കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു

കരൂര്‍ ദുരന്തത്തില്‍ 41 പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യെ ചോദ്യംചെയ്ത് വിട്ടയച്ചു. മൂന്നാംതവണയാണ് കേസില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത്. ല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് നടന്ന ചോദ്യംചെയ്യല്‍ ഏഴുമണിക്കൂര്‍ നീണ്ടുനിന്നു.
ഞായറാഴ്ച വൈകീട്ട് ആറോടെയാണ് വിജയ് സിബിഐ ആസ്ഥാനത്തുനിന്ന് മടങ്ങിയത്. കാറിന്റെ സണ്‍റൂഫ് വഴി സിബിഐ ആസ്ഥാനത്തിന് പുറത്ത് തടിച്ചുകൂടിയവരെ വിജയ് കൈവീശി അഭിവാദ്യംചെയ്തു. മാര്‍ച്ച് 17ന് കരൂര്‍ എംഎല്‍എ സെന്തില്‍ ബാലാജിയോടും ചോദ്യംചെയ്യലിന് ഹാജരാവാന്‍ സിബിഐ നിര്‍ദേശിച്ചിട്ടുണ്ട്.
മാര്‍ച്ച് ഒന്‍പതിന് ചോദ്യംചെയ്യലിന് ഹാജരാവാന്‍ ആയിരുന്നു നോട്ടീസ് നല്‍കിയത്. 15 ദിവസം നീട്ടി ചോദിച്ചെങ്കിലും ആവശ്യം സിബിഐ നിഷേധിച്ചു. ചോദ്യംചെയ്യല്‍ ചെന്നൈയിലോ തമിഴ്‌നാട്ടിലെ ഏതെങ്കിലും ഓഫീസിലോ വേണമെന്ന ആവശ്യവും വിജയ് മുന്നോട്ടുവെച്ചിരുന്നു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടക്കുകയാണെന്ന് കാണിച്ചാണ് വിജയ് ഇളവ് ആവശ്യപ്പെട്ടത്.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 27ന് കരൂരില്‍ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തില്‍നിന്ന് സിബിഐ കേസ് ഏറ്റെടുക്കുകയായിരുന്നു. കേസില്‍ ജനുവരിയില്‍ രണ്ടുതവണ സിബിഐ വിജയ്‌യെ ചോദ്യംചെയ്തിരുന്നു.
https://www.facebook.com/Malayalivartha























