Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍

15 MARCH 2026 09:53 PM IST
മലയാളി വാര്‍ത്ത

വിധിയെഴുതാന്‍ കേരളം കാത്തിരിക്കുകയാണെന്നും സംസ്ഥാനത്തെ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രമെയുള്ളൂ എന്നും പതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങള്‍ പുതുയുഗ പിറവിയ്ക്ക് തുടക്കമിടും. പൂര്‍ണമായ പ്രതീക്ഷയോടും നിറഞ്ഞ ആത്മവിശ്വാസത്തോടും കൂടിയാണ് ടീം യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ ടീം യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തും.

അഞ്ച് വര്‍ഷത്തിനിടെ നടന്ന എല്ലാ നിയമസഭ ഉപതിരഞ്ഞെടുപ്പുകളിലും അത്യപൂര്‍വമായ പ്രകടനമാണ് യുഡിഎഫ് കാഴ്ചവച്ചത്. തൃക്കാക്കരയില്‍ പന്ത്രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷം 25,000 ആയി വര്‍ധിപ്പിച്ചു. പുതുപ്പള്ളിയില്‍ ഒന്‍പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം മുപ്പത്തി ഏഴായിരമായി വര്‍ധിപ്പിച്ചു. പാലക്കാട് നാലായിരം വോട്ടിന്റെ ഭൂരിപക്ഷം പതിനെണ്ണായിരമായി വര്‍ധിപ്പിച്ചു. ചേലക്കരയില്‍ സിപിഎമ്മിന് ഉണ്ടായിരുന്ന 40000 വോട്ടിന്റെ ഭൂരിപക്ഷം പന്ത്രണ്ടായിരമായി കുറച്ചു. നിലമ്പൂരില്‍ മൂവായിരം വോട്ടിന് തോറ്റ സ്ഥലത്ത് വിജയിച്ചു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 2019നെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ 30 വര്‍ഷക്കാലത്തെ ഏറ്റവും വലിയ വിജയമാണ് യുഡിഎഫിനുണ്ടായത്. സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ ടീം യുഡിഎഫ് കൃത്യമായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ പ്രതികരണം ജനങ്ങളില്‍ നിന്നുണ്ടാകും. എവിടെയൊക്കെ സര്‍ക്കാര്‍ പരാജയപ്പെട്ടോ അവിടെയൊക്കെ കേരളത്തെ കൈ പിടിച്ച് എഴുന്നേല്‍പ്പിക്കാനുള്ള പദ്ധതികളും പരിപാടികളുമായാണ് യുഡിഎഫ് മുന്നോട്ട് വരുന്നതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (51 minutes ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (1 hour ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (1 hour ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (1 hour ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (1 hour ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (1 hour ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (2 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (2 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (2 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (2 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (2 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (2 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (2 hours ago)

പൊതുമേഖലക്ക് ഈദുൽ ഫിത്വ്‌റിന് ഏഴ് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഖത്തർ  (2 hours ago)

Malayali Vartha Recommends