സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വികസിപ്പിക്കാനുള്ള പരീക്ഷണത്തിന് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് നിബന്ധനകളോടെ സര്‍ക്കാര്‍ അനുമതി
സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വികസിപ്പിക്കാനുള്ള പരീക്ഷണത്തിന് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് നിബന്ധനകളോടെ സര്‍ക്കാര്‍ അനുമതി. കോവിഡ് സ്ഥിരീകരിച്ച് മുക്തി നേടിയ നാലുപേരില്‍ നിന്ന് പ്ലാസ്മ ശേഖരിക്കാനാണ് ശ്രീചിത്രയിലെ ത്രോംബോസിസ് റിസര്‍ച്ച് വിഭാഗത്തിന് കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കിയത്.
പരീക്ഷണം വിജയിച്ചാല്‍ കുറഞ്ഞ ചെലവില്‍ റാപ്പിഡ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ശ്രീചിത്രയിലെ എത്തിക്സ് കമ്മിറ്റി അനുമതിയോടെ മാത്രമേ പരീക്ഷണം നടത്താവൂ എന്നതാണ് നിബന്ധനകളിലൊന്ന്. സംരംഭത്തിലെ മുഖ്യ പങ്കാളി സംസ്ഥാന ആരോഗ്യവകുപ്പായിരിക്കും.
പരീക്ഷണം വിജയിച്ചാല്‍ റാപ്പിഡ് ടെസ്റ്റ് കിറ്റിന്റെ മറ്റു തരത്തിലുള്ള വാണിജ്യ നടപടികള്‍ സംസ്ഥാന സര്‍ക്കാറുമായി കൂടിയാലോചിച്ചേ തീരുമാനിക്കാവൂ എന്നും സര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുന്നു. ഫലത്തില്‍ സര്‍ക്കാറുമായി സഹകരിച്ചുള്ള സംയുക്ത സംരംഭമായി പരീക്ഷണം മാറി. വൈറസ് ഉള്ളില്‍ എത്തിയാല്‍ ദിവസങ്ങള്‍ക്കകം ശരീരം ഇതിനെതിരെ ആന്റിബോഡികള്‍ നിര്‍മിച്ചു തുടങ്ങും. ഈ ആന്റിബോഡികള്‍ രക്തത്തിലെ പ്ലാസ്മയില്‍ ഉണ്ടോ എന്നാണ് റാപ്പിഡ് ടെസ്റ്റില്‍ പരിശോധിച്ചറിയുന്നത്.
വൈറസില്‍നിന്ന് മുക്തി നേടിയവരുടെ പ്ലാസ്മയില്‍ ഈ ആന്റിബോഡികളുണ്ടാകും. കിറ്റ് വികസിപ്പിക്കുന്ന പരീക്ഷണത്തിന്റെ പ്രധാനഭാഗം ഇത്തരം ആന്റിബോഡികള്‍ വേര്‍തിരിച്ചെടുക്കുക എന്ന ഏറ്റവും സങ്കീര്‍ണ നടപടിയാണ്. ഇവ അടിസ്ഥാനപ്പെടുത്തിയാണ് പരിശോധന കിറ്റ് തയാറാക്കുക. കോവിഡുമായി ബന്ധപ്പെട്ട അന്തിമ സാമ്ബിള്‍ പരിശോധനക്കും സ്ഥിരീകരിക്കുന്നതിനുമുള്ള അനുമതിയും കഴിഞ്ഞ ദിവസം ശ്രീചിത്രക്ക് ലഭിച്ചിരുന്നു.
"
https://www.facebook.com/Malayalivartha