തിരുവനന്തപുരത്ത് നിന്നു യാത്ര തിരിച്ച മെഡിക്കല്‍ സംഘം കാസര്‍കോട്ടെത്തി... പത്ത് ഡോക്ടര്‍മാര്‍, പത്ത് നഴ്സുമാര്‍, അഞ്ച് നഴ്സിങ് അസിസ്റ്റന്റ്, രണ്ട് ഡ്രൈവര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 27 പേരുണ്ടായിരുന്നു
ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്നു യാത്ര തിരിച്ച മെഡിക്കല്‍ സംഘം കാസര്‍കോട്ടെത്തി. കാസര്‍കോഡ് ആരംഭിച്ച കോവിഡ്-19 ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് സംഘമെത്തിയത്. കെ.എസ്.ആര്.ടി.സി എ.സി ലോഫ്ലോറിലായിരുന്നു ഇവര്‍ സഞ്ചരിച്ചത്. ഇതിനിടെ ബസ് ഹരിപ്പാട്ട് തകരാറിലായി. ഞായറാഴ്ച രാവിലെ 11ഓടെ ബസ് ഹരിപ്പാട് എത്തിയപ്പോള്‍ കേടാകുകയായിരുന്നു. തുടര്‍ന്ന് കെ.എസ്.ആര്.ടി.സി ഹരിപ്പാട് ഡിപ്പോയില്‍ എത്തിച്ച് നന്നാക്കി ഒരുമണിക്കൂര്‍ വൈകിയാണ് യാത്ര തിരിച്ചത്.
കെ.എസ്.ആര്.ടി.സി ഹരിപ്പാട് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആര്. നൗഷാദ്, ഗാര്‍ഡ് ചന്ദ്രാനന്ദ് എന്നിവര്‍ ഉടന്‍ മെക്കാനിക് എസ്. ശിവപ്രസാദ്, ബാറ്ററി ചാര്ജ്മാന് പി. അജിത് എന്നിവരെ വിളിച്ചുവരുത്തി ബാറ്ററി മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്.
പത്ത് ഡോക്ടര്‍മാര്‍, പത്ത് നഴ്സുമാര്‍, അഞ്ച് നഴ്സിങ് അസിസ്റ്റന്റ്, രണ്ട് ഡ്രൈവര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 27 പേര് ബസിലുണ്ടായിരുന്നു. ബസ് നന്നാക്കുന്നതിനിടെ യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം സ്റ്റേഷന് അധികൃതര്‍ ഒരുക്കി. ഹരിപ്പാട് ആക്സിഡന്റ് റെസ്ക്യൂ ടീമും മെക്കാനിക്കിനെ സഹായിക്കാന്‍ എത്തിയിരുന്നു.യാത്രയുടെ പ്രാധാന്യം കണക്കിലെടുത്ത് എറണാകുളത്ത് മറ്റൊരു എ.സി ലോഫ്ലോര്‍ വോള്‍വോ ബസ് തയ്യാറാക്കി നിര്‍ത്തിയിരുന്നു. ഡോക്ടര്‍മാര്‍ ഉച്ചഭക്ഷണം കഴിക്കുന്ന സമയം കൊണ്ട് തന്നെ ബസ് മാറ്റി നല്കി.
https://www.facebook.com/Malayalivartha