Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ്19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റാന്നി ഐത്തല സ്വദേശികളായ വയോധിക ദമ്പതികളുടെ നാലാമത്തെ പരിശോധനഫലം നെഗറ്റിവ്... ഇവരെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം ഇന്ന് മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കുമെന്ന് ആശുപത്രി അധികൃതര്‍

31 MARCH 2020 08:25 AM IST
മലയാളി വാര്‍ത്ത

കോവിഡ്19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റാന്നി ഐത്തല സ്വദേശികളായ വയോധിക ദമ്പതികളുടെ നാലാമത്തെ പരിശോധനഫലം നെഗറ്റിവ്. തിങ്കളാഴ്ചയാണ് നാലാംഘട്ട പരിശോധനഫലം ലഭിച്ചത്. ഇവരെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം ചൊവ്വാഴ്ച മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കോട്ടയം ചെങ്ങളം സ്വദേശികളായ, ഇവരുടെ മകന്റെ മകളും ഭര്‍ത്താവും രോഗമുക്തരായി ശനിയാഴ്ച ആശുപത്രി വിട്ടിരുന്നു. ശനിയാഴ്ച ലഭിച്ച പരിശോധനഫലവും നെഗറ്റിവ് ആയിരുന്നു. മാര്‍ച്ച് എട്ടിനാണ് കോവിഡ് 19 ലക്ഷണത്തെ തുടര്‍ന്ന് വയോധിക ദമ്പതികളെയും ബന്ധുക്കളായ ചെങ്ങളം സ്വദേശികളായ യുവദമ്പതികളെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോറോണ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

വയോധികര്‍ക്ക് ശ്വാസംമുട്ടലും ഹൃദയസംബന്ധമായ അസുഖവും ഉണ്ടായിരുന്നതിനാല്‍ ആശങ്കാകുലമായിരുന്നു ആദ്യ ഒരാഴ്ച. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, ആര്‍.എം.ഒ ഡോ. ആര്‍.പി. രഞ്ചിന്‍, എ.ആര്‍.എം.ഒ എന്നിവരുടെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധിവിഭാഗം മേധാവി ഡോ. സജിത് കുമാറിന്റെ ഉത്തരവാദിത്തത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കുകയും ദിവസേന രാവിലെയും ഉച്ചകഴിഞ്ഞും ബോര്‍ഡ് കൂടുകയും ചെയ്തു.ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നിരന്തര ഇടപെടലുമുണ്ടായിരുന്നു. 93ഉം 89ഉം വയസ്സുള്ള വയോധികരെ രോഗമുക്തമാക്കുകയായിരുന്നു പ്രഥമ പരിഗണന.

കൃത്യമായ പരിചരണവും ചികിത്സയും നല്‍കി നാലുപേരെയും രോഗമുക്തരാക്കിയ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് ആശുപത്രി അധികൃതര്‍. വയോധികരെ പരിചരിച്ച ഒരു നഴ്‌സിന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരോടൊപ്പം ഹോസ്റ്റലില്‍ താമസിച്ചിരുന്ന 21 പേരും മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യാപക എൻഐഎ പരിശോധന...  (3 minutes ago)

തമിഴ് സിനിമാതാരം അജിത് കുമാറിന്‍റെ മാതാവ് മോഹിനി അന്തരിച്ചു....  (13 minutes ago)

നീറ്റ് പരീക്ഷ.... അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (CBT) മാറ്റുമെന്ന് എൻ.ടി.എ  (20 minutes ago)

തിരുവനന്തപുരത്ത് കോളേജിൽ മദ്യപസംഘത്തിൻറെ ആക്രമണം... ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു  (50 minutes ago)

വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (59 minutes ago)

മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി മെട്രോമാൻ ഇ. ശ്രീധരൻ...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ആരോപണങ്ങൾ നിഷേധിച്ചു... കേസ് അടുത്തമാസം ഒന്നിന് പരി​ഗണനയിൽ  (1 hour ago)

VEENA VIJAYAN വീണാ വിജയനെ ഇ.ഡി. ചോദ്യംചെയ്യും  (1 hour ago)

വയസ്സ് 50 കടന്ന സർക്കാർ ഹയർസെക്കൻഡറി അധ്യാപകർ സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷകൾ എഴുതേണ്ടതില്ലെന്ന ഇളവിന് എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപകരും അർഹരെന്ന് ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 440 രൂപയുടെ കുറവ്  (1 hour ago)

അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ... രാവിലെ 10 മണിക്ക് ചാലക്കുടി - ആനമല അന്തർസംസ്ഥാന പാത ഉപരോധിക്കുമെന്ന് നാട്ടുകാർ  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക പരിശോധന ഫലം എസ്‌ഐടിക്ക്...  (2 hours ago)

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും...  (3 hours ago)

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനവും പൊലീസ് ബാൻഡ് സംഘം വന്ദേമാതരം പൂർണമായി വായിക്കാത്തതിൽ സ്പീക്കറെ അതൃപ്തി അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ  (3 hours ago)

സഹോദര സഹായവും ആഭരണ ഭാഗ്യവും! മകരം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends