Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

സംസ്ഥാന ബജറ്റ് നാളെ, തടയാന്‍ എല്‍ഡിഎഫും-യുവമോര്‍ച്ചാ പ്രവര്‍ത്തകരും, തലസ്ഥാനത്ത് നാളെ വെടിവെയ്പ്പിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

12 MARCH 2015 08:30 AM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെഎം മാണി നിയമസഭയില്‍ അവതരിപ്പിക്കും. എന്നാല്‍ ബജറ്റ് അവതരണം തടയുമെന്ന വാശിയിലാണ് എല്‍ഡിഎഫ്. എല്‍ഡിഎഫിന്റെ കൂടെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കൂടി ചേരും. സമരക്കാരെ തടയുന്നതിനായി 25000ത്തില്‍ പരം പോലീസുകാരും സര്‍വായുധങ്ങളുമായി അണിനിരക്കുന്നതോടെ തലസ്ഥാനം നാളെ യുദ്ധത്തിന്റെ ഭീതിയിലാകും. അതേസമയം മന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്താനുള്ള സിപിഎമ്മിന്റേയും യുവമോര്‍ച്ചയുടേയും സമരം വലിയ സംഘര്‍ഷമുണ്ടാക്കുമെന്നാണ്  പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ്രക്ഷോഭത്തിനിടെ അക്രമം പൊട്ടിപ്പുറപ്പെടാമെന്നും വെടിവയ്പുവരെ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
അന്യജില്ലകളില്‍ നിന്നടക്കം 25000ത്തോളം സിപിഎം പ്രവര്‍ത്തകര്‍ നിയമസഭ വളയാന്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൂടാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം ബിജെപി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് എത്തുന്നുണ്ട്. ഇന്ന് വൈകുന്നേരത്തോട് കൂടി തലസ്ഥാനം സമരക്കാരുടേയും പോലീസിന്റെയും നിയന്ത്രണത്തിലാകും. പത്ത് കമ്പനി സായുധ പൊലീസിനെയാണ് ബഡ്ജറ്റ് ദിവസം സുരക്ഷയ്ക്കായി നിയോഗിക്കുക. നിയമസഭാ സമുച്ചയത്തിന് ഒരുകിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ റോഡുകളും പൊലീസ് സീല്‍ചെയ്യും. കന്റോണ്‍മെന്റ് ഹൗസ്, പി.എം.ജി, ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയം, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലൂടെയുള്ള റോഡുകളെല്ലാം അടച്ച് എം.ജി റോഡിലടക്കം ഗതാഗതം തടയും. കുന്നുകുഴി, വികാസ്ഭവന്‍ എന്നിവിടങ്ങളിലൂടെയുള്ള ഇടവഴികളെല്ലാം പൊലീസ് നിയന്ത്രണത്തിലാക്കും. അവിടങ്ങളിലെ താമസക്കാരെയല്ലാതെ കടത്തിവിടില്ല. എംഎല്‍എ ഹോസ്റ്റല്‍ ഗേറ്റുവഴി എംഎല്‍എമാരെയും മാദ്ധ്യമപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും കടത്തിവിടുമെങ്കിലും എ.കെ.ജി സെന്റര്‍ മുതല്‍ സായുധപൊലീസിനെ വിന്യസിക്കും. ഇവര്‍ക്കിടയിലൂടെയേ ആര്‍ക്കും കടന്നുപോകാനാവൂ. ഇന്നുച്ചയോടെ തലസ്ഥാനത്ത് പൊലീസ് വിന്യാസം തുടങ്ങും.
അക്രമികളെ ശക്തമായി നേരിടാനാണ് പൊലീസിന് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. എന്തുവന്നാലും നിയമസഭ വളയുമെന്ന നിലപാടിലാണ് യുവമോര്‍ച്ചയും സിപിഎമ്മും.എന്നാല്‍ സമരത്തിന്റെ രൂപത്തെ കുറിച്ച് വ്യക്തമായ ചിത്രം ഇന്റലിജന്‍സിനില്ല. നിയമസഭയ്ക്കുള്ളില്‍ പ്രതിഷേധത്തിന് അവസരമില്ലാത്ത ബിജെപി - യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാഷ്ട്രീയലാഭം ലക്ഷ്യമിട്ട് അമിതാവേശം കാട്ടുമെന്നും അക്രമം അഴിച്ചുവിടുമെന്നുമാണ് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. കാല്‍ലക്ഷത്തോളം പ്രക്ഷോഭകരെ നേരിടാന്‍ പൊലീസ് സര്‍വസജ്ജമായിരിക്കണമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്. അന്യജില്ലകളില്‍ നിന്ന് അയ്യായിരത്തോളം യുവമോര്‍ച്ചക്കാര്‍ സമരത്തിനായി തലസ്ഥാനത്തെത്തുമെന്നാണ് ഇന്റലിജന്‍സ് കണക്ക്. സിപിഐ(എം)യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാനുള്ള സാദ്ധ്യതയും തള്ളാനാവില്ല. ഇത് കണക്കിലെടുത്ത് നാളെ നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും. സമരത്തെ ആത്മസംയമനത്തോടെ നേരിടണമെന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (34 minutes ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (44 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (47 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (52 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (2 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (3 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (3 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (3 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (4 hours ago)

Malayali Vartha Recommends