Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഇനി ആരെ തടയും? പുറത്തെ പ്രതിഷേധത്തിന് ശക്തി കുറയുന്നു; മാണി സഭയില്‍ തങ്ങും, കൂട്ടിന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും; എതിര്‍ക്കാനായി പ്രതിപക്ഷവും സഭയില്‍ തങ്ങുന്നു

12 MARCH 2015 08:53 PM IST
മലയാളി വാര്‍ത്ത.

ഇടതുപക്ഷത്തിന്റെ പ്രക്ഷോഭനീക്കത്തെ തുടര്‍ന്ന് ധനമന്ത്രി കെ.എം.മാണി ഇന്നു രാത്രി നിയമസഭയില്‍ തന്നെ തങ്ങും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണിത്. നേരത്തെ സഭയില്‍ തങ്ങുമെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നുവെങ്കിലും അതു നിഷേധിച്ച് മാണിതന്നെ രംഗത്തെത്തുകയായിരുന്നു. 
പ്രതിഷേധം ഭയന്ന് നിയമസഭയില്‍ താമസിക്കില്ലെന്നും ഔദ്യോഗിക വസതിയില്‍ താമസിക്കുമെന്നുമാണ് മാണി നേരത്തെ പറഞ്ഞത്. വസതിയില്‍ നിന്നു വന്ന് ബജറ്റ് അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രി തന്നെ നിര്‍ദേശിച്ചതോടെയാണ് മാണി തീരുമാനം മാറ്റിയത്. 
പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെയാണ് നിയമസഭയില്‍ തങ്ങാന്‍ മാണി തീരുമാനിച്ചത്. പഴ്‌സനല്‍ സ്റ്റാഫിലെ 14 ജീവനക്കാരും നിയമസഭാ മന്ദിരത്തില്‍ തങ്ങും. 610-ാം നമ്പര്‍ മുറിയാണ് ജീവനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കെ.എം.മാണി ഇന്നു നിയമസഭയില്‍ തങ്ങുമെന്ന സൂചനകളെ തുടര്‍ന്ന് പ്രതിപക്ഷവും സഭയ്ക്കുള്ളില്‍ തന്നെ തങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
പ്രതിപക്ഷവും നിയമസഭാ മന്ദിരത്തില്‍ തങ്ങുന്നതോടെ, നിയമസഭയ്ക്കുള്ളില്‍ തന്നെ മന്ത്രിയെ തടയാന്‍ അവര്‍ക്കു കഴിയും. ഇതിനെ സര്‍ക്കാര്‍ ഏതുരീതിയില്‍ പ്രതിരോധിക്കുമെന്നാണ് നോക്കി കാണേണ്ടത്. സമ്മേളന ഹാളിലേക്കുള്ള വാതിലുകള്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉപരോധിച്ചാല്‍ മന്ത്രിക്ക് ഉള്ളിലേക്ക് കടക്കാന്‍ കഴിയില്ല. 
മന്ത്രിമാര്‍ക്കും സാമാജികര്‍ക്കും നിയമസഭയിലേക്ക് വരാന്‍ സുരക്ഷിത പാതയൊരുക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി. അഞ്ച് എസ്പിമാരുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. നഗരത്തില്‍ പലയിടങ്ങളിലായി പോലീസ് പിക്കറ്റ് പോസ്റ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (7 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends