Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

ദേവൂട്ടിയെ കൊന്നത് എന്തിന്? വീടിനുള്ളിലെ അമ്മയുടെ ഷാൾ എങ്ങനെ മൃതദേഹത്തിനരികെ എത്തി? വീടിനുള്ളിൽ ഉണ്ടായിരുന്ന തന്റെ ഷാൾ കാണാതായെന്ന് ദേവനന്ദയുടെ അമ്മ ധന്യയുടെ വെളിപ്പെടുത്തൽ; മകളെ അവർ കടത്തിക്കൊണ്ടുപോയതുതന്നെയാണ്: ആറിന് മറുകരയിലുള്ള ക്ഷേത്രത്തിലേയ്ക്കും ആളൊഴിഞ്ഞ വീട്ടിലേക്കും അവൾ പോയിട്ടില്ല- കുറ്റവാളികളെ കണ്ടെത്താൻ സഹായിക്കണമെന്ന് ദേവനന്ദയുടെ അമ്മ - മുത്തച്ഛന് പിന്നാലെ ധന്യയുടെ വെളിപ്പെടുത്തലും നിർണായകമാകുന്നു

29 FEBRUARY 2020 03:06 PM IST
മലയാളി വാര്‍ത്ത

മകളെ ആരോ കടത്തികൊണ്ടുപോയതാണെന്ന് ദേവനന്ദയുടെ അമ്മ ധന്യ. കുറ്റവാളിയെ കണ്ടെത്തണമെന്നും മകൾ ഒരിക്കലും ആറിന് മറുകരയിലുള്ള ക്ഷേത്രത്തിലേയ്ക്ക് പോയില്ലെന്നും അമ്മയുടെ വെളിപ്പെടുത്തൽ. വീടിനുള്ളിലുണ്ടായിരുന്ന തന്റെ ഷാളും നഷ്ടപ്പെട്ടിരുന്നതായി ധന്യ വെളിപ്പെടുത്തുന്നു. ദേവനന്ദയുടെ മുങ്ങിമരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപണവുമായി മുത്തച്ഛൻ എത്തിയതിന് പിന്നാലെയുള്ള അമ്മയുടെ വെളിപ്പെടുത്തലും ഇതോടെ നിർണായകമാവുകയാണ്. പറയാതെ എങ്ങോട്ടും പോകാത്ത കു‍ഞ്ഞാണ്.

തനിയെ ഒരിടത്തും പോകാത്ത കുട്ടിയാണ്. നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചത്. കാണാതായി കരഞ്ഞ് വിളിച്ചപ്പോൾ തന്നെ നാട്ടുകാരെല്ലാം ഓടിയെത്തിയിരുന്നു. അതുകൊണ്ട് തന്നെ ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം അറിയാൻ അവസരമുണ്ടാക്കണമെന്നും അമ്മ ധന്യ ആവശ്യപ്പെട്ടു, ഷോളുകൊണ്ട് കളിക്കുകയായിരുന്നു. ഡാൻസിന് ഷോളൊന്നും ഇല്ലായിരുന്നു. കുഞ്ഞ് കളിക്കാനെടുക്കുന്ന ഷോളാണെന്നും അമ്മ വിശദീകരിച്ചു. ധന്യയുടെ വാക്കുകൾ അച്ഛൻ പ്രദീപും ശരിവയ്ക്കുന്നു.

 

 

മുത്തച്ഛൻ മോഹനൻ പിള്ളയും ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. കുട്ടി ഒറ്റക്ക് ആറ്റിൻ തീരത്തേക്ക് പോകില്ലെന്നും ആരോ തട്ടിക്കൊണ്ട് പോയതാണെന്നുമാണ് മുത്തച്ഛന്റെ ആരോപണം. അമ്മയുടെ ഷാൾ കുട്ടി ധരിച്ചിട്ടില്ല. കുഞ്ഞ് അടുത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോയിട്ടില്ല. നേരത്തെ ക്ഷേത്രത്തിൽ പോയത് മറ്റൊരു വഴിയിലൂടെയായിരുന്നു. അയൽവീട്ടിൽ പോലും പോകാത്ത കുട്ടിയായിരുന്നു ദേവനന്ദയെന്നും മുത്തച്ഛൻ പറയുന്നു.

 

 

 

അമ്മയോടോ മുത്തശ്ശിയോടോ മുത്തച്ഛനോടോ ചോദിക്കാതെ പുറത്തിറങ്ങാത്ത കുട്ടിയാണ്. മാത്രമല്ല ഓടിയാൽ പോലും ആ സമയത്ത് കുട്ടി പുഴക്കരയിലെത്തില്ലെന്നും മുത്തച്ഛൻ പറയുന്നു. ഒരു പരിചയവും ഇല്ലാത്ത വഴിയാണ്. ആരോ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്തിയതാണെന്നാണ് വിശ്വാസം. അമ്ബലത്തില്‍ പോയതുതന്നെ കുട്ടി വളരെ ചെറുതായിരുന്നപ്പോഴാണ്. ഈ പുഴയിലൂടെയുള്ള വഴിയിലൂടെയല്ല, വേറെ വഴിയിലൂടെയാണ് പോയത്. അപ്പോള്‍ താന്‍ അടക്കമുള്ള കുടുംബം ഉണ്ടായിരുന്നു.

കുട്ടിയെ കാണാതായതിന് പിന്നാലെ വിദേശത്തുള്ള അച്ഛന്‍ നിരവധി തവണ അമ്മയെ വിളിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അച്ഛനെ സമാധാനിപ്പിക്കാനാണ് അമ്പലത്തിൽ പോയി എന്ന് പറഞ്ഞത്. ഇതാണ് കുട്ടി ക്ഷേത്രത്തില്‍ പോയിരുന്നു എന്ന തരത്തില്‍ വാര്‍ത്ത വരാനിടയാക്കിയത്. കുളിക്കാന്‍ പോലും കുട്ടിയെ ആറ്റിന്റെ അടുത്ത് കൊണ്ടുപോയിട്ടില്ല. റോഡില്‍പോലും പോകാത്ത കുട്ടി ഇത്രയും ദൂരം പോകില്ലെന്നും മുത്തച്ഛന്‍ പറഞ്ഞു.

ആറ്റില്‍ എവിടെയെല്ലാം ആഴമുണ്ട്, എവിടെ കരയുണ്ട്, എവിടെ പാറയുണ്ട് എന്നതെല്ലാം ഞങ്ങള്‍ക്കറിയാം. വീട്ടില്‍ കച്ചവടക്കാരോ ആരെങ്കിലും വന്നതായി അറിയില്ലെന്നും മുത്തച്ഛൻ വ്യക്തമാക്കി.  മൃതദേഹം കണ്ടെത്തിയ സ്ഥലവും സമയവും എല്ലാം വച്ച് നോക്കുമ്പോഴും ദുരൂഹത മാത്രമാണ് ബാക്കിയെന്നാണ് ബന്ധുക്കൾ പറയുന്നത്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് അടക്കം കിട്ടാനുണ്ട്. അന്വേഷണം കാര്യക്ഷമായി നടത്തി സത്യം അറിയാൻ സഹായിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.

വ്യാഴാഴ്ച കാണാതായ കുടവട്ടൂർ നന്ദനത്തിൽ സി. പ്രദീപിന്റെയും ധന്യയുടെയും മകൾ പൊന്നു എന്ന ദേവനന്ദയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ വീടിനു സമീപത്തെ പുഴയിലാണ് കണ്ടത്. വാക്കനാട് സരസ്വതീ വിദ്യാനികേതനിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ധന്യയുടെ കുടുംബവീടായ പുലിയില ഇളവൂർ തടത്തിൽമുക്ക് ധനീഷ് ഭവനു സമീപം ഇത്തിക്കരയാറിന്റെ പള്ളിമൺ ഭാഗത്തു കണ്ടെത്തുമ്പോൾ മൃതദേഹം ജീർണിച്ചു തുടങ്ങിയിരുന്നു. മുങ്ങിമരണമാണെന്നാണു പ്രാഥമിക നിഗമനം. വീടിന് 400 മീറ്ററോളം ദൂരെ മൃതദേഹം കണ്ട സ്ഥലം വരെ ദേവനന്ദ എങ്ങനെ എത്തിയെന്നു വ്യക്തമല്ല. എല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (27 minutes ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (32 minutes ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (41 minutes ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (56 minutes ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (1 hour ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (1 hour ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (1 hour ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (2 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (2 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (2 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (2 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (2 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (3 hours ago)

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം  (3 hours ago)

Malayali Vartha Recommends