Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കോറോണക്കാലത്ത് ബൈക്കിൽ കറങ്ങി ഭർത്താവ്; പിടിവിടാതെ ഭാര്യയെ നമ്പർ അടക്കം പൊലീസിന് ഒറ്റി,പിന്നെ സംഭവിച്ചത്

06 APRIL 2020 11:10 AM IST
മലയാളി വാര്‍ത്ത

ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിക്കാത്തവർക്കെതിരെ കർശന നടപടികളാണ് സ്വീകരിക്കുന്നത്. എന്നാൽ പോലീസിനെപ്പോലും കണ്ണുവെട്ടിച്ച് കറങ്ങിനടക്കുന്നവരെ എങ്ങനെ പിടിക്കും എന്നത് ഇപ്പോൾ വളരെ നിസ്സാരം. കറങ്ങിനടക്കുന്നവരെ പിടിക്കാൻ ഇപ്പോൾ ഡ്രോണുകൾ പോലും എത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള മുൻകരുതലുകളെല്ലാം വെട്ടിച്ച് പുറത്തിറങ്ങുന്നവർ ആണെങ്കിലോ..എന്ത് സംഭവിക്കും? അതിനും കെണിയൊരുങ്ങിയിരിക്കുകയാണ്.

ലോക് ഡൗൺ കാലത്ത് വീട്ടിൽ തന്നെ ഇരിക്കണം എന്നതാണല്ലോ. വാഹനവുമായി പുറത്തിറങ്ങി നടന്നാൽ നാട്ടുകാർ മാത്രമല്ല സ്വന്തം ഭാര്യ പോലും ഒരു പക്ഷേ പൊലീസിന് ഒറ്റിക്കൊടുത്തെന്നു വരുമെന്നതിന് തെളിവാണ് ഇപ്പോൾ പുറത്തേക്ക് വരുന്ന വർത്തകൾ വെളിപ്പെടുത്തുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് ഭാര്യയ്ക്കൊപ്പമിരിക്കാതെ ഇടയ്ക്ക് മാതാപിതാക്കളുടെ സുഖവിവരങ്ങളന്വേഷിക്കാൻ തറവാട്ടിലേക്കു പോകുന്ന യുവാവിനെതിരെ പൊലീസിനു പരാതി നൽകിയത് അദ്ദേഹത്തിന്റെ ഭാര്യ തന്നെ.

ഇദ്ദേഹം ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് എല്ലാ ദിവസവും ബൈക്കിൽ മാതാപിതാക്കളുടെ വീട്ടിലേക്ക് ചുറ്റാനിറങ്ങുന്നതായാണ് ഭാര്യ, ഭർത്താവിനെതിരെ പൊലീസിനു പരാതി നൽകിയത്. ഇദ്ദേഹത്തിന്റെ എന്നാൽ ബൈക്കിന്റെ റജിസ്റ്റർ നമ്പർ ഉൾപ്പെടെയായിരുന്നു പരാതി എസ്ഐയുടെ ഫോണിലേക്ക് എത്തിയത്. തുടർന്ന് പോലീസ് വാഹനത്തിൽ ചുറ്റുന്നയാളുടെ വിവരങ്ങൾ വിശദമായി ചോദിച്ചപ്പോഴാണ് പരാതിക്കാരി ഭാര്യ തന്നെയാണെന്നു പൊലീസിനു മനസ്സിലായത്.

ഇതേതുടർന്ന് പൊലീസ് ഭാര്യയുമായി ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും പരാതി പിൻവലിക്കാൻ അവർ തയാറായില്ല. 'മാതാപിതാക്കളെ കാണാൻ പോകുന്നതു മാത്രമല്ല പ്രശ്നം, ദിവസവുമുള്ള യാത്രയിൽ അയാൾക്ക് രോഗം ബാധിച്ചാൽ ഞാനും അനുഭവിക്കണമല്ലോ' എന്നായിരുന്നു പൊലീസിനോടു ഭാര്യ വ്യക്തമാക്കിയത്. എന്തായാലും തന്നെ ഭർത്താവിനോട് ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (2 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (17 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (47 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (54 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

Malayali Vartha Recommends