Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പൂച്ചകള്‍ മൃഗസംരക്ഷണ വകുപ്പിന്റെ 'കോവിഡ്' നിരീക്ഷണത്തില്‍

31 MARCH 2020 10:44 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക പരിശോധന ഫലം എസ്‌ഐടിക്ക്...

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും...

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനവും പൊലീസ് ബാൻഡ് സംഘം വന്ദേമാതരം പൂർണമായി വായിക്കാത്തതിൽ സ്പീക്കറെ അതൃപ്തി അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ

മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി ധനപാലൻ അന്തരിച്ചു

സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ മുൻ പ്രസിഡന്‍റും കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.എം നേതാവുമായിരുന്ന ടി.പി. ദാസൻ അന്തരിച്ചു...

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പൂച്ചകളെ മൃഗസംരക്ഷണ വകുപ്പിന്റെ 'കോവിഡ്' നിരീക്ഷണത്തിലേക്കു മാറ്റി. കോവിഡ് നിരീക്ഷണത്തിലുള്ള രോഗികളുടെ പരാതിയെത്തുടര്‍ന്നായിരുന്നു നടപടി. 

പൂച്ചകളുടെ പരാക്രമം ജനറല്‍ ആശുപത്രിയിലെ ഒരു രോഗി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് നഗരസഭ, മൃഗ സംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ പട്ടിപിടുത്തക്കാരുടെ സഹായത്തോടെ പൂച്ചകളെ വലയിട്ടു പിടികൂടിയത്.

വെറ്ററിനറി സര്‍ജന്മാരായ ഡോ.ഫാബിന്‍ പൈലി, ഡോ.അശ്വിന്‍ എന്നിവര്‍ അടങ്ങിയ സംഘം കോവിഡ് പ്രതിരോധ വസ്ത്രം ഉള്‍പ്പെടെ ധരിച്ചാണ് 2 കണ്ടന്‍ പൂച്ചയും ഒരു അമ്മയും 2 കുഞ്ഞുങ്ങളുമടങ്ങിയ സംഘത്തെ പിടികൂടി പരിശോധിച്ചു റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മൃഗസംരക്ഷണ വകുപ്പിന്റെ എബിസി കേന്ദ്രത്തിലേക്കു മാറ്റിയത്.

എബിസി കേന്ദ്രത്തില്‍ ബംഗാള്‍ സ്വദേശികളായ പട്ടിപിടുത്തക്കാരുടെ പരിചരണത്തിലാണു പൂച്ചകള്‍. പാലും മറ്റു ഭക്ഷണവുമാണ് ഇതിനു നല്‍കുന്നത്. കോവിഡ്-19 ലോക്ഡൗണ്‍ കാരണം നായപിടുത്തം നടക്കുന്നില്ല. ബംഗാള്‍ സ്വദേശികള്‍ പോയാല്‍ എവിടെ പാര്‍പ്പിക്കുമെന്ന തലപുകച്ചിലിലാണു മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍. എബിസി കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോക്ടര്‍ വിശാഖപട്ടണം സ്വദേശി ശ്രാവണ്‍, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ.ബി.ശിവനായ്ക്ക് എന്നിവര്‍ ലോക്ഡൗണില്‍ മംഗളൂരുവിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക പരിശോധന ഫലം എസ്‌ഐടിക്ക്...  (2 minutes ago)

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും...  (58 minutes ago)

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനവും പൊലീസ് ബാൻഡ് സംഘം വന്ദേമാതരം പൂർണമായി വായിക്കാത്തതിൽ സ്പീക്കറെ അതൃപ്തി അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ  (1 hour ago)

സഹോദര സഹായവും ആഭരണ ഭാഗ്യവും! മകരം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ സ്കോർ മറികടന്ന ഗുജറാത്ത് ടൈറ്റൻസ് രാജകീയമായി ഐ.പി.എൽ ഫൈനലിലേക്ക്...  (1 hour ago)

മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി ധനപാലൻ അന്തരിച്ചു  (1 hour ago)

സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ മുൻ പ്രസിഡന്‍റും കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.എം നേതാവുമായിരുന്ന ടി.പി. ദാസൻ അന്തരിച്ചു...  (1 hour ago)

അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65 കാരന് ദാരുണാന്ത്യം....  (2 hours ago)

സി ബി എസ് ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയതിയിൽ മാറ്റം..  (2 hours ago)

കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ...  (2 hours ago)

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ നിയമിതനായി  (2 hours ago)

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (3 hours ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (11 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (11 hours ago)

Malayali Vartha Recommends