മഞ്ഞളിച്ച് കല്യാണക്കാര്‍... സ്വര്‍ണവില കുറയുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും കുതിക്കുന്നു; ഒരു പവന് 60,000 രൂപ നല്‍കേണ്ട അവസ്ഥ, കേന്ദ്രം ഇടപെട്ടിട്ടും സ്വര്‍ണ വില കുറയുന്നില്ല

കേന്ദ്ര ബജറ്റില്‍ സ്വര്‍ണവില കുറയുമെന്ന് പ്രഖ്യാപിച്ചത് വെറുതെ. സ്വര്‍ണവില കുതിക്കുന്നു. ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ സ്വര്‍ണത്തോട് താല്‍പര്യമുള്ളവര്‍ക്ക് സുവര്‍ണാവസരമാണ് നല്‍കിയത് സ്വര്‍ണം കയ്യിലുള്ളവരെയും വാങ്ങാനിരിക്കുന്നവരെയും സന്തോഷിപ്പിക്കുന്ന മൂന്ന് പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ വന്നത്. ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചത് വാങ്ങാനിരിക്കുന്നവര്‍ക്ക് നേട്ടമായി. വില്‍ക്കുമ്പോഴുള്ള ദീര്‍ഘകാല മൂലധന നേട്ട നികുതി 20 ശതമാനത്തില്‍ നിന്ന് 12.50 ശതമാനമാക്കി കുറച്ചു. ഹോള്‍ഡിങ് കാലയളവ് 24 വര്‍ഷമാക്കി ചുരുക്കിയതും വില്‍ക്കുന്നവര്‍ക്ക് ആശ്വാസമാണ്.
എന്തൊക്കെയാണെങ്കിലും സ്വര്‍ണവില കുതിക്കുന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പുണ്ടായി. യൂറോപ്പിലെ കേന്ദ്ര ബാങ്കായ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്(ഇ.സി.ബി) മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചതും അമേരിക്കയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് സ്വര്‍ണത്തിലേക്കുള്ള നിക്ഷേപംകൂട്ടുന്നത്. ഇന്നലെ കേരളത്തില്‍ പവന്‍ വില 960 രൂപ വര്‍ദ്ധിച്ച് 54,600 രൂപയിലെത്തി. ഗ്രാമിന്റെ വില 120 രൂപ ഉയര്‍ന്ന് 6,825 രൂപയിലെത്തി.
ആഗോള വിപണിയില്‍ ഇന്നലെ സ്വര്‍ണ വില ഔണ്‍സിന് 2,570 ഡോളറായി ഉയര്‍ന്നിരുന്നു. 24 കാരറ്റ് തനിത്തങ്കത്തിന്റെ വില നിലവില്‍ 75 ലക്ഷം രൂപയാണ്.ഉപഭോക്താക്കള്‍ വലയുന്നുകല്യാണ സീസണും ഉത്സവകാലവും പുരോഗമിക്കുമ്പോള്‍ സ്വര്‍ണ വിലയിലെ വന്‍കുതിപ്പ് ഉപഭോക്താക്കളെ വലയ്ക്കുകയാണ്.ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില 2,063 ഡോളറായിരുന്നു. ഇതുവരെ 507 ഡോളറിന്റെ വര്‍ദ്ധനയാണ് നേടിയത്. ഇക്കാലയളവില്‍ സംസ്ഥാനത്ത് ഗ്രാമിന്റെ വില 5855 രൂപയില്‍ നിന്ന് 970 രൂപയുടെ വര്‍ദ്ധനയോടെ 6,825 രൂപയിലെത്തി. കഴിഞ്ഞ ബഡ്ജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതാണ് ഇന്ത്യയിലെ സ്വര്‍ണ വില റെക്കാഡിന് താഴെ തുടരാന്‍ കാരണം. നിലവില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നതിന് 59,000 രൂപയിലധികം ചെലവഴിക്കണം.
കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,440 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6,680 രൂപയുമാണ്. സെപ്റ്റംബര്‍ ആറിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത്. അന്നത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,760 രൂപയായിരുന്നു. സെപ്റ്റംബര്‍ രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നീ ദിവസങ്ങളിലും സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
സ്വര്‍ണം വാങ്ങുമ്പോള്‍ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ തുടങ്ങിയ കൂടി നല്‍കണം. ശരാശരി അഞ്ച് ശതമാനമാണ് പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കണം. അത്തരത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഏകദേശം 58,000 രൂപ നല്‍കേണ്ടി വരും. അതേസമയം, ഒരു ഗ്രാം വെളളിയുടെ വില 90 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 90,000 രൂപയുമാണ്.
ആഗോള സ്വര്‍ണവിലആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ മാറ്റം സംഭവിക്കുകയാണ്. നിലവില്‍ സ്വര്‍ണം ഔണ്‍സിന് 2,502.09 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണവിലയില്‍ അഞ്ച് ഡോളറോളം കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 30 ദിവസത്തെ സ്വര്‍ണവിലയിലെ കയറ്റം 1.25 ശതമാനം (31.02 ഡോളര്‍) മാത്രമാണ്.
കല്യാണ സീസണും ഉത്സവകാലവും പുരോഗമിക്കുമ്പോള്‍ സ്വര്‍ണ വിലയിലെ വന്‍കുതിപ്പ് ഉപഭോക്താക്കളെ വലയ്ക്കുകയാണ്. സ്വര്‍ണവിലയില്‍ വലിയ ഉയര്‍ച്ച താഴ്ച്ചകള്‍ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്. ആഗസ്റ്റില്‍ സ്വര്‍ണം വാങ്ങാന്‍ നല്ല അവസരമുണ്ടായിരുന്നു. എന്നാല്‍ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയില്‍ നേരിട്ടു. വലിയ കുതിപ്പാണ് പിന്നീട് സ്വര്‍ണ വിലയില്‍ ഉണ്ടായത്. അതിനു പിന്നാലെയാണ് സെപ്റ്റംബര്‍ 12 ന് സ്വര്‍ണവില കുറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ കുതിച്ചു ചാട്ടം.
"
https://www.facebook.com/Malayalivartha























