കൊല്ലത്ത് നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് സ്‌കൂട്ടറില്‍ ഇടിച്ച് വിമുക്ത ഭടന്‍ മരിച്ചു...

കൊല്ലത്ത് നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് സ്‌കൂട്ടറില്‍ ഇടിച്ച് വിമുക്ത ഭടന്‍ മരിച്ചു.
ഹരിപ്പാട് താമല്ലാക്കല്‍ പുത്തന്‍തറയില്‍ മോഹനന്‍ ( 62 ) ആണ് മരിച്ചത്. ദേശീയപാതയില്‍ താമല്ലാക്കല്‍ ജംഗ്ഷന് സമീപം വെച്ച് ഇന്നലെ വൈകുന്നേരം നാല് മണിക്കാണ് അപകടമുണ്ടായത്.ഇടറോഡില്‍ നിന്ന് ദേശീയ പാതയിലേക്ക് കയറിയ മോഹനന്റെ സ്‌കൂട്ടറില്‍ കൊല്ലത്ത് നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് ഇടിച്ചത്.
ഉടന്‍ തന്നെ അപകടത്തില്‍പ്പെട്ട ആംബുലന്‍സില്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ മോഹനനെ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
"
https://www.facebook.com/Malayalivartha