Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

തോല്‍ക്കാന്‍ മനസില്ലാതെ മാണി, നിയമസഭയില്‍ തങ്ങി ബജറ്റ് അവതരിപ്പിക്കും

12 MARCH 2015 12:42 PM IST
മലയാളി വാര്‍ത്ത.

എന്തു വന്നാവും നാളെ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചിട്ടേ വീട്ടിലേക്ക് മടങ്ങുവെന്ന വാശിയിലാണ് മന്ത്രിമാണി. തന്റെ പ്രസ്റ്റീജിന്റെ പ്രശ്‌നമാണ്. എല്‍ഡിഎഫിന്റെയും- ബിജെപിയുടേയും ഭീഷണിക്കുമുന്നില്‍ കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് ധനമന്ത്രി മാണി ഇന്ന് നിയമസഭയില്‍ തങ്ങി നാളെ ബജറ്റ് അവതരിപ്പിക്കും.
ഔദ്യോഗിക വസതിയില്‍ നിന്ന് എത്തി ബജറ്റ് അവതരിപ്പിക്കുകയെന്ന പതിവ് ശൈലി ഇത്തവണ ഉപേക്ഷിച്ചാണ് മാണി നിയമസഭയില്‍ തങ്ങുന്നത്. ബാര്‍ കോഴയുടെ പേരില്‍ സിപിഎമ്മും യുവമോര്‍ച്ചയും നടത്തുന്ന സമരത്തിന്റെ മുനയൊടിക്കാന്‍ പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍ മാണി അനുസരിക്കും. നിയമസഭാ പരിസരത്തുള്ള ഡെപ്യൂട്ടി സ്പീക്കറുടെ വസതിയിലാണ് താമസം. നാളെ രാവിലെ 9 മണിക്ക് നിയമസഭയില്‍ എത്തി ബജറ്റ് അവതരിപ്പിക്കും. പ്രതിപക്ഷ പ്രതിഷേധം മാണി പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബജറ്റ് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാനാണ് സാധ്യത.
തന്റെ പതിമൂന്നാം ബജറ്റ് അവതരണമാണ് നാളത്തേത്. മുമ്പ് 12 തവണ ബജറ്റ്‌ അവതരിപ്പിച്ചപ്പോഴും ബജറ്റ് അവതരണത്തിനു മുന്‍പ്‌ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുക എന്ന പതിവ് തെറ്റിച്ചില്ല. ഇത്തവണ പക്ഷേ അത് നടക്കില്ല. സഭയില്‍ നിന്ന് ഇനി പുറത്ത് പോകരുതെന്നാണ് മാണിക്ക് പൊലീസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഈ സാഹചര്യത്തില്‍ മാണി ഇന്ന് രാവിലെ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പാളയം പള്ളിയിലായിരുന്നു പ്രാര്‍ത്ഥന. ബജറ്റ് പ്രസംഗവും രേഖകളുമെല്ലാം ഇന്ന് തന്നെ നിയമസഭയില്‍ എത്തിക്കും. അതിനിടെ പ്രതിപക്ഷ എംഎല്‍എമാരുടെ നീക്കം എന്തെന്നതും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
ഔദ്യോഗിക വസതിയില്‍ നിന്നും മാണിക്ക് നാളെ വീട്ടിലെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ആയിരക്കണക്കിന് യുവമോര്‍ച്ച പ്രവര്‍ത്തകരും എല്‍.ഡി.എഫ് പ്രവര്‍ത്തകരും സെക്രട്ടേറിയറ്റ് വളയുന്നതിനായി സംസ്ഥാനത്ത് എത്തിയ സാഹചര്യത്തിലാണ് മാണി നിയമസഭയില്‍ തങ്ങാന്‍ തീരുമാനിച്ചത്. എവിടെയെല്ലാം എന്ത് പ്രക്ഷോഭമാണ് ഉണ്ടാവുകയെന്നത് സംബന്ധിച്ച് ഇതുവരെ പ്രതിപക്ഷം ഒന്നും വ്യക്തമാക്കിയിട്ടില്ല. സമരക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. വെങ്കിടേശ് അറിയിച്ചു. അഞ്ച് എസ്പിമാരുടെ നേതൃത്വത്തില്‍ 2000ത്തിലധികം പൊലീസുകാരാണ് ക്രമസമാധാനപാലനത്തിനായി തിരുവനന്തപുരത്ത് തയ്യാറായി നില്‍ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends