മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി ധനപാലൻ അന്തരിച്ചു

മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി ധനപാലൻ(76) അന്തരിച്ചു. പറവൂരിലെ ആശുപത്രിയിലായിരുന്നു അന്ത‍്യം സംഭവിച്ചത്. പുലർച്ചെയുണ്ടായ ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നിലവിൽ മൃതദേഹം ആശുപത്രിയിലാണ്. 11 മണി മുതൽ മൂന്ന് മണി വരെ പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം വൈകുന്നേരം അഞ്ച് മണിയോടുകൂടി വീട്ടുവളപ്പിൽ സംസ്കാരം നടത്തുന്നതാണ്.
"
https://www.facebook.com/Malayalivartha

























