Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് എല്‍ഡിഫ്, രാഷ്ട്രീയ പ്രചാരണത്തിന് യുഡിഎഫ്, സഭാ സമ്മേളനം അനിശ്ചിതത്വത്തില്‍

17 MARCH 2015 08:15 AM IST
മലയാളി വാര്‍ത്ത.

നിയമസഭയിലെ അതിക്രമങ്ങളുടെ പേരില്‍ രാഷ്ട്രീയ പ്രചാരണത്തിനു തയാറെക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ തീരുമാനം. എന്നാല്‍ പ്രക്ഷോഭത്തില്‍നിന്നു പിന്നോട്ടില്ലെന്ന് എല്‍ഡിഎഫുംവ്യക്തമാക്കിയതോടെ നിയമസഭാ സമ്മേളനം അനിശ്ചിതത്വത്തിലാകാനുള്ള സാധ്യത കൂടുതലാണ്.
കോഴക്കേസും അനുബന്ധ വിവാദങ്ങളും പിന്നോട്ടടിച്ചുവെങ്കില്‍ അതിന്റെ അവസാന അധ്യായങ്ങള്‍ രാഷ്ട്രീയമായി ഗുണം ചെയ്തുവെന്ന കണക്കുകൂട്ടലിലാണു യുഡിഎഫ്. സഭയിലെ അതിരുവിട്ട പ്രതിഷേധം എല്‍ഡിഎഫിന്റെ പ്രതിച്ഛായയ്ക്കു വീണ്ടും മങ്ങലേല്‍പ്പിച്ചുവെന്നാണ് അവരുടെ വിലയിരുത്തല്‍. ആടിത്തുടങ്ങുന്നോ എന്ന സംശയമുണര്‍ത്തിയ ചില ഘടകകക്ഷികളും പൂര്‍ണമായും എല്‍ഡിഎഫിനെതിരെ നിലയുറപ്പിച്ചു. അഴിമതിയാക്ഷേപ അലകള്‍ ഒടുങ്ങിയിട്ടില്ലെങ്കിലും അക്രമ കോലാഹലം അതിനു മേലെയായി. തലസ്ഥാനത്തും കൊച്ചിയിലും കോഴിക്കോട്ടും രാഷ്ട്രീയ പ്രചാരണ യോഗങ്ങളിലൂടെ ഉദ്ദേശിക്കുന്നതും മറ്റൊന്നല്ല. ഇടതിന്റെ വെല്ലുവിളി ഏറ്റെടുത്തതു യുഡിഎഫിലെ അന്തച്ഛിദ്രങ്ങളുടെ ആക്കം കുറച്ചു. മുന്നണിക്കു വര്‍ധിതവീര്യവുമായി.
സഭയിലെ പ്രതിഷേധം അതിരുവിട്ടോ എന്നു സംശയിക്കുമ്പോഴും വച്ച കാല്‍ പിറകോട്ടില്ല എന്നുറച്ചാണ് എല്‍ഡിഎഫ്. അഞ്ച് എംഎല്‍എമാര്‍ക്കെതിരായ നടപടി തികച്ചും ഏകപക്ഷീയമാണെന്ന് അവര്‍ പരാതിപ്പെടുന്നു. അക്രമങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും പ്രതിപക്ഷത്തിനു മേല്‍ ചാരുന്നതു ശരിയല്ലെന്നും വാദിക്കുന്നു. പൊതുമുതല്‍ നശീകരണത്തിനു പ്രത്യേക കേസ് എടുക്കുമ്പോള്‍, വനിതകള്‍ക്കെതിരെ നടന്നതായി ആരോപിക്കുന്ന അക്രമം എന്തുകൊണ്ട് അന്വേഷിക്കുന്നില്ല എന്നു സ്പീക്കറുമായുള്ള ചര്‍ച്ചയില്‍ അവര്‍ ചോദിച്ചു.
ഏറ്റവും കുറച്ചുപേരിലേക്കു ശിക്ഷ ചുരുക്കി, തെറ്റിനര്‍ഹമായ ശിക്ഷ നിര്‍ദേശിക്കുകയാണ് എന്നാണു സര്‍ക്കാരിന്റെ വാദം. പ്രതിപക്ഷത്തെ എല്ലാവര്‍ക്കും തന്നെ അന്നത്തെ സംഭവങ്ങളില്‍ ഏതെങ്കിലുമൊരു പങ്കുണ്ടായിരുന്നു. എന്നാല്‍ സ്പീക്കറുടെ വേദിയില്‍ കയറിയ ഇരുപത്തഞ്ചോളം പേരില്‍ അഞ്ചുപേര്‍ക്കെതിരെ മാത്രമാണു നടപടി. ഗവര്‍ണര്‍ കൂടി നിര്‍ദേശിച്ച സാഹചര്യത്തില്‍ ശിക്ഷ അനിവാര്യമായി. ശിക്ഷ അഞ്ചുപേരിലേക്കായി ചുരുക്കിയതു സന്മനോഭാവമായി കണ്ടു സഭാ നടത്തിപ്പില്‍ സഹകരിക്കണമെന്നാണു യുഡിഎഫിന്റെ ആവശ്യം. ബജറ്റ് ചര്‍ച്ച ഉപേക്ഷിച്ചു സമ്മേളനം വെട്ടിച്ചുരുക്കാനുള്ള നീക്കം സഭാ നടപടി സംബന്ധിച്ച ഗവര്‍ണറുടെ സംശയത്തെ സാധൂകരിക്കുന്നതല്ലേ എന്ന സംശയവും ഇതിനിടെ ഇടതു കേന്ദ്രങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. എംഎല്‍എമാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണത്തിനു കേസെടുക്കാന്‍ നീക്കം ആരംഭിച്ചുകൊണ്ട് ഇനി എന്ത് ഒത്തുതീര്‍പ്പാണെന്ന് എല്‍ഡിഎഫും ചോദിക്കുന്നു. ആ കേസ് വളര്‍ന്നാല്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകാം. സഭ മുന്നോട്ടു കൊണ്ടുപോകാനാകാത്ത സാഹചര്യം പ്രതിപക്ഷം ഉണ്ടാക്കുമെന്നിരിക്കെ മറ്റെന്തു പോംവഴി എന്നു സര്‍ക്കാരും ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (11 minutes ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (18 minutes ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (27 minutes ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (1 hour ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (2 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (2 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (2 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (3 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (3 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (3 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (3 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (4 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (4 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (4 hours ago)

Malayali Vartha Recommends