സേവാഭാരതി പ്രവര്ത്തകന് ഭക്ഷണ വിതരണത്തിനു പോകവേ എസ്ഐ മര്‍ദിച്ചെന്നു പരാതി
ഇന്നലെ ഉച്ചയ്ക്ക് ചെങ്ങന്നൂര്‍ ഐടിഐ ജംക്ഷനു സമീപം ഭക്ഷണ വിതരണത്തിന് ക്രമീകരണമൊരുക്കാന്‍ പോയ സേവാഭാരതി പ്രവര്‍ത്തകനെ എസ്ഐ മര്‍ദിച്ചെന്നു പരാതി. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് മലയില്‍ പുത്തന്‍വീട്ടില്‍ എസ്. അമ്പാടിക്കാണു (24) മര്‍ദനമേറ്റത്.
എവിടെപോയെന്ന് ചോദിച്ച ശേഷം എസ്ഐ എസ്.വി.ബിജു ലാത്തികൊണ്ട് അടിച്ചെന്നും സ്റ്റേഷനില്‍ എത്തിച്ച ശേഷവും മര്‍ദിച്ചെന്നും അമ്പാടി പറയുന്നു. തുടര്‍ന്ന് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിവൈഎസ്പി അനീഷ് വി.കോര സിഐ എം.സുധിലാലിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു വാഹനം ഓടിച്ചതിനാണു യുവാവിനെ പിടികൂടിയതെന്നും ഇയാളുടെ പക്കല്‍ പൊലീസ് നല്കിയ പാസ് ഉണ്ടായിരുന്നില്ലെന്നും എസ്ഐ പറഞ്ഞു.
https://www.facebook.com/Malayalivartha