Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

എല്ലാം പൊതുജനത്തെ കഴുതകളാക്കാനായിരുന്നോ? നിയമസഭയില്‍ ഗുണ്ടകളെപ്പോലെ മുണ്ടും മടക്കിക്കുത്തി കൈയ്യാങ്കളി, വനിതാ അംഗങ്ങളെ ഭരണ പക്ഷക്കാരുടെ കൂട്ടിപ്പിടിക്കല്‍ തുടര്‍ന്ന് കടി... എന്നിട്ടും ഒരു നടപടിയുമില്ല

14 MARCH 2015 08:28 AM IST
മലയാളി വാര്‍ത്ത.

ലോകകപ്പ് ക്രിക്കറ്റ് കാണുന്ന ആവേശത്തോടെയാണ് സാമാന്യ ജനങ്ങള്‍ ഇന്നലത്തെ നിയമസഭാ സമ്മേളനം കണ്ടത്. തൂവെള്ള ഖദറിട്ട മാന്യമാരായ ജനപ്രതിനിധികളെല്ലാം മുണ്ടും മടക്കിക്കുത്തി അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടി. ഇതിനിടെ വനിതാ എംഎല്‍എമാര്‍ മന:പൂര്‍വം പ്രശ്‌നമുണ്ടാക്കാനായി തള്ളിക്കയറി. എന്നാല്‍ മന്ത്രിയാണെന്ന ബോധം പോലും ഇല്ലാതെ ഷിബു ബേബിജോണ്‍ സിപിഐയുടെ എംഎല്‍എ ആയ ബിജിമോളെ കൂട്ടിപ്പിടിച്ചത് വന്‍ വാര്‍ത്തയായി. ജമീല പ്രകാശത്തെ തടഞ്ഞ് കൂട്ടിപ്പിടിച്ച ശിവദാസന്‍നായരെ ജമീല കടിച്ചു പറിച്ചു. ഇത്രയൊക്കെ നടന്നിട്ടും നിയമസഭാ സ്പീക്കര്‍ ആര്‍ക്കെതിരേയും നടപടിയെടുത്തില്ല. നേതാക്കന്മാരുടെ വാക്കു കേട്ട് തല്ല് കൊള്ളാന്‍ വന്ന പാവം അണികള്‍ക്കെതിരെ പോലീസ് കേസും എടുത്തു. 
കേരള നിയമസഭയില്‍ മുമ്പും അക്രമം ഉണ്ടായിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ ഇത്രത്തോളമാകുന്നത് ഇതാദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 1970 ല്‍ സി. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്താണ് നിയമസഭയില്‍ ആദ്യം അടി നടക്കുന്നത്. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിന് ചുറ്റും സി.ആര്‍.പി.യെ വിന്യസിച്ചെന്ന് ആരോപിച്ചായിരുന്നു ബഹളം. സ്പീക്കറെ അന്ന് ആക്രമിക്കാന്‍ ശ്രമിച്ചു. 
ഇതിന് സി.ബി.സി. വാര്യര്‍, എ.വി. ആര്യന്‍, സി.എം. ജോര്‍ജ്, ടി.എച്ച്. മീതീന്‍, എന്‍.പ്രഭാകരതണ്ടാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. സഭയില്‍ അതുവരെ സ്ഥിരം വാച്ച് ആന്‍ഡ് വാര്‍ഡ് ഉണ്ടായിരുന്നില്ല. ഈ സംഭവത്തെതുടര്‍ന്നാണ് സ്ഥിരം സുരക്ഷാ സേനയെ നിയമിച്ചത്. അന്ന് പോലീസില്‍ നിന്നുള്ള ഒരു സി.ഐ.യും സ്പീക്കറുടെ ശിപായിയുമേ സഭയില്‍ അക്രമം ചെറുക്കാന്‍ ഉണ്ടായിരുന്നുള്ളൂ. 
സി.ഐ.ക്ക് നല്ല അടി കിട്ടി. സഭയില്‍ തന്നെ ആക്രമിച്ചതിനെതിരെ അദ്ദേഹം കേസ് നല്‍കി. എന്നാല്‍ സഭയിലെ നടപടികള്‍ക്ക് പരിരക്ഷയുണ്ടെന്ന് പറഞ്ഞ് കീഴ് കോടതി അത് തള്ളി. എന്നാല്‍ അദ്ദേഹം നല്‍കിയ അപ്പീലില്‍ സുപ്രധാനമായ വിധി വന്നു. സഭയില്‍ നടക്കുന്ന ക്രിമിനല്‍ നടപടികള്‍ക്ക് പരിരക്ഷയില്ലെന്നും കേസ് കേള്‍ക്കാന്‍ കീഴ് കോടതിയോട് നിര്‍ദേശിച്ചുമായിരുന്നു വിധി. എന്നാല്‍ അദ്ദേഹം വിരമിക്കാറായതിനാല്‍ കേസ് പിന്‍വലിക്കുകയായിരുന്നു. ശിപായിക്ക് ഒരു ഇന്‍ക്രിമെന്റ് നല്‍കി.
1983ല്‍ എം.വി. രാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നിവരെ സഭയിലുണ്ടാക്കിയ ബഹളത്തിന് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ ഇവരെ പിറ്റേന്ന് സഭയില്‍ കയറ്റാനായി പ്രകടനവുമായി കെ.ടി. ജോര്‍ജ്, കെ.മൂസക്കുട്ടി, കെ.പി. രാമന്‍ എന്നിവരെത്തി. വാച്ച് ആന്‍ഡ് വാര്‍ഡുമായി ബഹളമുണ്ടായി കൈയേറ്റം ഉണ്ടായതിനെ തുടര്‍ന്ന് അവരെയും സസ്‌പെന്‍ഡ് ചെയ്തു.
രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ എം.വി.ആര്‍. സി.പി.എമ്മില്‍നിന്ന് പുറത്തായി. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ അദ്ദേഹം മറുപടി പറഞ്ഞ ടി.കെ. രാമകൃഷ്ണന്റെ അടുത്ത് എന്തോ കടലാസ് കാണിക്കാനെത്തി. അദ്ദേഹം അത് സ്വീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഷര്‍ട്ടിനുള്ളില്‍ തിരുകി. പഴയ സഹപ്രവര്‍ത്തകര്‍ എം.വി. ആറിനെ സഭക്കുള്ളിലിട്ട് പെരുമാറി. എന്നാല്‍ ശിക്ഷ വന്നപ്പോള്‍ എം.വി. ആറിനായിരുന്നു സസ്‌പെന്‍ഷന്‍. 
ഈ നിയമസഭയിലാണ് പിന്നീട് ഗൗരവമുള്ള ഒരു സംഭവം ഉണ്ടായത്. സ്പീക്കറുടെ ഡയസ്സില്‍ കയറുകയും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കുകയും ചെയ്തതിന് ജെയിംസ് മാത്യു, ടി.വി. രാജേഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (51 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (12 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (12 hours ago)

Malayali Vartha Recommends