Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഗവര്‍ണറെ പിന്തുണച്ച് പിണറായി വിജയന്‍ രംഗത്തെത്തിയത് തിരഞ്ഞെടുപ്പിനുള്ള സാധ്യത മുന്നില്‍ കണ്ടെന്ന് സൂചന; സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്ന് യുഡിഎഫ്

15 MARCH 2015 01:30 PM IST
മലയാളി വാര്‍ത്ത.

More Stories...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ഗവര്‍ണര്‍ പി സദാശിവത്തിനെ നടപടിയെ പിന്തുണച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത് എത്തിയത് സംസ്ഥാനത്ത് ഇതിന്റെ പേരില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനെന്ന് സൂചന. ഗവര്‍ണറുടെ റിപ്പോര്‍ട്ട് രാഷ്ട്രപതി അംഗീകരിച്ചാല്‍ സംസ്ഥാനം വീണ്ടും കുഴഞ്ഞ് മറിയും. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടെങ്കില്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ട് അനുസരിച്ച് രാഷ്ടപതി ഭരണത്തിനുള്ള സാധ്യതയോ, നിയമസഭ പിരിച്ച് വിട്ട് പുതിയ തിരഞ്ഞെടുപ്പിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇത് മുന്നില്‍ കണ്ടാണ് പിണറായിയുടെ നീക്കം. സഭയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ പുറത്താക്കുക എളുപ്പമല്ലെന്ന് പിണറായിക്ക് നന്നായി അറിയാം. പിണറായി സെക്രട്ടറിയായിരുന്ന കാലത്ത് പല അടവുകളും പയറ്റിയിട്ടുണ്ടെങ്കിലും എല്ലാം പൊളിഞ്ഞ് തരിപ്പണമായതല്ലാതെ വെറെ ഒന്നും നടന്നില്ല. രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഇപ്പോള്‍ പത്ത് എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. മാത്രമല്ല സഭയില്‍ പ്രതിപക്ഷനേതാവെന്ന നിലയില്‍ വിഎസ് അച്യുതനന്ദന്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. വിഎസിന്റെ നിലപാടും തന്ത്രവുമൊക്കെയാണ് ബജറ്റ് അവതരണം ജനശ്രദ്ധയാകര്‍ഷിച്ചത്. പ്രായാധിക്യം അവഗണിച്ച് സഭയില്‍ തങ്ങിയാണ് വിഎസ് പ്രതിപക്ഷ എംഎല്‍എമാരെ നിയന്ത്രിച്ചത്. വിഎസ് കൂടുതല്‍ ഷൈന്‍ചെയ്ത് നിന്നാല്‍ പിണറായിയുടെ നില പരുങ്ങലിലാകും. അത്‌കൊണ്ടാണ് ഗവര്‍ണറുടെ റിപ്പോര്‍ട്ട് ഉയര്‍ത്തികാണിച്ച് പ്രക്ഷോഭത്തിന് പിണറായിയുടെ നേതൃത്വത്തില്‍ സിപിഎം ഇറങ്ങുന്നത്. ഇതിനെ എന്ത് വില കൊടുത്തും തടുക്കാനായിരിക്കും വിഎസ് ശ്രമിക്കുക. ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ ജനധിപത്യമര്യാദ ലംഘിച്ച് പുറത്താക്കുന്നതില്‍ വിഎസ് യോജിക്കാന്‍ സാധ്യതയില്ല. കൂടാതെ സഭയില്‍ സഖാക്കളുടെ പ്രകടനവും ജനങ്ങളുടെ ഇടയില്‍ അവമതിപ്പുണ്ടാക്കിയെന്നാണ് വിഎസിന്റെ വിലയിരുത്തല്‍. സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോട് കൂടി പിണറായിക്ക് ഷൈന്‍ചെയ്യാനുള്ള വേദികള്‍ കിട്ടുന്നില്ല. മാത്രമല്ല വിഎസ് എല്ലാപരിപാടികളിലും പങ്കെടുത്ത് കൂടുതല്‍ ജനശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്.
ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നടപടികളെ പിന്തുണച്ച് പിണറായി വിജയന്‍ സംസ്ഥാനത്ത് ഭരണത്തകര്‍ച്ചയുണ്ടെന്ന ഗവര്‍ണറുടെ കണ്ടെത്തല്‍ ഗുരുതരമെന്നാണ് പറഞ്ഞത്. ബിജെപി നോമിനിയെന്ന് പറഞ്ഞ് ഗവര്‍ണറുടെ നടപടിയെ അവഗണിക്കേണ്ടതില്ല. നിയമസഭയില്‍ ക്വാറം തികഞ്ഞോയെന്ന് ഗവര്‍ണര്‍ പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. കെ.എം. മാണി ബജറ്റ് അവതരിപ്പിച്ചിട്ടില്ല. ലേപ്പല്‍ മൈക്ക് വച്ച് മാണിയെന്തെങ്കിലും പറഞ്ഞാല്‍ അത് ബജറ്റാകുമോയെന്നും പിണറായി ചോദിച്ചു
അതേസമയം, നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ പ്രതിപക്ഷം ജനങ്ങളോട് മാപ്പു പറയണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ നടപടിയെടുക്കില്ല. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നത് കാര്യമാക്കേണ്ടെന്നും ഗവര്‍ണറുടെ നടപടിക്ക് ഗൗരവ സ്വഭാവമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ നടന്ന കാര്യങ്ങളെ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഇന്നലെ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. സംസ്ഥാന ഭരണം സംബന്ധിച്ചു ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കുന്നത് അത്യപൂര്‍വമാണ്. സഭയിലുണ്ടായ സംഭവങ്ങളില്‍ അതീവ ഉത്കണ്ഠ വ്യക്തമാക്കിയ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്കും അയച്ചു. ഭരണസ്തംഭനം എന്ന വിലയിരുത്തല്‍ ഉണ്ടാകുമ്പോഴാണ് 356-ാം വകുപ്പു പ്രകാരം രാഷ്ട്രപതിക്കു റിപ്പോര്‍ട്ട് നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലോ അല്ലാതെയോ, ഭരണഘടനാ വ്യവസ്ഥകള്‍ക്കനുസരിച്ചു സംസ്ഥാന സര്‍ക്കാരിനു മുന്നോട്ടു പോകാന്‍ സാധിക്കുന്ന സാഹചര്യമല്ലെന്നു വിലയിരുത്തി 356-ാം വകുപ്പു പ്രകാരം സംസ്ഥാനഭരണം രാഷ്ട്രപതിക്ക് ഏറ്റെടുക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (17 minutes ago)

Tragic fire കണ്ണീരോടെ കുടുംബം  (19 minutes ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (32 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (37 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (39 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (47 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (50 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (52 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (1 hour ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (3 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (3 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

Malayali Vartha Recommends