Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഭയക്കേണ്ട ജാഗ്രതയാണ് വേണ്ടത്.... കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ഡൗണിനുശേഷം കേരളീയരുടെ മാനസിക സമ്മര്‍ദം കൂടുമെന്ന് മാനസികാരോഗ്യ വിദഗ്ധര്‍

06 APRIL 2020 09:59 AM IST
മലയാളി വാര്‍ത്ത

ഭയക്കേണ്ട ജാഗ്രതയാണ് വേണ്ടത് എന്ന് എത്ര തവണ പറഞ്ഞാലും കൊറോണയെക്കുറിച്ച് പലര്‍ക്കും ഉള്ളില്‍ ഒരു ഭയമുണ്ട് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ഡൗണിനുശേഷം കേരളീയരുടെ മാനസിക സമ്മര്‍ദം കൂടുമെന്ന് മാനസികാരോഗ്യ വിദഗ്ധര്‍. പ്രളയാനന്തരം കേരളീയരുടെ മാനസിക സമ്മര്‍ദം ദേശീയ ശരാശരിയെക്കാള്‍ കൂടിയിരുന്നു. കൊറോണാന്തരം ആലോചിച്ചു കൂട്ടുന്ന കാര്യങ്ങളാകും വലിയ മാനസിക സമ്മര്‍ദത്തിലാക്കുക.

ഉത്കണ്ഠയാകും കൊറോണാനന്തര കേരളം നേരിടുന്ന പ്രധാന പ്രശ്നം. തൊഴില്‍ നഷ്ടപ്പെട്ടവരും കച്ചവടം കുറഞ്ഞവരും ചെറിയ തൊഴില്‍ സംരംഭങ്ങള്‍ നടത്തുന്നവരുമെല്ലാം ഉത്കണ്ഠയോടെയാകും ഭാവിയെ കാണുക. ജീവിതം തിരികെപിടിക്കാനുള്ള ശ്രമത്തിനിടെ വരുന്ന ചെറിയ പ്രതിസന്ധികള്‍പോലും സാരമായി ബാധിക്കും. ഇവര്‍ക്ക് കൗണ്‍സലിങ് പോലുള്ളവ വേണ്ടിവരുമെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു.
അതെ സമയം കൊവിഡ്19 വ്യാപനത്തെ തുടര്‍ന്ന് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്ന സ്ത്രീകള്‍ക്കായി വീട്ടിലിരുന്നും കൗണ്‍സലിംഗ് നല്‍കുകയാണ് കേരള വനിതാ കമ്മീഷന്‍ അധ്യക്ഷയും അംഗങ്ങളും. പരാതികള്‍ ഫോണിലൂടെ കേട്ട് പരിഹാരം തേടുന്നുമുണ്ട്. അടിയന്തര സഹായം വേണ്ട സ്ത്രീകള്‍ക്ക് തൊട്ടടുത്ത പോലീസ് സ്റ്റേഷന്‍ വഴി സഹായം ഉറപ്പാക്കുന്നുമുണ്ട്. കൂടാതെ കമ്മീഷന്‍ ഓരോ ജില്ലകളിലും ഏര്‍പ്പെടുത്തിയ കൗണ്‍സലര്‍മാരുടെ നീണ്ട നിരയും സ്ത്രീകളുടെ സഹായത്തിനായുണ്ട്.

ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ഫോണിലൂടെ ലഭിക്കുന്നുണ്ട്. മദ്യം ലഭിക്കാതെ വരുമ്പോഴുളള പുരുഷന്‍മാരുടെ മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കൂടുതലും ഇരയാകുന്നത് സ്ത്രീകളായതിനാല്‍ ഇത്തരത്തിലുള്ള ഒട്ടേറെ പരാതികള്‍ ഫോണിലൂടെ കമ്മീഷന് ലഭിക്കുന്നുണ്ട്. മൊബൈല്‍ ഫോണുകളുടെ ഉപയോഗം ഈ ദിവസങ്ങളില്‍ വര്‍ദ്ധിച്ചത് കാരണം കുടുംബപ്രശ്‌നങ്ങള്‍ കൂടിയതായും കമ്മീഷന്‍ അംഗങ്ങള്‍ പറയുന്നു. കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫെയ്ന്‍, അംഗങ്ങളായ ഇ എം രാധ, അഡ്വ ഷിജി ശിവജി, അഡ്വ എം എസ് താര, ഡോ ഷാഹിദ കമാല്‍ തുടങ്ങിയവരെ ഫോണിലൂടെ ബന്ധപ്പെടാവുന്നതാണ്.

ആത്മഹത്യയുടെ കാര്യത്തില്‍ ദേശീയ ശരാശരി ആറും കേരളത്തില്‍ അത് 12 ശതമാനവുമാണെന്ന് നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് സര്‍വേ വ്യക്തമാക്കുന്നു. കേരളത്തില്‍ ഒരിക്കലെങ്കിലും മാനസിക സമ്മര്‍ദം നേരിട്ടവരുടെ നിരക്ക് 14.4 ശതമാനമാണെന്നും സര്‍വേ പറയുന്നു.

കൊറോണയെക്കുറിച്ച് പലര്‍ക്കും ഉള്ളില്‍ ഒരു ഭയമുണ്ടെന്നാണ് ലഭിക്കുന്ന ഫോണ്‍വിളികളില്‍നിന്ന് മനസ്സിലാകുന്നത്. ലോക്ഡൗണ്‍ സാഹചര്യത്തില്‍ നാളെ എന്തു സംഭവിക്കുമെന്ന ഉത്കണ്ഠ പലര്‍ക്കും മാനസിക സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. അവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഫലപ്രദമായ കൗണ്‍സലിങ്ങിനുള്ള ശ്രമം നടത്തിവരുകയാണ്- ഡോ. സൗമ്യ രാജ്, മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (2 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (17 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (47 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (54 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

Malayali Vartha Recommends