Widgets Magazine
31
May / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത

ദീപം കൊണ്ട് തൃപ്തി വരാതെ വൈറസ് രാക്ഷസനെ കത്തിക്കാൻ ഒരുക്കിവച്ചിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടു... എല്ലാ വൈദ്യുതി ദീപങ്ങളും അണയ്ക്കാൻ എളുപ്പമാർഗ്ഗം മെയിൻസ്വിച്ച് ഓഫാക്കലാണ്... അങ്ങനെ എല്ലാവരും ഒരുമിച്ച് മെയിൻസ്വിച്ച് ഓഫാക്കിയാൽ ഗ്രിഡ് തകരുമെന്നകാര്യം ഉറപ്പാണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ പ്രതികരണവുമായി ധനകാര്യ മന്ത്രി ഡോ: ടി.എം തോമസ് ഐസക്

05 APRIL 2020 03:33 PM IST
മലയാളി വാര്‍ത്ത

ഞായറാഴ്ച്ച രാത്രി 9 മണിക്ക് ലൈറ്റ് ഓഫ് ആക്കി ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ പ്രതികരണവുമായി ധനകാര്യ മന്ത്രി ഡോ: ടി.എം തോമസ് ഐസക്.

പോസ്റ്റിലൂടെ...

ഞാൻ മാത്രമല്ല, കേരളമന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയനുസരിച്ച് ദീപം തെളിയിക്കാൻ ഉണ്ടാകും. എന്നാൽ, വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെ ഇന്ത്യാ രാജ്യത്തെ മുഴുവൻ ആളുകളും ഞൊടിയിടനേരംകൊണ്ട് എല്ലാ വൈദ്യുതി വിളക്കുകളും ഓഫാക്കിയാൽ വൈദ്യുതി ഗ്രിഡിലെ സപ്ലൈ ഡിമാൻഡ് ക്രമീകരണങ്ങൾ തകരാറിലാവുകയും, പലയിടങ്ങളിലും വൈദ്യുതി പ്രതിസന്ധി ഉണ്ടാവുകയും ചെയ്യുമെന്നാണ് വിദഗ്ധാഭിപ്രായം. സിപിഎം പോളിറ്റ് ബ്യൂറോയും ഇതിനെക്കുറിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്.

ഇന്നലെ ഇതുസംബന്ധിച്ച് എഴുതിയ പോസ്റ്റിനു കീഴിൽ 5000 സംഘികളെങ്കിലും വന്ന് പതിവു തെറികൾ വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി വിളക്കുകളല്ലേ ഓഫാക്കാൻ പറഞ്ഞുള്ളൂ എന്നാണ് പലരുടെയും പ്രസ്താവന. ഞാൻ ചൂണ്ടിക്കാണിച്ചതുപോലെ, കാള പെറ്റൂവെന്ന് അദ്ദേഹം പറഞ്ഞാൽ കയറുമെടുത്ത് ഓടുന്നവരാണ് നിങ്ങളെന്ന് ഇതിനു മുമ്പ് നടത്തിയ ആഹ്വാനത്തിൽ രാജ്യം കണ്ടതാണല്ലോ. ഇപ്പോൾ തന്നെ ദീപം കൊണ്ട് തൃപ്തി വരാതെ വൈറസ് രാക്ഷസനെ കത്തിക്കാൻ ഒരുക്കിവച്ചിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടു. എല്ലാ വൈദ്യുതി ദീപങ്ങളും അണയ്ക്കാൻ എളുപ്പമാർഗ്ഗം മെയിൻസ്വിച്ച് ഓഫാക്കലാണ്. അങ്ങനെ എല്ലാവരും ഒരുമിച്ച് മെയിൻസ്വിച്ച് ഓഫാക്കിയാൽ ഗ്രിഡ് തകരുമെന്നകാര്യം ഉറപ്പാണ്. കെഎസ്ഇബിയുടെ നിർദ്ദേശം, മെയിൻസ്വിച്ച് ഓഫാക്കരുത്. 9 ന് മുമ്പ് ഒന്നിനു പുറകെ ഒന്നായി വിളക്കുകൾ ഓഫാക്കണം. 9 മണി 5 മിനിറ്റ് കഴിഞ്ഞ് ഒന്നൊന്നായി ഓൺ ചെയ്യണമെന്നുമാണ്.

പൊടുന്നനെയുണ്ടാകുന്ന വൈദ്യുതി ഡിമാൻഡിലെ കുറവിന് നേരത്തെ തയ്യാറെടുപ്പുണ്ടെങ്കിൽ സാങ്കേതിക പ്രതിവിധികളുണ്ട്. ചില സംസ്ഥാനങ്ങളിൽ ലോഡ്ഷെഡ്ഡിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ വൈദ്യുതി ഉൽപ്പാദനം ആ സമയത്ത് നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. വിതരണശൃംഖലയിൽ ആവശ്യമായ ജാഗ്രതയും ക്രമീകരണങ്ങളും വരുത്തുന്നുണ്ട്. ഇതിനെക്കുറിച്ചൊന്നും ആലോചിക്കാതെയാണ് വൈദ്യുതി ദീപങ്ങൾ അണയ്ക്കാനുള്ള പ്രഖ്യാപനം വന്നതെന്നാണ് ആക്ഷേപം. രാജ്യത്തെ വൈദ്യുതി മന്ത്രിമാരിൽ നിന്നും വിദഗ്ധരിൽ നിന്നുമാണ് ആക്ഷേപങ്ങൾ ഉയർന്നത്. അതിനെ തുടർന്നാണ് ഈ ക്രമീകരണങ്ങൾക്ക് നിർദ്ദേശമുണ്ടായത്. ഇന്നലെയാണ് ഇതുസംബന്ധിച്ചുള്ള കേന്ദ്രസർക്കാരിന്റെ സർക്കുലർ വന്നത് (ചിത്രം നോക്കുക). ഇത്തരമൊരു രീതി പ്രധാനമന്ത്രിയുടെ പ്രവർത്തനശൈലിയായിട്ടുണ്ട്. അതിനെ വിമർശിക്കാതെ വയ്യ. കാരണം രാജ്യം ഇങ്ങനെയുള്ള തീരുമാനങ്ങൾക്ക് വലിയ വിലയാണ് കൊടുക്കേണ്ടിവന്നിട്ടുള്ളത്.

എന്റെ ഫെയ്സ്ബുക്ക് പേജിൽ സംഘി വെട്ടുകിളികളുടെ ആക്രമണങ്ങൾക്ക് തുടക്കംകുറിച്ചത്, പ്രധാനമന്ത്രിയുടെ നോട്ടുനിരോധന പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ അത് ഭ്രാന്താണെന്ന് ഞാൻ പ്രസ്താവിച്ചതിനു ശേഷമാണ്. ഇപ്പോൾ സംഘികൾ എന്തു പറയുന്നു?

അതല്ലെങ്കിൽ സമീപകാലത്തുണ്ടായ മറ്റൊരു സംഭവം പറയാം. കഴിഞ്ഞ വർഷത്തെ കേന്ദ്രബജറ്റ് അവതരിപ്പിച്ച് രണ്ടുമാസം തികയും മുമ്പ് സാമ്പത്തിക ഉത്തേജനത്തിനെന്നു പറഞ്ഞ് കോർപ്പറേറ്റുകൾക്ക് ഒന്നരലക്ഷം കോടി രൂപ നികുതയിളവ് നൽകിയത് കോർപ്പറേറ്റുകളെപ്പോലും ഞെട്ടിച്ചുകളഞ്ഞു. അവർപോലും ഇത് ആവശ്യപ്പെട്ടിരുന്നില്ല. പ്രധാനമന്ത്രി അമേരിക്കയിൽ എത്തുമ്പോഴേയ്ക്കും സാമ്പത്തിക ലോകത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനം വേണം. ഇന്ന് കേന്ദ്രബജറ്റ് ഇത്രമാത്രം ഇന്ന് അവതാളത്തിലായിട്ടുണ്ടെങ്കിൽ അതിനൊരു പ്രധാന കാരണം വീണ്ടുവിചാരമില്ലാത്ത ഈ പ്രഖ്യാപനം കൊണ്ടാണെന്നതിൽ സംശയമുണ്ടോ?

ഏറ്റവും അവസാനമായി ലോക്ക്ഡൗൺ പ്രഖ്യാപനമെടുക്കൂ. ഇത് അനിവാര്യമാണെന്നതിൽ തർക്കമില്ല. പക്ഷെ, ഭരണാധികാരി ബന്തവസിലാകുന്ന ജനങ്ങൾക്ക് മിനിമം ഭക്ഷണസൗകര്യമെങ്കിലും ഏർപ്പെടുത്തണ്ടേ? അത് ചെയ്യാത്തതിന്റെ ഫലമായി ലോക്ക്ഡൗണിന്റെ ലക്ഷ്യത്തെത്തന്നെ തകിടം മറിക്കുന്ന രീതിയിൽ അതിഥി തൊഴിലാളികൾ കൂട്ടപ്പാലായനം ചെയ്തു.

ഇന്ന്, ഇപ്പോൾ വിളക്കുകളൊക്കെ അണയ്ക്കുവാനും ദീപങ്ങൾ തെളിയിക്കാനും ആഹ്വാനം ചെയ്യുമ്പോൾ പാലിക്കേണ്ട ജാഗ്രതകളെക്കുറിച്ച് പരാമർശിക്കണ്ടേ? അത് ഉണ്ടായില്ല. പ്രഖ്യാപനങ്ങളുടെ നാടകീയതയിലും പ്രചാരണത്തിലും മാത്രമാണ് കണ്ണ്. ഇതാണ് വിമർശനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാലിന് തീപിടിച്ച് ഭീകരന്‍മാര്‍; പുല്‍വാമ സെക്ടറില്‍ പല മോഡല്‍ ഭീകരാക്രമണവുമായി ഇറങ്ങുന്ന തീവ്രവാദികളെ വേരോടെ പിഴുത് കളയുകയാണ് ഇന്ത്യന്‍ സേന  (1 minute ago)

അച്ഛനുറങ്ങാത്ത വീടിലെ സാമുവല്‍ എന്ന കഥാപാത്രത്തെക്കുറിച്ച് ലാല്‍ ജോസ്!  (8 minutes ago)

'എന്റെ ഭര്‍ത്താവിന്റെ ഫോട്ടോ സഹിതം ഞാന്‍ പോസ്റ്റ് ചെയ്യും'- ‌ദയ!  (12 minutes ago)

ര​ണ്ട് ​താ​ര​ ​വി​വാ​ഹ​ങ്ങ​ള്‍​ ​അ​ടു​ത്ത​ ​വ​ര്‍​ഷ​ത്തേ​ക്ക് ​മാ​റ്റി​വ​ച്ചു.ര​ണ്‍​ബീ​ര്‍​ ​ക​പൂ​ര്‍​ ​-​ ​ആ​ലി​യാ​ ​ഭ​ട്ട് ​ജോ​ടി​ക​ളു​ടെ​ ​വി​വാ​ഹ​മാ​ണ് ​ഇ​തി​ലൊ​ന്ന്  (15 minutes ago)

ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റിടങ്ങളില്‍നിന്നും വ്യത്യസ്തം ; രാജ്യത്തെ എല്ലാ ജനങ്ങളും കോവിഡ് പോരാട്ടത്തില്‍ പങ്കാളികളായി; രാജ്യത്ത് സാമ്പത്തിക മേഖല പതുക്കെ പതുക്കെ തിരിച്ചു വരികയാണെന്നു പ്രധാനമന്ത്ര  (20 minutes ago)

ജോലിക്കായി എത്തി; മാനസികമായും ശാരീരികമായും പീഡനത്തിന് ഇരകളായി 9 മലയാളി യുവതികൾ, മൂന്ന് മാസത്തേയ്ക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം നൽകി ജോലി  (32 minutes ago)

ഇന്ത്യയുടെ ഒന്നാം ശത്രു ചൈന; ഇന്ത്യയുടെ സാമ്പത്തികമായും സാങ്കേതികപരമായുമുള്ള കുതിപ്പ് ചൈനയെ വല്ലാതെ അമ്പരപ്പിക്കുന്നു  (33 minutes ago)

സൈനീക നീക്കം തന്നെ; ചൈനയുമായുള്ള വിഷയത്തില്‍ ആരുടേയും മധ്യസ്ഥം ആവശ്യമില്ല; സൈനിക തലത്തില്‍ പ്രശ്ന പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ടെന്ന് അമിത് ഷാ  (54 minutes ago)

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ഉദ്ദവ് താക്കറെയുമായി ചര്‍ച്ച നടത്തി ; ജൂണ്‍ 30 വരെ ലോക്ഡൗണ്‍ നീട്ടിയതിന് പിന്നാലെയായിരുന്നു ചര്‍ച്ച.    (1 hour ago)

നാട്ടിലേക്കു മടങ്ങാനിരുന്ന ഗർഭിണി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു; ഉമ്മ പോയതറിയാതെ കുഞ്ഞാവയെ കാണാനാകാതെ നാല് വയസുകാരൻ നാട്ടിലേക്ക്, ഹൃദയഭേദകം ആ കാഴ്ച....  (1 hour ago)

ജി 7 ഉച്ചകോടി : ഇന്ത്യയെയും റഷ്യയെയും ക്ഷണിക്കുമെന്ന് ട്രംപ്  (2 hours ago)

ലോക്ക് ഡൗണിൽ തന്റെ പപ്പിയോട് സല്ലപിച്ച് നസ്രിയ;ഓറിയോയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പകർത്തിയ ചിത്രങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്!  (2 hours ago)

ഇന്ത്യയില്‍ ഇതിനോടകം പലയിടത്തും സമൂഹവ്യാപനം നടന്നുകഴിഞ്ഞുവെന്ന് ആരോഗ്യവിദഗ്ധര്‍; കേന്ദ്രസര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ ഇളവിനെതിരെയും രൂക്ഷ വിമര്ശനം  (2 hours ago)

ഭാര്യ ഗർഭിണി...കാമുകിയെക്കൂടി വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ഭർത്താവ് ..  (2 hours ago)

തടസ്സങ്ങളെ അതിജീവിക്കുക എന്നതാണ് ആരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി; ബോള്‍ഡ് ലുക്ക് പരീക്ഷിച്ച്‌ അനുശ്രീ!  (2 hours ago)

Malayali Vartha Recommends