Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മലപ്പുറത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ചയാൾ ഇന്ന് ആശുപത്രി വിടും; പോലീസ് ഡ്രോൺ അടക്കമുള്ള കർശന പരിശോധന തുടരുകയാണ്, ഇന്നലെ മാത്രം 826 കേസുകൾ രജിസ്റ്റർ ചെയ്തു

06 APRIL 2020 09:18 AM IST
മലയാളി വാര്‍ത്ത

മലപ്പുറത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ച വാണിയമ്പലം സ്വദേശിനി അസുഖം ഭേദമായി ഇന്ന് ആശുപത്രി വിടുമെന്നതായി റിപ്പോർട്ട്. ഉംറ തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ ഇവര്‍ അസുഖബാധിതയായതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് കഴിഞ്ഞിരുന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെ ആശുപത്രി വിടുന്ന ഇവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കും.

അതോടൊപ്പം തന്നെ ഇന്നലെ മലപ്പുറം ജില്ലയിൽ നിരോധനാജ്ഞ പതിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ പോലീസ് കർശന പരിശോധനയാണ് തുടരുന്നത്. ഡ്രോൺ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് ജില്ലയിൽ പോലീസ് പരിശോധന നടത്തുന്നത്.ജില്ലയിൽ ഇത് വരെ 826 കേസുകളിലായി ആയിരം പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത് എന്ന് ജില്ലാ പോലീസ് മേധാവി യൂ അബ്ദുൽകരീം അറിയിച്ചു

കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാർച്ച് 23 ന് ആരംഭിച്ച നിരോധനാജ്ഞ പതിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ മലപ്പുറം ജില്ലയിൽ പോലീസിൻറെ നേതൃത്വത്തിൽ കർശന പരിശോധനയാണ് തുടരുന്നത്.ഡ്രോൺ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് പോലീസ് പരിശോധന തുടരുന്നത് .മുൻ ദിവസങ്ങളേക്കാൾ അപേക്ഷിച്ചു പൊതു ജനങ്ങൾ റോഡിൽ അനാവശ്യമായി ഇറങ്ങുന്നത് കുറഞ്ഞത് പോലീസിന് വലിയ ആശ്വാസമാണ് നൽകുന്നത് എന്നാൽ അത്യാവശ്യങ്ങൾക്ക് തന്നെ റോഡിൽ ഇറങ്ങുന്ന ആളുകൾ പോലീസിന് വലിയ തലവേദനയും സൃഷ്ടിക്കുന്നുണ്ട്.

നിലവിലെ സാഹചര്യത്തിൽ അത്യാവശ്യത്തിന് ആളുകൾ റോഡുകളിൽ ഇറങ്ങുന്നത് കൂടുതലായ സാഹചര്യത്തിൽ വാഹനത്തിൻറെ പേപ്പറും റോഡിൽ ഇറങ്ങുമ്പോൾ പാലിക്കേണ്ട ട്രാഫിക് നിയമങ്ങളും പാലിച്ചാണോ യാത്ര നടത്തുന്ന എന്ന് നോക്കിയാ ശേഷം മാത്രമാണ് കടത്തിവിടുന്നത്.റോഡിൽ എത്തുന്ന മുഴുവൻ വാഹനങ്ങളും തടഞ്ഞുനിർത്തുകയും കാൽനടയായി സഞ്ചരിക്കുന്ന ആളുകളോട് എവിടേക്കാണ് തിരക്കിയതിനുശേഷം മാത്രമേ അവരെയും തുടർ യാത്രയ്ക്ക് അനുവദിക്കുന്നത് .

നിരോധനാജ്ഞ ആരംഭിച്ചതിനു ശേഷം ജില്ലയിൽ 826 കേസുകളിലായി ആയിരം ആളുകളെയും 227 വാഹനങ്ങളും പിടിച്ചെടുത്തതായി ജില്ലാ പോലീസ് മേധാവി അബ്ദുൽ കരീം അറിയിച്ചു. ഗ്രാമീണ മേഖലകളിൽ ട്രോൺ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത് ഇത്തരം പരിശോധനയിൽ നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങുന്ന ധാരാളം പേരെ കണ്ടെത്താൻ പോലീസിന് സാധിച്ചെന്നും ഇവർക്കെതിരെ കർശന നടപടി എടുത്തിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അബ്ദുൽകരീം അറിയിച്ചു വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കാനാണ് പോലീസിൻറെ തീരുമാനം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (2 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (17 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (47 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (54 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

Malayali Vartha Recommends