Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?


യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...


പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് തട്ടിപ്പ്.. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയെറ്റില്‍ കയറി.. ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങി..


കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത

യുഡിഎഫ് സീറ്റ് നിലനിര്‍ത്താന്‍ അരുവിക്കരയില്‍ ആളെ തേടുന്നു, സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ജി കാര്‍ത്തികേയന്റെ ഭാര്യ ഡോക്ടര്‍ സുലേഖ

16 MARCH 2015 02:09 PM IST
മലയാളി വാര്‍ത്ത.

More Stories...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ഹൈലൈറ്റ് സൈബർ ടവർ നിർമ്മാണോത്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്

അരുവിക്കരയില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന ചര്‍ച്ചകള്‍ക്കിടെ യുഡിഫ് ഉറപ്പിച്ച ഒരു പേരായിരുന്നു ജി കാര്‍ത്തികേയന്റെ ഭാര്യ ഡോക്ടര്‍ സുലേഖ. എന്നാല്‍ സ്ഥാനാര്‍ഥിയാകാന്‍ താനില്ലെന്ന് അവര്‍ യുഡിഎഫ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. യുഡിഎഫ് മുഖ്യമന്ത്രിയെ ഇറക്കി അനുനയിക്കാന്‍ നോക്കിയിട്ടും സുലേഖ സമ്മതിച്ചില്ലന്നാണ് സൂചന. ഭര്‍ത്താവിന്റെ മരണത്തിന്റെ വേദനയില്‍ നിന്നും ഇനിയും താന്‍ മുക്തയായിട്ടില്ലെന്നും അതിനിടയില്‍ സ്ഥാനാര്‍ഥിയാവാന്‍ ഇല്ലെന്നും സുലേഖ മുഖ്യമന്ത്രിയെ അറിയിച്ചു. ഇതോടെ യുഡിഎഫ് നേതൃത്വം വെട്ടിലായി. എന്നാല്‍ കഴിഞ്ഞ ദിവസം അരുവിക്കര സീറ്റിന് അവകാശവാദമുന്നയിച്ച് ആര്‍എസ്പി രംഗത്ത് എത്തി. സുലേഖ സ്ഥാനാര്‍ഥിയായില്ലെങ്കില്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കേണ്ടി വരും. എന്നാല്‍ ഈ നീക്കം ചെറുക്കാനും സുലേഖയെ അനുനയിപ്പിക്കാനും മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയെ ചുമതലപ്പെടുത്തിയതാണ് വിവരം.
അരുവിക്കരയില്‍ അന്തരിച്ച ജി കാര്‍ത്തികേയന്റെ ഭാര്യ ഡോക്ടര്‍ സുലേഖയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് താല്‍പ്പര്യം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരും ഇതിനെ അംഗീകരിക്കുന്നുണ്ട്. ഇതിനിടെയാണ് രാഷ്ട്രീയത്തിലേക്ക് താനില്ലെന്ന് മുഖ്യമന്ത്രിയുടെ വിശ്വസ്തനെ സുലേഖ അറിയിച്ചത്. ഇതോടെയാണ് കാര്യങ്ങള്‍ തകിടം മറിച്ചത്.
കാര്‍ത്തികേയന്റെ സംസ്‌കാര ചടങ്ങ് കഴിഞ്ഞപ്പോള്‍ തന്നെ സുലേഖയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണയായി. എന്നാല്‍ കാര്‍ത്തികേയന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ ശേഷം സുലേഖയോട് സംസാരിക്കാനായിരുന്നു പദ്ധതി. ഇന്നലെയായിരുന്നു സഞ്ചയന ചടങ്ങ്. അതുകഴിഞ്ഞപ്പോള്‍ തന്നെ സുലേഖയോട് കോണ്‍ഗ്രസ് തീരുമാനത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ ദുതന്‍ അറിയിച്ചു. എന്നാല്‍ മത്സരിക്കാനില്ലെന്നായിരുന്നു സുലേഖയുടെ ഉറച്ച നിലപാട്. രാഷ്ട്രീയത്തോട് താല്‍പ്പര്യമില്ലെന്നായിരുന്നു സുലേഖയെടുത്ത നിലപാട്. എന്നാല്‍ മത്സരിച്ചാല്‍ തന്നെ ജയം ഉറപ്പില്ലാത്ത രാഷ്ട്രീയ സാഹചര്യമുണ്ട്. അത് കാര്‍ത്തികേയന്‍ എന്ന വ്യക്തിക്ക് കൂടി നാണക്കേടുണ്ടാക്കുമെന്നാണ് സുലേഖയുടേയും മക്കളുടേയും നിരീക്ഷണം.
സ്ഥാനാര്‍ത്ഥിയാകുന്നതില്‍ സുലേഖയ്ക്കുള്ള എതിര്‍പ്പമാറ്റാന്‍ മുഖ്യമന്ത്രി തന്നെ രാത്രിയോടെ വീട്ടിലെത്തി. കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. പക്ഷേ തന്റെ ആഗ്രഹം വ്യക്തമാക്കി. ജയമുറപ്പാക്കുമെന്നും പറഞ്ഞു. അതിന് ശേഷമാണ് കാര്‍ത്തികേയന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ താങ്ങും തണലുമായ രമേശ് ചെന്നിത്തല എത്തിയത്. കോണ്‍ഗ്രസില്‍ പാലം വലി വരില്ലെന്നും കാര്‍ത്തികേയന്റെ ജനപിന്തുണയുടെ കരുത്തില്‍ ജയിക്കാമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നയിക്കാന്‍ എകെ ആന്റണി മുന്നിലുണ്ടാകുമെന്നും സൂചന നല്‍കി. പക്ഷേ ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും വ്യക്തതയോടെ ഒന്നും പറഞ്ഞില്ല.
തിങ്കളാഴ്ചയോടെ സുലേഖയും കുടുംബവും സ്പീക്കറുടെ ഔദ്യോഗിക വസതി ഒഴിയും. അതിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ വി എം. സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ സുലേഖയെ ഔദ്യോഗികമായി കണ്ട് പാര്‍ട്ടിയുടെ നിലപാട് അറിയിക്കുമെന്നാണ് സൂചന. അതിന് മുമ്പ് സുലേഖയുടെ മനസ്സ് പൂര്‍ണ്ണമായും അനുകൂലമാക്കാനാണ് നീക്കം. കാര്‍ത്തികേയന്റെ അടുത്ത അനുയായി ആയിരുന്ന വിഡി സതീശന്‍ അടക്കമുള്ളവരെ ഇതിനായി നിയോഗിക്കുകയും ചെയ്തു. മത്സരിച്ചാല്‍ ജയം ഉറപ്പാക്കുമെന്നാണ് മുഖ്യമന്ത്രി സുലേഖയ്ക്ക് നല്‍കുന്ന ഉറപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (11 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (19 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (54 minutes ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (2 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (2 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (2 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (3 hours ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (3 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (4 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (4 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (4 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (4 hours ago)

Malayali Vartha Recommends