Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ബാര്‍ കേസില്‍ ഹൈക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന് ശ്രമിച്ചു; വിവാദ വെളിപ്പെടുത്തലുകളുമായി ഹൈക്കോടതി അഭിഭാഷകന്റെ പുസ്തകം

14 MARCH 2015 04:01 PM IST
മലയാളി വാര്‍ത്ത.

More Stories...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ബാര്‍കോഴ കേസില്‍ ഹൈക്കോടതി ജഡ്ജിയെ പോലും സ്വാധീനിക്കാന്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ശ്രമം നടത്തിയെന്ന ആരോപണമാണ് അഡ്വ. മനയാനി തന്റെ പുസ്തകത്തിലൂടെ ഉന്നയിക്കുന്നത്. അസോസിയേഷന്റെ വക്കീലാണ് ഈ ശ്രമത്തിന് പിന്നിലെന്നും ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണ വേണമെന്നുമാണ് അദ്ദേഹം 208 പേജുള്ള പുസ്തകത്തിലൂടെ ആവശ്യപ്പെടുന്നത്. നിലവാരമില്ലാത്ത ബാറുകളെ സംബന്ധിച്ച കേസ് സുപ്രീം കോടതിയില്‍ പരിഗണനയില്‍ ഇരിക്കുമ്പോള്‍ ജസ്റ്റീസ് രാമചന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എക്‌സൈസ് വകുപ്പ് ആറ് മാസം പൂഴ്ത്തിവച്ചതിന്റെ കാരണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണം അദ്ദേഹം പുസ്തകത്തിലൂടെ ആവശ്യപ്പെടുന്നു. ഇതിന് പിന്നില്‍ ചില സ്ഥാപിത താല്‍പ്പര്യക്കാറുണ്ടെന്നാണ് അഭിഭാഷകന്റെ പക്ഷം.

ഏതാനും മാസങ്ങളായി വാര്‍ത്താ മാദ്ധ്യമങ്ങളില്‍ നിറയുന്നത് ബാര്‍കോഴ കേസാണ്. സംസ്ഥാന ബജറ്റിനെ അലങ്കോലമാക്കുന്നത് വരെയുള്ള ഘട്ടത്തിലേക്ക് ഈ കോഴ കേസ് മാറിയിരുന്നു. സര്‍ക്കാറും കോടതിയുടെയുമൊക്കെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വിഷയമായി ബാര്‍കോഴ കേസിനെ കുറിച്ച് പുസ്തകമെഴുതിയിരിക്കയാണ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. ജോണ്‍സണ്‍ മനയാനി. ബാര്‍ കോഴ കേസ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും 2007 മുതല്‍ ആരംഭിച്ചതാണെന്നുമാണ് ഇദ്ദേഹം സമര്‍ത്ഥിക്കുന്നത്. \'കോഴയില്‍ മുങ്ങുന്ന കേരളം\' എന്ന പേരിലുള്ള പുസ്തകത്തില്‍ ബാര്‍ കേസിനെ സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുമുണ്ട്.

2013 ഓഗസ്റ്റ് 12ന് എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന നികുതി സെക്രട്ടറിക്ക് ജസ്റ്റീസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് നല്‍കുകയും നികുതി സെക്രട്ടറി അത് സ്വീകരിച്ചതായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് സ്വീകരിച്ച ദിവസം നികുതി സെക്രട്ടറി തന്നെ 06-03-2014 ആയി തിരുത്തിയിരിക്കുന്നു. സുപ്രീം കോടതിയില്‍ വാദം നടക്കുമ്പോള്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ബാറുടമകളെ അത് പ്രതികൂലമായി ബാധിച്ചേക്കാം എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് മുക്കിയതെന്നാണ് അഡ്വക്കേറ്റ് ജോണ്‍സണ്‍ മനയാനി ചൂണ്ടിക്കാട്ടുന്നത്.

ബാര്‍ കോഴ കേസിലെ പ്രതിപക്ഷ ഇടപെടലിനെയും പുസ്തകത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്. ബാര്‍ കോഴ കേസില്‍ ഒരു കോടി രൂപയുടെ അഴിമതി ആരോപണം വന്നപ്പോള്‍ വിജിലന്‍സിന് പരാതി നല്‍കിയ പ്രതിപക്ഷനേതാവ്, പിന്നീട് വന്ന 20 കോടി ബാര്‍ കോഴയെപ്പറ്റി എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു. 1992 മുതല്‍ 2007 വരെ പ്രവര്‍ത്തിച്ചിരുന്ന ബാറുകള്‍ എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ മറികടന്ന് 2007 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ റഗുലറൈസ് ചെയ്തതിന് പിന്നില്‍ അഴിമതി ഉണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണിക്കണമെന്നും പുസ്തകത്തിലൂടെ അഭിപ്രായപ്പെടുന്നു.

7 പേര്‍ ഇത്തരം ബാറുകളില്‍ നിന്നും മദ്യം കഴിച്ചതിന്റെ പേരില്‍ മരണപ്പെട്ടെന്നും ഒരു കാരണവശാലും ഇത്തരം ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും 2011 ലും എക്‌സൈസ് കമ്മീഷണര്‍ എങ്ങും നിര്‍ദ്ദേശിച്ചില്ല. 2011 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ലൈസന്‍സുകള്‍ റെഗുലറൈസ് ചെയ്തു. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും ഗുരുദാസന്‍ എക്‌സൈസ് മന്ത്രിയുമായിരുന്നപ്പോള്‍ നടന്ന ഈ നിയമ വിരുദ്ധ നീക്കത്തെ 2012 ലെ സിഎജി റിപ്പോര്‍ട്ടില്‍ സാക്ഷിയായി ചൂണ്ടിക്കാട്ടുന്നു. 29 സ്‌പെക്ട്രം കല്‍ക്കരി കുഭംകോണമൊക്കെ വിനോജ് റായ് എന്ന ഇതേ സിഎജി ചൂണ്ടിക്കാട്ടിയപ്പോള്‍ അതൊക്കെ ഏറ്റുപിടിച്ച രാഷ്ട്രീയ നേതാക്കള്‍ ബാര്‍ ലൈസന്‍സുകളെ സംബന്ധിച്ച് അതേ സിഎജിയുടെ റിപ്പോര്‍ട്ട് എങ്ങനെ മുക്കി? ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്.

ബാര്‍ ലൈസന്‍സ് കേസില്‍ അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തില്‍ ആദ്യത്തെ ഖണ്ഡികയില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റി റിപ്പോര്‍ട്ട് ഉണ്ട് എന്ന് പറയുന്നെങ്കിലും മറ്റൊരിടത്ത് അങ്ങനെയൊരു റിപ്പോര്‍ട്ട് കിട്ടിയില്ലെന്നും ആ റിപ്പോര്‍ട്ട് കിട്ടുന്നത് വരെ നിലപാടില്ലാത്ത 418 ബാറുകള്‍ \'\'വേണമെങ്കില്‍\'\' താല്‍ക്കാലികമായി പുതുക്കാന്‍ ഉപദേശിക്കുന്നു. ഈ ഉപദേശത്തിന് പിന്നിലെ നീക്കവും സംശയാസ്പദമാണ്. വരുമാനത്തേക്കാള്‍ കൂടിയ ആര്‍ഭാടത്തില്‍ ജനപ്രതിനിധികള്‍ വരെ ജീവിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 50 വര്‍ഷം ജനപ്രതിനിധികളായിരുന്ന എല്ലാ എംഎല്‍എ എംപി മാരുടെയും വരുമാനത്തെ ജനത്തെ അറിയിക്കണമെന്നും ബാര്‍കോഴ ആരോപണത്തിന്റെ പശ്ചാത്തത്തില്‍ പുസ്തകത്തിലൂടെ അദ്ദേഹം ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (17 minutes ago)

Tragic fire കണ്ണീരോടെ കുടുംബം  (19 minutes ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (32 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (37 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (39 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (47 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (50 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (52 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (1 hour ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (3 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (3 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

Malayali Vartha Recommends