Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

എയിംസ് അട്ടിമറിച്ചത് തമിഴ്‌നാട് ലോബി

11 MARCH 2015 03:56 PM IST
മലയാളി വാര്‍ത്ത.

കേരളത്തിന് വാഗ്ദാനം ചെയ്യപ്പെട്ട ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) അട്ടിമറിച്ചത് തമിഴ്‌നാട് ലോബി. എയിംസ് മധുരയിലെത്തിക്കാന്‍ തമിഴ്‌നാട്ടിലെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ കേരളം തഴയപ്പെടുകയായിരുന്നു. തമിഴ്‌നാടിന് പിന്തുണയുമായി കേരളത്തിലെ ചില സ്വകാര്യ മെഡിക്കല്‍ കോളേജുകളും ഒത്തുകളിച്ചതോടെ അട്ടിമറി പൂര്‍ണമായി.
യിംസിന് തിരഞ്ഞെടുത്ത നാല് നഗരങ്ങളിലെ ഒമ്പത് സ്വകാര്യ മെഡിക്കല്‍ കോളേജുകളാണ് സമ്മര്‍ദ്ദത്തിന് പിന്നില്‍. കൊച്ചിയിലെയും തിരുവനന്തപുരത്തെയും രണ്ട് കോളേജുകള്‍ എയിംസ് അട്ടിമറിക്കാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് ശ്രമം നടത്തിയിരുന്നു. എയിംസിന് പുറമേ കൊച്ചിയിലെ നിര്‍ദ്ദിഷ്ട കാന്‍സര്‍ സെന്റര്‍ ഏറ്റെടുത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടാക്കാനുള്ള കേന്ദ്രപദ്ധതി കന്യാകുമാരിയിലേക്ക് മാറ്റാനും ആരോഗ്യമന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയപ്പോള്‍ താത്പര്യം പ്രകടിപ്പിച്ച കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് പദ്ധതിരേഖ സമര്‍പ്പിക്കാന്‍ പോലും കേരളത്തിനായിട്ടില്ല. കേരളത്തിന്റെ എയിംസ് പദ്ധതി അട്ടിമറിച്ച കേന്ദ്രം സ്ഥലം ഏറ്റെടുത്ത് നല്‍കാത്ത പശ്ചിമബംഗാളിന് ഉത്തരദിനാജ്പൂരില്‍ എയിംസ് അനുവദിക്കുകയും പ്രധാനമന്ത്രി സ്വാസ്ഥ്യസുരക്ഷാ യോജനയില്‍പ്പെടുത്തി കോടികള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് നഗരങ്ങളാണ് എയിംസിനായി സംസ്ഥാനം ശുപാര്‍ശ ചെയ്തിരുന്നത്. ഇവിടങ്ങളില്‍ ഇരുനൂറേക്കര്‍ സ്ഥലത്തിന്റെ റവന്യൂരേഖകളും ഭൂമിയേറ്റെടുത്ത് കൈമാറാമെന്ന സത്യവാങ്മൂലവും കഴിഞ്ഞ ജൂലായില്‍ സംസ്ഥാനം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കൈമാറിയെങ്കിലും സ്ഥലപരിശോധനയ്ക്കുള്ള സമിതി രൂപീകരിക്കുകപോലും ചെയ്യാതെ കേരളത്തിന്റെ എയിംസ് ഒതുക്കപ്പെടുകയായിരുന്നു.
എയിംസ് വരുന്നതോടെ ഏറ്റവും മികച്ചതും ഗുണനിലവാരമുള്ളതും നൂതനവുമായ ചികിത്സകളെല്ലാം സൗജന്യമായി ലഭ്യമാവുമെന്നതാണ് സ്വകാര്യ മെഡിക്കല്‍ കോളേജുകളെ പ്രകോപിതരാക്കിയത്. എയിംസിന് ഏറ്റവും സാദ്ധ്യതയുള്ള തിരുവനന്തപുരത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയില്‍പ്പെടുത്തി എയിംസ് നിലവാരത്തിലേക്കുയര്‍ത്തുകയും ജനറലാശുപത്രിയില്‍ രണ്ടാമതൊരു മെഡിക്കല്‍ കോളേജിന് സംസ്ഥാനം പദ്ധതിയുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. റഫറല്‍ സൗകര്യമുള്ള കൂറ്റന്‍ ആശുപത്രിയും എല്ലാ വൈദ്യശാസ്ത്രശാഖകളിലും ഗവേഷണവുമുള്ള എയിംസ് തങ്ങള്‍ക്ക് ഭീഷണിയാവുമെന്ന് മുന്‍കൂട്ടിക്കണ്ട് സ്വകാര്യ മാനേജ്‌മെന്റുകള്‍ രംഗത്തിറങ്ങുകയായിരുന്നു. ഒടുവില്‍ ആന്ധ്രപ്രദേശ്, കര്‍ണാടകം, ഹിമാചല്‍, ഗോവ സംസ്ഥാനങ്ങളിലെ സ്ഥലപരിശോധനയ്ക്ക് സമിതിയെ അയച്ചെങ്കിലും കേരളംമാത്രം ഒഴിവാക്കപ്പെട്ടു.
തിരുവനന്തപുരത്ത് ആഭ്യന്തരവകുപ്പിന്റെ കൈവശമുള്ള തേവന്‍കോട്ടെ 200ഏക്കര്‍, കോട്ടയത്ത് മെഡിക്കല്‍കോളേജും അതിനോടുചേര്‍ന്നുള്ള പ്രദേശവും, എറണാകുളത്ത് കളമശേരിയില്‍ എച്ച്.എം.ടി കോമ്പൗണ്ടിലെ 200 ഏക്കര്‍, കോഴിക്കോട് കിനാലൂരില്‍ കെ.എസ്.ഐ.ഡി.സിയുടെ എസ്‌റ്റേറ്റ് എന്നിവയാണ് എയിംസിനായി സര്‍ക്കാര്‍ കണ്ടെത്തിയത്. ഇതിനുള്ള ശുപാര്‍ശ സമര്‍പ്പിച്ചപ്പോള്‍ ഭൂമിയുടെ സര്‍വേ നമ്പര്‍, രൂപരേഖ, റവന്യൂരേഖകള്‍, റോഡ്‌റെയില്‍വ്യോമ കണക്ടിവിറ്റി അടക്കം നൂറു ചോദ്യങ്ങളാണ് കേന്ദ്രം തിരികെ ചോദിച്ചത്. ജില്ലാകളക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളടക്കം വിശദമായ മറുപടി കേന്ദ്ര ആരോഗ്യ സെക്രട്ടറിക്ക് നല്‍കിയെങ്കിലും പദ്ധതി കിട്ടിയില്ല. എയിംസ് പദ്ധതി അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയെ കാണുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (42 seconds ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (4 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (6 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (7 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (10 minutes ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (13 minutes ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (14 minutes ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (16 minutes ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (18 minutes ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (22 minutes ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (27 minutes ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (28 minutes ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (32 minutes ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (33 minutes ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (37 minutes ago)

Malayali Vartha Recommends