Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

സരിതയ്ക്ക് പിടിവീഴും, സാക്ഷിക്കെതിരെ വധ ഭീഷണിമുഴക്കിയതിന് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

17 MARCH 2015 12:09 PM IST
മലയാളി വാര്‍ത്ത.

സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ക്കെതിരെ കേസെടുക്കാന്‍ പത്തനംതിട്ട കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് കേസിലെ സാക്ഷിയെ സരിത ഭീഷണിപ്പെടുത്തിയതിനാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.  ഇങ്ങനെയുള്ള സാഹചര്യത്തില്‍ സരിതയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ശക്തമായി. മൂകാംബിക സന്ദര്‍ശനത്തിനായി അന്യസംസ്ഥാനത്ത് പോയതും ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന്‌ കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യത്തിലിറങ്ങി സാക്ഷികളെ ഭീഷണിപ്പെടുത്തിയും മറ്റും സ്വാധീനിക്കാന്‍ സരിത എസ് നായര്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ട്. സരിതയുടെ മുന്‍ ഡ്രൈവറും കേസിലെ സാക്ഷിയുമായ പന്തളം സ്വദേശി ശ്രീജിത്താണ് സരിത തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പത്തനംതിട്ട കോടതിയില്‍ പരാതി നല്‍കിയത്. ആറന്മുള സ്വദേശിയായ വ്യവസായിയില്‍ നിന്നും ഒരു കോടി 19 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പത്തനംതിട്ട ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നടക്കുന്നതിനിടെയാണ് സോളര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ സരിത എസ് നായര്‍ക്ക് എതിരെ പരാതിയുമായി സാക്ഷി രംഗത്തെത്തിയത്.
കേസില്‍ സരിതയ്ക്ക് എതിരായി പറയാതിരിക്കാന്‍ ഒന്നിലധികം തവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ശ്രീജിത്ത് കോടതിയില്‍ പരാതി നല്‍കിയത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി സരിതയാണെന്നും ശ്രീജിത്ത് പറഞ്ഞു. തുടര്‍ന്നാണ് സരിതയുടെ പേരില്‍ കേസെടുക്കാന്‍ പത്തനംതിട്ട പൊലീസ് നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തില്‍ പത്തനംതിട്ട പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ സരിതയുടെ ജാമ്യം റദ്ദാക്കാനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യത്തില്‍ പൊലീസ് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്  തന്നെയാകും പ്രഥമ പരിഗണന. എന്നാല്‍ സരിതയെ ജയിലില്‍ അടച്ചാല്‍ സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയാകുമെന്ന് ഭയക്കുന്നതിനാല്‍ സര്‍ക്കാര്‍ അതിന് തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.
ഒരു കേസില്‍ ജാമ്യം റദ്ദാക്കിയാല്‍ സമാന ജാമ്യവ്യവസ്ഥ നിലനില്‍ക്കുന്ന എല്ലാ കേസുകളിലും ജാമ്യം റദ്ദാക്കേണ്ടി വന്നേക്കും.

ജാമ്യവ്യവസ്ഥ ലംഘിച്ച വിവരം ഒരു പരാതിയുടെ രൂപത്തില്‍ എത്തിയാലും ജാമ്യം റദ്ദാക്കാനുള്ള സാധ്യത കൂടുതലാണ്. ഇതോടെ സരിത വീണ്ടും ജയിലില്‍പോകേണ്ടിയും വരും. നേരത്തെ സോളാര്‍ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന മണിലാലിന്റെ സഹോദരന്‍ റിജീഷിനെയും സരിത ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ശബ്ദരേഖയും മാദ്ധ്യമങ്ങള്‍ പുറത്തുവിടുകയുണ്ടായി. റിജീഷിനെ ഫോണ്‍ വിളിച്ചാണ് സരിത ഭീഷണിപ്പെടുത്തിയതെന്ന് പുറത്തുവന്ന ഓഡിയോയില്‍ വ്യക്തമാണ്. ഉന്നതരെ ഉള്‍പ്പെടുത്തി സരിത നടത്തിയ സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ തേഞ്ഞ് മാഞ്ഞ് പോയി കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ വീഡിയോ പുറത്ത് വന്നത്. ഭീഷണിപ്പെടുത്തിയും ഉന്നത സ്വാധീനം ഉപയോഗിച്ചുമാണ് സരിത ഇടപാടുകള്‍ ഉറപ്പിക്കുന്നതെന്നതിന് തെളിവായി മാറിയിരുന്നു ഈ സംഭവം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (7 minutes ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (14 minutes ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (23 minutes ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (1 hour ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (2 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (2 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (2 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (3 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (3 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (3 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (3 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (3 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (4 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (4 hours ago)

Malayali Vartha Recommends