വീട്ടുവളപ്പിലിരുന്ന സ്കൂട്ടറുകള് കത്തിയ സംഭവത്തില്‍ അതിഥി തൊഴിലാളിയെ സംശയം
ചെന്നിത്തല കാരാഴ്മ കിഴക്ക് ഈഴത്തില്‍ സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പിലിരുന്ന സ്കൂട്ടറുകള് കത്തി നശിച്ചു. സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു അതിഥി തൊഴിലാളി പൊലീസ് കസ്റ്റഡിയിലായി.
പുഷ്പാംഗദന് എന്നയാളുടെ വീടിന്റെ പോര്‍ച്ചിലിരുന്ന രണ്ടു സ്കൂട്ടറുകളാണ് ഇന്നലെ പുലര്‍ച്ചെയോടെ കത്തിനശിച്ചത്. പുഷ്പാംഗദന് ശനിയാഴ്ച രാത്രി 12-ന് വീടിനു പുറത്തിറങ്ങിയിരുന്നു.
ഒരു മണിയോടെ കരിയുന്ന ഗന്ധം വമിച്ചതിനെ തുടര്‍ന്നു ജനലിലൂടെ നോക്കിയപ്പോള്‍ തീ ആളിക്കത്തുന്നതായി കണ്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
ചെറുകോലിലുള്ള കെട്ടിട നിര്‍മാണ കരാറുകാരന്റെ ജോലിക്കാരനായ ഒരു അതിഥി സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തുണ്ട്. സമീപത്തുള്ള നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.
https://www.facebook.com/Malayalivartha