Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

യന്തിരൻ മോഡൽ ഇനി കേരളത്തിലും; കോവിഡ് ചികിത്സയ്ക്കായി റോബോട്ടുകൾ പറന്നെത്തുന്നു, ഈ കൊച്ചു കേരളത്തിലും ഇനി റോബോട്ടുകൾ ഉണ്ടാകും

06 APRIL 2020 08:58 AM IST
മലയാളി വാര്‍ത്ത

ലോകാരോഗ്യ സംഘടനയും കേന്ദ്ര സർക്കാരുമെല്ലാം ഏറെ സസൂഷ്മം നിരീക്ഷിച്ചു വരുന്ന പ്രദേശമാണ് നമ്മുടെ ഈ കൊച്ചു കേരളം .എന്ത് സവിശേഷതയാണ് ആരോഗ്യമേഖലയിൽ കേരളം കൈവരിച്ചത് എന്ന് ചോദിച്ചത്‌ അതിനുത്തരം മലയാളിയുടെ നിശ്ചയദാർട്യമാണ്‌ എന്ന് തന്നെ പറയേണ്ടി വരും .ഇന്ത്യയെ സംബന്ധിച്ചടത്തോളം ആരോഗ്യ രംഗത്തും മറ്റു പല മേഖലകളിലും അഭിമാനാർഹമായ നേട്ടം കണ്ണഞ്ചിപ്പിക്കുന്ന തരത്തിൽ അനായാസനമായി കേരളം നേടിയെടുത്തു .ഇതിനു പിന്നിൽ ഓരോ മലയാളിയുടെയും സഹകരണവും സഹായഹസ്തവും ഉണ്ട് എന്ന് തന്നെ വ്യക്തമാണ് .

അതാണ് കേരളം ലോകത്തിനു തന്നെ മാതൃകയാകുന്ന തരത്തിൽ ഇപ്പോൾ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നതു .ഏറ്റവും വികസിത നഗരമായ അമേരിക്കയിലെ ഏറ്റവും പ്രമുഖ സംസ്ഥാനവുമായ ന്യൂയോർക്കിൽ രോഗബാധ പൊട്ടിപ്പുറപ്പെടും മുൻപേ തന്നെ കേരളത്തിൽ കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു .എന്നിട്ടും കേരളം ചിട്ടയായ ആരോഗ്യ പ്രവർത്തനത്തിലൂടെ മഹാമാരിയെ പിടിച്ചുകെട്ടി എന്ന് തന്നെ പറയാൻ കഴിയും .കേവലം മുന്നൂറു പേരിൽ താഴെ മാത്രമാണ് കേരളത്തിൽ ഇത് വരെ രോഗം സ്ഥിരീകരിച്ചത് .ഇത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ് .വരും ദിവസങ്ങളിൽ ഇന്ത്യയിലെ സ്ഥിതിഗതിയും നിയന്ത്രണവിധേയമാകും എന്ന് തന്നെയാണ് കണക്കുകൂട്ടൽ .

നിലവിൽ 6000 ത്തോളം മാത്രം വെന്റിലേറ്റർ മാത്രമുള്ള കേരളത്തിൽഎങ്ങനെ രോഗം പിടിച്ചുകെട്ടാനായി അഥവാ വൈറസിന്റെ സമൂഹ വ്യാപനം തടയാൻ കഴിഞ്ഞു എന്ന കാര്യത്തിലാണ് കേരളം ലോകത്തിനു മാതൃകയാകുന്നത്‌ .പരിമിതമായ സൗകങ്ങൾ കൊണ്ടുള്ള ചികിത്സാ സംവിധാനം മാത്രമേ കേരളത്തിനുള്ളു എങ്കിലും ആരോഗ്യ രംഗത്ത് നടത്തിയ ഈ കുതിച്ചുചാട്ടമാണ് ഓരോ മലയാളിക്കും അഭിമാനം നൽകുന്നത് ദുബായിൽ കോവിഡ് 19 ഐസലേഷനിൽ കഴിയുന്നവരെ പരിചരിക്കുന്നത് റോബട്ടുകളാണ്. ഈ റോബട്ടുകൾ രൂപകൽപന ചെയ്തത് കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി അലിറിസ അബ്ദുൽ ഗഫൂർ എന്ന മലയാളി ലോകത്തിനു മാതൃകയാണ് ഈ അത്യാധുനിക സംവിധാനം കേരളത്തിലും ഘട്ടം ഘട്ടമായി പരീക്ഷണാർത്ഥത്തിൽ വിജയിപ്പിച്ചെടുക്കുക എന്ന പുതിയ നീക്കത്തിലേക്കും കേരളം ഒരുങ്ങിക്കഴിഞ്ഞു

ഹോട്ടലുകളിൽ ഭക്ഷണം പറന്ന് എത്തിക്കുന്ന സർവീസ് റോബട്ടുകളിലൂടെ വർഷങ്ങൾക്കുമുൻപ് രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയയാളാണ് അലിറിസ. കഴിഞ്ഞ ഒന്നര വർഷത്തോളമായി ദുബായിലെ ഇന്നവേഷൻ ഫ്ലോർ എന്ന കമ്പനിയുടെ പാർട്ണറും ചീഫ് റോബോട്ടിക്സ് ഓഫിസറുമാണ് അലിറിസ അബ്ദുൽ ഗഫൂർ. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് മൾട്ടിമീഡിയ കമ്മ്യൂണിക്കേഷൻ ബിരുദം നേടിയ അലിറിസ പക്ഷേ ജോലി മേഖലയായി റോബട്ടിക്സാണ് തിരഞ്ഞെടുത്തത്. ഇദ്ദേഹത്തിന്റ ഈ പ്രവർത്തിപരിചയം നിലവിലെ ഘട്ടത്തിലും വരും കാലങ്ങളിലും കേരളത്തിൽ മാറ്റം സൃഷ്ടിക്കുമെന്നതാണ് മറ്റൊരു വസ്തുത .അങ്ങനെയുണ്ടായാൽ ഒരു ആരോഗ്യപ്രവർത്തകന്റെയും ജീവൻ അപകടത്തിലാകാത്ത വിധത്തിൽ കാര്യങ്ങൾ റിമോട്ട് സംവിധാനം വഴി നിയന്ത്രിക്കപ്പെടുന്ന തരത്തിലേക്ക് മാറും .

2014 മുതൽ റോബട്ടിക്സ് മേഖലയിലുള്ള അലിറിസയാണ് 2018ൽ രാജ്യത്തെ ആദ്യ റോബട്ടിക് കാർ ഷോറൂം മാനേജറായ റോബട്ടിനെ നിർമിച്ചത്. നിലവിൽ വിവിധ ഭക്ഷണശാലകളിലെ സർവീസ് റോബട്സ്, ഫ്രണ്ട് ഓഫിസ് റോബട്, ഹെൽത്ത്‌ കെയർ റോബട് തുടങ്ങി റോബട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട മേഖലകളിലാണ് പ്രവർത്തനം. കേരളം റോബോട്ടിക്സ് രംഗത്തു ചുവടുവച്ചാൽ അത് വലിയ പരിവർത്തനത്തിനു കാതലാകും എന്ന് തന്നെയാണ് വ്യക്തമാകുന്നത് .നിലവിൽ കേരളത്തിന്റെ ആരോഗ്യപ്രവർത്തനത്തെ ലോക്സഭാ സ്പീക്കർ ഓം ബിർള കേരളം നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണനോട് അഭിനന്ദനം അറിയിച്ചത് സർക്കാരിന്റെ ചിട്ടയായ പ്രവർത്തങ്ങൾക്കുള്ള അംഗീകാരമാണ്..

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (5 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (6 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (6 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (6 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (7 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (8 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (8 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (8 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (9 hours ago)

മകര ജ്യോതി തെളിഞ്ഞു...! അപ്പോഴും ഒരേ ഒരു പ്രാർത്ഥന സ്വർണ കള്ളന്മാർ നിന്ന് ഉരുകണേ...! അയ്യപ്പാ...! അയ്യപ്പന്മാരുടെ ശരണം വിളി  (9 hours ago)

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു:തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി  (9 hours ago)

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (10 hours ago)

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി  (10 hours ago)

Malayali Vartha Recommends