Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അരി ആവിയായി പോകുന്ന മാജിക് സിവിൽ സപ്ലൈസ് പൊളിച്ചു; റേഷൻ കട സിവിൽ സപ്ലൈസ് വകുപ്പ് അടച്ചു പൂട്ടി

05 APRIL 2020 07:55 PM IST
മലയാളി വാര്‍ത്ത

സർക്കാർ സൗജന്യമായി നൽകിയ അരിയും വാങ്ങി റേഷൻ കടയിൽ നിന്നും നൂറു മീറ്റർ നടന്നപ്പോൾ തന്നെ അരി ആവിയായി പോകുന്ന മാജിക് സിവിൽ സപ്ലൈസ് പൊളിച്ചു. അരിയുടെ തൂക്കത്തിൽ ക്രമക്കേട് നടത്തി സാധാരണക്കാരായ ഉപഭോക്താക്കളെ കബളിപ്പിച്ച റേഷൻ കട ഉടമയെയാണ് സിവിൽ സപ്ലൈസ് അധികൃതർ നടത്തിയ പരിശോധിയിൽ പൊക്കിയത്. തട്ടിപ്പും വെട്ടിപ്പും കൃത്യമായി കണ്ടെത്തിയതോടെ തോട്ടയ്ക്കാട് സ്വദേശിയായ പുഷ്പമ്മ അഗസ്റ്റിന്റെ പേരിൽ പ്രവർത്തിക്കുന്ന 83 -ാം നമ്പർ റേഷൻ കട സിവിൽ സപ്ലൈസ് വകുപ്പ് അടച്ചു പൂട്ടി.

കൊറോണക്കാലത്ത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ആരംഭിച്ചപ്പോൾ മുതൽ തന്നെ തോട്ടയ്ക്കാട്ടെ റേഷൻ കടയെപ്പറ്റി വൻ പരാതിയും ആരംഭിച്ചിരുന്നു. ഇവിടെ ഒരു കെട്ടിടത്തിൽ രണ്ട് റേഷൻ കടയാണ് പ്രവർത്തിക്കുന്നത്.

83 -ാം നമ്പർ റേഷൻ കട പുഷ്പമ്മ അഗസ്റ്റിന്റെ പേരിലും, 94 -ാം നമ്പർ റേഷൻകട ഇവരുടെ ഭർത്താവ് ദേവസ്യയുടെ പേരിലും. രണ്ടു കടകളിലും കൂടി ഒരു ജീവനക്കാരൻ മാത്രമാണ് ഉള്ളത്. കടയുടെ മധ്യത്തിലൂടെ ഒരു വാതിൽ ഇട്ട ശേഷം കാർഡ് ഉടമകൾ എത്തുമ്പോൾ റേഷൻ എടുത്തു കൊടുക്കുകയാണ് ഇയാൾ ചെയ്യുന്നത്.

കഴിഞ്ഞ ദിവസം റേഷൻ വാങ്ങാൻ എത്തിയ ഒരാൾക്ക് 30 കിലോ അരിയ്ക്കു പകരം 26 കിലോ അരി മാത്രമാണ് നൽകിയത് എന്നു പരാതി ഉയർന്നിരുന്നു. 15 കിലോ അരി വാങ്ങാൻ എത്തുന്നവർക്ക് രണ്ടു കിലോ അരി കുറച്ചുമാണ് നൽകിയിരുന്നതെന്നും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ചു കാർഡ് ഉടമകളിൽ ചിലർ സിവിൽ സപ്ലൈസ് വകുപ്പിന്റെ കൺട്രോൾ റൂമിൽ ആദ്യം പരാതി നൽകി. തുടർന്നു സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ പ്രദേശത്ത് രഹസ്യമായി നീരീക്ഷണം നടത്തി വരികയായിരുന്നു.

ഞായറാഴ്ച ഉച്ചയോടെ ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം രഹസ്യമായി സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്നു കടയിൽ നിന്നും സാധനം വാങ്ങിപ്പോയ റേഷൻ കാർഡ് ഉടമയെ വിളിച്ച് ഇയാളുടെ കയ്യിലുണ്ടായിരുന്ന സഞ്ചി തിരികെ ഇതേ റേഷൻ കടയിൽ തന്നെ എത്തിച്ചു തൂക്കി നോക്കി. 30 കിലോ അരി നൽകേണ്ട സ്ഥാനത്ത് 26 കിലോ അരി മാത്രമാണ് സഞ്ചിയിലുണ്ടായിരുന്നത്. ഉടൻ തന്നെ പരിശോധനാ റിപ്പോർട്ട് എഴുതിയ ചങ്ങനാശേരി താലൂക്ക സപ്ലൈ ഓഫിസർ കടയുടെ ലൈസൻസ് സസ്പെന്റ് ചെയ്യുകയായിരുന്നു.

ഭാര്യയും ഭർത്താവും ചേർന്നു നടത്തുന്ന കടയിൽ തട്ടിപ്പ് പതിവാണ് എന്നു നാട്ടുകാർ പറഞ്ഞു. മുൻപും പ്രദേശത്തെ റേഷൻ കടയെപ്പറ്റി പരാതി ഉയർന്നിട്ടുണ്ട്. റേഷൻകടയിൽ നിന്നും രാത്രി കാലത്ത് അരി പുറത്തുള്ള പലചരക്ക് കടകളിലേക്ക് കടത്തുന്നത് പതിവാണെന്നും നാട്ടുകാർ ആരോപണം ഉന്നയിക്കുന്നു.

കഴിഞ്ഞ ദിവസം ആർപ്പൂക്കര പനമ്പാലത്തെ റേഷൻ കടയിൽ നിന്നും 10 കിലോ ഗോതമ്പ് മറിച്ചു വിറ്റത് വിജിലൻസ് സംഘം പിടികൂടിയിരുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (5 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (20 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (50 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (57 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

Malayali Vartha Recommends