രണ്ടു വയസുകാരിയെ പീഡിപ്പിച്ച 48കാരന് അറസ്റ്റില്‍
രണ്ടു വയസുകാരിയെ പീഡിപ്പിച്ച 48കാരന് അറസ്റ്റിലായി. കോവളം നെടുമം മുക്കോണത്തുവീട്ടില് വിക്രമനെയാണ് വിഴിഞ്ഞം സി.ഐ ജോഫിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28നായിരുന്നു കേസിനാസ്പദമായ സംഭവം. വിക്രമന്റെ സുഹൃത്ത് അടുത്തിടെ മയക്കുമരുന്ന് കേസില്‍ പിടിയിലായതിനെത്തുടര്‍ന്ന് അയാളുടെ ഭാര്യയും മകളും വിക്രമന്റെ വീട്ടിലായിരുന്നു താമസിച്ചു വന്നത്.
സുഹൃത്തിന്റെ ഭാര്യ അലക്കു കമ്പനിയില്‍ ജോലിക്ക് പോയി മടങ്ങി വന്നപ്പോള്‍ രണ്ടു വയസുകാരിയായ മകള്കരഞ്ഞു കൊണ്ടിരിക്കുന്നതു കണ്ടു. പനിയാണെന്നു കരുതി കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി വിക്രമനെ പിടികൂടുകയായിരുന്നു. കോവളം എസ്.ഐ രാകേഷ്,ഗ്രേഡ് എസ്.ഐ ശശി,സീനിയര്‍ സി.പി.ഒ മനോജ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha