌സ് എന്ന കൂട്ടായ്മ ഫെയ്‌സ്ബുക്കിലും വാട്‌സാപിലും സജീവമാണ്. കൂട്ടായ്മയിലെ നാല്‍പതോളം അംഗങ്ങള്‍ എട്ടു മാസത്തോളം പരിശ്രമിച്ചാണു മാതൃകകള്‍ തയാറാക്കിയതെന്ന് അഡ്മിന്‍ രഞ്ജിത് തോമസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ബിജെപി-എന്‍ഡിഎ പ്രകടന പത്രിക, രാജ്യത്തെ മികച്ച മൂന്നു നഗരങ്ങളിലൊന്നാക്കും; 2036 ഒളിംപിക്‌സിന് സജ്ജമാക്കും  (8 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത്ക്രമസമാധാനം പാലിച്ചായിരിക്കണം  (8 hours ago)

ദേശീയ കടുവാ കണക്കെടുപ്പിന്റെ ആദ്യ ഘട്ടം കേരളത്തിൽ നടക്കുന്നത് ഡിസംബർ 1 മുതൽ 8 വരെ  (8 hours ago)

BJP 2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത്!  (9 hours ago)

ടൈപ്പിംഗ് അറിയാമോ ? കണ്ണൂര്‍ ജില്ലാ കോടതിക്ക് കീഴില്‍ അവസരം വേഗം അപേക്ഷിച്ചോ  (10 hours ago)

അതിജീവിതക്കെതിരെ വിമർശനം; രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തു റിമാന്റിലാക്കിയാൽ ജയിലിനു മുന്നിൽ പൂമാലയിട്ട് സ്വീകരിക്കുമെന്ന് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് കുമാർ  (10 hours ago)

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്  (10 hours ago)

ഈ യോഗ്യതയുള്ളവർക്ക് തിരുവനന്തപുരത്ത് ജോലി ഒഴിവുകൾ അരലക്ഷം ശമ്പളം  (10 hours ago)

ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം വരും  (10 hours ago)

രാഹുൽ മാങ്കൂട്ടത്തിനെ ജയിലിലിടാനാകില്ല; 24 മണിക്കൂറിനുള്ളിൽ ജാമ്യം ഉറപ്പ്; രാഹുലിന്റെ അഭിഭാഷകൻ തന്ത്രശാലി? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ 64 ഒഴിവുകൾ ശമ്പളം 1.2 ലക്ഷം..  (10 hours ago)

45 വർഷം തുടർച്ചയായി നഗരസഭ ഭരിച്ച സിപി എം നഗരത്തിന് ഒന്നും നൽകിയിട്ടില്ല; നഗരം ഭരിക്കാൻ ഒമ്പത് പ്രാവശ്യം നഗരവാസികൾ അവസരം നൽകിയസിപി എം അത് അഴിമതി നടത്തി കൊള്ളയടിക്കാനുള്ള അവസരമാക്കി മാറ്റി; ആരോപണവുമായി  (10 hours ago)

Rahul-Easwar- രാഹുൽ ഈശ്വർ കസ്റ്റഡിയിൽ  (11 hours ago)

തിരുനബി സന്ദേശങ്ങൾ സാമൂഹ്യ സുസ്ഥിതി സാധ്യമാക്കുന്നത്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി  (11 hours ago)

യുഎഇയ്ക്ക് ആദരവായി ‘ജമാൽ’ ഗാനം ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ അവതരിപ്പിച്ച് എആർ റഹ്മാൻ; ആകാശത്ത് സംഗീതജ്ഞന് ആദരവർപ്പിച്ച് യുഎഇ  (11 hours ago)

Malayali Vartha Recommends