Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?


യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...


പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് തട്ടിപ്പ്.. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയെറ്റില്‍ കയറി.. ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങി..


കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത

തന്നെ അപമാനിച്ചത് മുഖ്യമന്ത്രി നോക്കിയിരിക്കെയെന്ന് ജമീല പ്രകാശം, അപമാനിച്ചവര്‍ക്ക് ശിക്ഷകിട്ടാന്‍ ഏതറ്റംവരെയും പോകും

17 MARCH 2015 01:31 PM IST
മലയാളി വാര്‍ത്ത.

More Stories...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ഹൈലൈറ്റ് സൈബർ ടവർ നിർമ്മാണോത്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്

ബഡ്ജറ്റ് അവതരിപ്പിച്ച ദിവസം കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ തന്നെ അപമാനിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നോക്കിയിരിക്കെയാണെന്ന് പ്രതിപക്ഷ എം.എല്‍.എ ജമീല പ്രകാശം ആരോപിച്ചു. ശിവദാസന്‍ നായര്‍. ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരാണ് തന്നെ ആക്രമിച്ചത്. ശിവദാസന്‍ നായരോട് തന്റെ ശരീരത്തില്‍ നിന്ന് കൈയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അതിന് തയ്യാറാവാതെ വന്നതോടെയാണ് ശിവദാസന്‍ നായരെ കടിക്കേണ്ടി വന്നത്. ഡൊമിനിക് ജാതി പറഞ്ഞ് തന്നെ അധിക്ഷേപിക്കുകയായിരുന്നു. ഇത് കണ്ടാണ് എല്‍.ഡി.എഫ് എം,എല്‍.എമാര്‍ രോഷാകുലരായതെന്നും ജമീല നിയമസഭയിലെ ദൃശ്യങ്ങള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നിരത്തി വിശദീകരിച്ചു.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ചിത്രങ്ങളുടെ സഹായത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും ശിവദാസന്‍ നായര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടേയും നിലപാടുകളെ ജമീലാ പ്രകാശം തള്ളിക്കളഞ്ഞു. ബോധപൂര്‍വ്വമുള്ള സ്ത്രീപീഡനം നിയമസഭയില്‍ ശിവദാസന്‍ നായര്‍ നടത്തിയെന്ന് ജമീലാ പ്രകാശം വിശദീകരിച്ചു.
സ്ത്രീ പീഡനക്കുറ്റം ചുമത്തേണ്ട കുറ്റമാണ് ശിവദാസന്‍ നായര്‍ ചെയ്തതെന്നും ജമീല പ്രകാശം പറഞ്ഞു. സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടും പൊലീസിന് കൈമാറാത്ത സാഹചര്യവും നിലവിലുണ്ടെന്ന് കോവളം എംഎല്‍എ വിശദീകരിച്ചു. ഫോട്ടോഗ്രാഫുകളുടെ സഹായത്തോടെയാണ് ജമീല കാര്യങ്ങള്‍ വിശദീകരിച്ചത്. നിയമസഭയില്‍ ചിത്രങ്ങള്‍ പകര്‍ത്തിയ പത്ര ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങള്‍ നല്‍കിയതെന്നും ജമീലാ പ്രകാശം വിശദീകരിച്ചു. ഇടതു പക്ഷത്തെ മറ്റ് വനിതാ എംഎല്‍എമാരും ജമീലാ പ്രകാശത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ നടപടി എടുത്തതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നോക്കിയിരിക്കെയാണ് സഭയില്‍ ഭരണപക്ഷത്തെ ദുശാസനന്മാര്‍ അഴിഞ്ഞാടിയത്. വനിതാ എം,എല്‍.എമാരോട് മോശമായി പെരുമാറിയ ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ പീഡനക്കുറ്റത്തിനു കേസെടുക്കാവുന്നതാണെന്നും വി.എസ് പറഞ്ഞു. ജമീല പ്രകാശം അടക്കമുള്ള വനിതാ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
സ്പീക്കര്‍ എന്‍.ശക്തനെയും വി.എസ് വിമര്‍ശിച്ചു. സഭയില്‍ നടന്നത് എന്താണെന്ന് സ്പീക്കര്‍ കാണാതെ പോയത് അദ്ദേഹത്തിന്റെ കണ്ണിന് മാത്രമല്ല മനസിനും കുഴപ്പമുള്ളതു കെണ്ടാണ്. തന്റെ പരാമര്‍ശം അണ്‍പാര്‍ലമെന്ററി എന്നു പറഞ്ഞ് സഭാരേഖകളില്‍ നിന്ന് മാത്രമെ നീക്കാനാവു. എന്നാല്‍ ജനങ്ങളുടെ മനസില്‍ സത്യം എന്നും നിലനില്‍ക്കും.
മന്ത്രി ഷിബു ബേബി ജോണ്‍, കെ.ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍, എം.എ. വാഹിദ്, എ.ടി.ജോര്‍ജ് എന്നിവര്‍ വനിതാ എം.എല്‍.എമാരോടു കാട്ടിയ തോന്ന്യവാസത്തിന്റെ ദൃശ്യങ്ങള്‍ നിയമസഭയിലെ വിഡിയോ ദൃശ്യങ്ങളിലുണ്ട്. മുഖ്യമന്ത്രി ആദ്യം പറഞ്ഞത് ഒരുമിച്ചിരുന്ന് ദൃശ്യങ്ങള്‍ കണ്ട് തീരുമാനിക്കാം എന്നാണ്. എന്നാല്‍, പ്രതിപക്ഷ എം.എല്‍.എമാര്‍ക്കതെിരെ മാത്രം നടപടിയെടുത്തു. ഭരണകക്ഷിയിലെ എം.എല്‍.എമാര്‍ എന്തെങ്കിലും ചെയ്‌തോ എന്നറിയാന്‍ ദൃശ്യം പരിശോധിക്കാമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് ഇതിനെയാണ് പച്ചമലയാളത്തില്‍ ഇരട്ടത്താപ്പെന്ന് പറയുന്നത്. ഈ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തയാറായാല്‍, പണ്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിത എസ്.നായര്‍ വന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാഞ്ഞുപോയതുപോലെ ഈ ദൃശ്യങ്ങളും മാഞ്ഞുപോകാന്‍ സാധ്യതയുണ്ടെന്നും വി.എസ്. ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (11 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (19 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (54 minutes ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (2 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (2 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (2 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (3 hours ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (3 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (4 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (4 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (4 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (4 hours ago)

Malayali Vartha Recommends