Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

എല്‍ഡിഎഫ്-യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ ഉപരോധ സമരം തുടങ്ങി, തലസ്ഥാനം യുദ്ധസമാന ഭീതിയില്‍,എന്തും നേരിടാന്‍ തയ്യാറായി പോലീസ്

13 MARCH 2015 07:15 AM IST
മലയാളി വാര്‍ത്ത.

More Stories...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

എല്‍ഡിഎഫിന്റെയും -യുവമോര്‍ച്ചാ ബിജെപി പ്രവര്‍ത്തകരുടേയും നേതൃത്വത്തിലുള്ള ഉപരോധ സമരം തുടങ്ങി. നിയമസഭയ്ക്കകത്ത് മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന ഉറച്ച തീരുമാനത്തില്‍ പ്രതിപക്ഷ എംഎല്‍മാര്‍ സഭയ്ക്കകത്ത് നിലയുറപ്പിച്ചിട്ടുണ്ട്. എന്ത് വന്നാലും തടയുമെന്ന രീതിയില്‍ പോലീസും സഭയ്ക്ക് പുറത്ത് സമരക്കാരെ നേരിടാന്‍ തയ്യാറായി നിലകൊള്ളുന്നു. ആകെ കൂടി തലസ്ഥാന നഗരം യുദ്ധ സമാനമായ അന്തരീക്ഷത്തിലാണ്. എല്‍ഡിഎഫ് -ബിജെപി പ്രവര്‍ത്തകര്‍ വെവ്വേറെയാണ് നിയമസഭ ഉപരോധിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹവും ഇവര്‍ക്കൊപ്പമുണ്ട്.
എന്തുവന്നാലും മാണി തന്നെ ഇന്ന് രാവിലെ ഒമ്പതിന് ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന തീരുമാനത്തിലുറച്ചാണ്  ഭരണപക്ഷവും നിലകൊള്ളുന്നത്. മാണി നിയമസഭയ്ക്കുള്ളില്‍ പ്രവേശിക്കുന്നത് തടയാന്‍ പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഇന്നലെ ഉച്ച മുതല്‍ സഭയ്ക്കുള്ളില്‍ കുത്തിയിരിക്കുകയാണ്. രാത്രി സഭയ്ക്കുള്ളില്‍ ഉറങ്ങി രാവിലെ സഭയിലേക്കുള്ള അഞ്ചു വാതിലുകളും ഉപരോധിക്കാനാണ് പ്രതിപക്ഷ നീക്കം. കീഴ്‌വഴക്കം ലംഘിച്ച് സ്പീക്കറുടെ ചേമ്പര്‍ വഴി മാണി വന്നാല്‍ സഭയില്‍ ഇറങ്ങാന്‍ അനുവദിക്കാതെ അവിടെയും തടയാനാണ് നീക്കം. മറുതന്ത്രമെന്നോണം മുഖ്യമന്ത്രിയും മന്ത്രി മാണിയുമടക്കം ഭരണപക്ഷ അംഗങ്ങളും നിയമസഭാ മന്ദിരത്തില്‍ തന്നെ തങ്ങുകയാണ്.
പ്രതിപക്ഷം സഭയ്ക്കുള്ളിലാണെങ്കില്‍ ഭരണപക്ഷം സഭാ മന്ദിരത്തില്‍ കഴിഞ്ഞൂ എന്ന വ്യത്യാസമേയുള്ളു. പുറത്തെ വിഷയങ്ങള്‍ ഇടതു മുന്നണി ഉപസമിതിയും അകത്തെ തന്ത്രങ്ങള്‍ പാര്‍ലമെന്ററി പാര്‍ട്ടിയും തീരുമാനിക്കും. നിയമസഭാ മന്ദിരത്തിലെ ഔദ്യോഗിക മുറിയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സുരക്ഷാവലയത്തിലാണ് മാണി. ഇന്നലെ രാത്രി അച്ചടിച്ച ബഡ്ജറ്റ് പ്രസംഗം വെളുപ്പിന് പൊലീസ് നിയമസഭാ മന്ദിരത്തില്‍ എത്തിക്കും.
ബാര്‍ കേസില്‍ പ്രതിചേര്‍ത്ത മാണിയെ ബജറ്റ് അവതരണത്തില്‍ നിന്നു വിലക്കണമെന്ന ആവശ്യം തള്ളിയതോടെയാണ് എല്‍ഡിഎഫിന്റെ ബജറ്റ് ദിന പ്രതിഷേധം. സഭയില്‍ ഇന്നലെ വീണ്ടും ബാര്‍ പ്രശ്‌നം ഉയര്‍ത്തിയ പ്രതിപക്ഷം പ്രതിഷേധത്തിനൊടുവില്‍ അവിടെ കുത്തിയിരിപ്പു പ്രഖ്യാപിച്ചു. എല്‍ഡിഎഫ് തന്ത്രം വ്യക്തമായതോടെ പുറത്തെ സംഘര്‍ഷം ഒഴിവാക്കാമെന്നു യുഡിഎഫ് നേതൃത്വം തീരുമാനിച്ചു. സഭാസമുച്ചയത്തില്‍ തന്നെ മാണിക്കു തങ്ങാന്‍ സൗകര്യമൊരുക്കി.
നിയമസഭയിലേക്കുള്ള എല്ലാ വഴികളും ഇന്നലെ ഉച്ചയ്ക്കു ശേഷം പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഏതു സാഹചര്യവും നേരിടാന്‍ രണ്ടായിരത്തിലേറെ പൊലീസ് തയ്യാറെടുത്തു കഴിഞ്ഞു. വൈകിട്ടോടെ യുവമോര്‍ച്ച പ്രവര്‍ത്തകരും രാത്രിയോടെ ഇടതു മുന്നണി പ്രവര്‍ത്തകരും നിയമസഭയിലേക്കുള്ള വഴികളില്‍ നിരന്നു. നഗരത്തിലെ മദ്യശാലകള്‍ ഇന്നലെ തന്നെ അടച്ചു. നഗരത്തിനുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കി. പാളയം യുദ്ധ സ്മാരകത്തിലൂടെ നിയമസഭയിലേക്കുള്ള വഴി യുവമോര്‍ച്ചയ്ക്കും പി.എം.ജി, എല്‍.എം.എസ് വഴികള്‍ ഇടതു മുന്നണിക്കുമാണ് പൊലീസ് അനുവദിച്ചിട്ടുള്ളത്.
മന്ത്രിമാരായ കെ. ബാബു, എം.കെ. മുനീര്‍, പി.കെ. അബ്ദുറബ്ബ്, പി.കെ. ജയലക്ഷ്മി, മഞ്ഞളാംകുഴി അലി തുടങ്ങിയവരും സഭാ സമുച്ചയത്തില്‍ തന്നെ തങ്ങുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി രമേശ് ചെന്നിത്തലയും അടക്കമുള്ളവരും രാത്രി വൈകിയും അവിടെ തുടര്‍ന്നു. ഇന്നലെ ചുമതലയേറ്റ സ്പീക്കര്‍ എന്‍. ശക്തന്‍ സംഘര്‍ഷത്തിന് അയവുണ്ടാക്കാനായി പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രയോജനം ചെയ്തില്ല. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി രമേശ് ചെന്നിത്തലയും സഭാസമുച്ചയത്തില്‍ കണ്ടുമുട്ടിയപ്പോഴത്തെ ചര്‍ച്ചയും പിരിമുറുക്കം കുറച്ചില്ല.
സമരതന്ത്രങ്ങള്‍ വിലയിരുത്തി എല്‍ഡിഎഫ് ഉപസമിതി ഇന്നലെ രണ്ടുവട്ടം ചേര്‍ന്നു. എല്‍ഡിഎഫ് നിയമസഭാകക്ഷി യോഗം വൈകിട്ട് സഭയിലും ചേര്‍ന്നു. യുവമോര്‍ച്ചയും നിയമസഭ വളയല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇടകലരാതെ രണ്ടു സമരം ഉണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (1 hour ago)

Tragic fire കണ്ണീരോടെ കുടുംബം  (1 hour ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (1 hour ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (1 hour ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (1 hour ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (1 hour ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (1 hour ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (2 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (2 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (2 hours ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (4 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (4 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (4 hours ago)

Malayali Vartha Recommends