കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ അഞ്ചു പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. വിജയപുര ജില്ലയിലെ ഗോവിന്ദപുര ഗ്രാമത്തില്‍ ഇന്ന് ഉച്ചയോടെയാണ് നടുക്കുന്ന കൊലപാതകം നടന്നത്. വസ്തുതര്‍ക്കത്തിന്റെ പേരിലാണ് ദാരുണസംഭവം നടന്നത്. ചന്ദു നിരാലെ, ദുണ്ടപ്പ നിരാലെ, ശിവപുത്ര നിരാലെ, രാഹുല്‍ നിരാലെ, സമര്‍ത്ത് നിരാലെ, ഷബ്ബീര്‍ നദാഫ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. അരവിന്ദ് കടാഗെ (72), സന്ദീപ് മാനെ (33) എന്നീ രണ്ട് പേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.
ഗ്രാമത്തിലെ നിരാലെ, ഗുല്‍ഗി കുടുംബങ്ങള്‍ തമ്മില്‍ കൃഷി ഭൂമിയെ ചൊല്ലി വര്‍ഷങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. കരിമ്പ് വെട്ടാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു, വെടിവയ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മൃതദേഹങ്ങളുടെ പ്രാഥമിക പരിശോധനയില്‍ വെടിയേറ്റ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വിജയപുരഎസ്.പി ലക്ഷ്മണ്‍ നിംബര്‍ഗി പറഞ്ഞു.
https://www.facebook.com/Malayalivartha
























