Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പ്... ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ... ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.. . നാലാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്


സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...


കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...


കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...


സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...

ഹര്‍ത്താലിനെ വെല്ലുവിളിച്ച് ജയറാമിന്റെ സൈക്കിള്‍ സവാരി

15 MARCH 2015 09:15 AM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണതോതിൽ വർദ്ധനവ്.... സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...

ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന സർക്കാർ , സംഭവത്തിൽ ആർഡിഒയോട് മന്ത്രി വി ശിവൻകുട്ടി അടിയന്തര റിപ്പോർട്ട് തേടി

ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ച വിവരം പതിനൊന്ന് വർഷത്തിന് ശേഷം വെളിപ്പെടുത്തൽ,പ്രതിക്ക് 18 വർഷം കഠിന തടവ്

ക്രമസമാധാനപാലനം നടത്തുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കണം... പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അതിക്രമമുണ്ടായാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന പോലീസ് മേധാവി രം​ഗത്ത്

വാക്കേറ്റത്തിനൊടുവിൽ... മകൻ തലയ്ക്കടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

ഹര്‍ത്താല്‍ ആണെങ്കിലും ബന്ദാണെങ്കിലും തന്റെ ശീലമായ സൈക്കിള്‍ സവാരി ഒഴിവാക്കാന്‍ ജയറാമിന് ആകില്ല. ഹര്‍ത്താലില്‍ ഒഴിഞ്ഞ റോഡിലൂടെ സൈക്കിള്‍ ചവിട്ടി ജയറാം ശ്രദ്ധേയമായി. തിരുവനന്തപുരത്ത് ഷൂട്ടിങ്ങിനെത്തിയ ജയറാം ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ സൈക്കിളുമായി പതിവു വ്യായാമത്തിന് ഇറങ്ങി.
ഹര്‍ത്താലിനെ തുടര്‍ന്ന് ഷൂട്ടിങ് മാറ്റിവച്ചെങ്കിലും തന്റെ പതിവു വ്യായാമം മുടക്കാന്‍ ജയറാം ഒരുക്കമായിരുന്നില്ല. വഴുതക്കാട് താജ് വിവാന്തയിലാണ് ജയറാം താമസിച്ചത്. അവിടെ നിന്നു രാവിലെ സവാരി ആരംഭിച്ച ജയറാം ചാല, പത്മനാഭസ്വാമി ക്ഷേത്രം വഴി സെക്രട്ടേറിയറ്റിനു മുന്നിലെത്തി. പിന്നീട് തമ്പാനൂര്‍, ബേക്കറി ജങ്ഷന്‍ വഴി ഹോട്ടലില്‍ മടങ്ങിയെത്തി.
കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ താമസിക്കുമ്പോള്‍ സൈക്കിള്‍ സവാരിക്കു കൂട്ട് നടന്‍ മമ്മൂട്ടിയാണ്. പുലര്‍ച്ചെ നാലിന് എഴുന്നേറ്റു കാറില്‍ സൈക്കിളുമായി പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീടിനു മുന്നിലെത്തും. സൈക്കിളില്‍ ഒരു റൗണ്ട് അടിക്കുമ്പോഴേക്കും മമ്മൂട്ടിയും സൈക്കിളുമായി ഇറങ്ങും. ഒപ്പം തങ്ങളുടെ സൈക്കിളുമായി മേക്കപ്പ്മാന്‍ ജോര്‍ജ്, ട്രെയ്‌നര്‍ സുനില്‍ എന്നിവരുമെത്തും. ദിവസം 25 കിലോമീറ്ററാണ് ഇവര്‍ സൈക്കിളില്‍ സഞ്ചരിക്കുക. കണക്ക്. ഓരോ ദിവസത്തെയും റൂട്ട്, കലോറി ഇതിന്റെയെല്ലാം വിവരം മമ്മൂട്ടിയുടെ മൊബൈല്‍ ആപ്പിലുണ്ട്. റോഡില്‍ തിരക്കാകും മുമ്പേ ഏഴു മണിയോടെ തിരിച്ചെത്തും.
ചെന്നൈയിലാകുമ്പോള്‍ അവിടത്തെ റേസ് കോഴ്‌സ് ഗ്രൗണ്ടിനു ചുറ്റുമാണു ജയറാമിന്റെ സൈക്കിള്‍ സവാരി. പുലര്‍ച്ചെ അഞ്ചിന് ഇറങ്ങും. ഗ്രൗണ്ട് ഒന്നു വലംവയ്ക്കുമ്പോള്‍ രണ്ടു കിലോമീറ്ററാകും. ഇങ്ങനെ 12 റൗണ്ട് എങ്കിലും ദിവസവും ചവിട്ടും. കൊച്ചിയില്‍ തങ്ങള്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ വലിയ ലോറികള്‍ സമീപത്തു കൂടി പാഞ്ഞു പോകാറുണ്ട്. വിദേശ രാജ്യങ്ങളിലേതു പോലെ കേരളത്തിലും സൈക്കിള്‍ യാത്രയ്ക്കായി പ്രത്യേക ട്രാക്ക് നിര്‍മ്മിക്കണമെന്നാണ് ജയറാമിന്റെ ആവശ്യം.
അമേരിക്കയില്‍ നിര്‍മ്മിച്ച ട്രക്ക് എന്ന 18 ഗിയറുള്ള സൈക്കിളാണ് ജയറാം ഉപയോഗിക്കുന്നത്. 40 കിലോമീറ്റര്‍ വേഗത്തില്‍ ഈ സൈക്കിളില്‍ സഞ്ചരിക്കാം. ജയറാം എവിടെ ഷൂട്ടിങ്ങിനു പോയാലും ഈ സൈക്കിളും ഒപ്പം കരുതും. തലസ്ഥാനത്തു \'തിങ്കള്‍ മുതല്‍ വെള്ളി വരെ\' എന്ന സിനിമയുടെ ഷൂട്ടിങ്ങിനാണ് താരം എത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ദിവസവും പുലര്‍ച്ചെ നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടാറുണ്ടെങ്കിലും ഹെല്‍മറ്റ് വച്ചിരിക്കുന്നതിനാല്‍ ആരും തിരിച്ചറിയാറില്ല.
ഹര്‍ത്താല്‍മൂലം റോഡുകള്‍ വിജനമായതിനാല്‍ സൈക്കിള്‍ ആസ്വദിച്ചു ചവിട്ടാനായെന്നാണു ജയറാം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടം... രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു  (31 minutes ago)

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...  (35 minutes ago)

ആറ്റുകാൽ പൊങ്കാല..... നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന സർക്കാർ , സംഭവത്തിൽ ആർഡിഒയോട് മന്ത്രി വി ശിവൻകുട്ടി അടിയന്തര റിപ്പോർട്  (49 minutes ago)

പതിനൊന്ന് വർഷത്തിന് ശേഷം വെളിപ്പെടുത്തൽ,... പ്രതിക്ക് 18 വർഷം കഠിന തടവ്  (1 hour ago)

സഹപ്രവർത്തകരുടെ പിന്തുണ, രോഗശാന്തി! കർക്കിടകം രാശിക്കാർക്ക് ഇന്ന് അനുകൂല ദിനം!  (1 hour ago)

സ്വർണവിലയിൽ കുറവ്.... പവന് 560 രൂപയുടെ കുറവ്  (1 hour ago)

പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അതിക്രമമുണ്ടായാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന പോലീസ് മേധാവി രം​ഗത്ത്  (1 hour ago)

മകൻ തലയ്ക്കടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു  (1 hour ago)

അപേക്ഷ മാർച്ച് മൂന്നുമുതൽ പത്തു വരെ അപേക്ഷിക്കാം  (2 hours ago)

സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ കർശന നടപടികളുമായി ​ഗതാ​ഗതവകുപ്പ്  (2 hours ago)

റഷ്യയിൽ നിന്നും ഇന്ത്യക്ക് എണ്ണ വാങ്ങാൻ ഒരു മാസത്തേക്ക് ഇളവ് നൽകി അമേരിക്ക...  (2 hours ago)

  സൗദി, ഒമാന്‍ വിമാന സർവിസുകൾ പുനരാരംഭിച്ചു....  (3 hours ago)

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരയ്ക്കൽ പ്രവൃത്തികൾക്ക് ഇന്ന് തുടക്കം കുറിക്കും, രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച്ഓൺ കർമം നിർവഹിക്കും  (3 hours ago)

എസി റോഡും പെരുമ്പളം പാലവും ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും...  (3 hours ago)

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍...  (3 hours ago)

Malayali Vartha Recommends