കൊല്ലം ജില്ലയില്‍ ഇന്നലെ മാത്രം ഗൃഹ നിരീക്ഷണം പൂര്‍ത്തിയാക്കിവര്‍ 3,290 പേര്‍

കോവിഡ് 19 വ്യാപനത്തില്‍ ഭീതിയിലായിരുന്ന കൊല്ലം ജില്ലയ്ക്ക് ആശ്വാസമേകി ഇന്നലെ മാത്രം 3,290 പേര്‍ കര്‍ശനമായ ഗൃഹനിരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. നൂറില്‍പരം വിദേശികള്‍ ഉള്‍പ്പെടെ 18,404 പേരാണ് നാളിതുവരെ നിരീക്ഷണത്തിലുണ്ടായിരൂന്നത്. നേരത്തെ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയ 2,444 പേര്‍ ഉള്‍പ്പെടെ ഇതുവരെ ഗൃഹ നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ 5,734 പേരാണ്.
വിവിധ ഹോട്ടലുകളിലും ഹോം സ്റ്റേകളിലും ആശ്രമങ്ങളിലും കഴിഞ്ഞിരുന്ന മുഴുവന്‍ വിദേശികളും കൊല്ലത്തിന്റെ പരിചരണ മികവിനും സൂക്ഷ്മമായ നിരീക്ഷണത്തിനും ശേഷം സ്വന്തം നാട്ടിലേക്കു യാത്രയായി.
ജില്ലാതലം മുതല്‍ നടത്തുന്ന വികേന്ദ്രീകൃത ബോധവത്കരണ പ്രവര്‍ത്തനങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ശൃംഖലയും വിളിയെത്തും ദൂരത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ സാന്നിധ്യവും ഗൃഹ നിരീക്ഷണം വിജയകരമാക്കാന്‍ സഹായിച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെ സഹകരണവും ഉദ്യോഗസ്ഥരുടെ വകുപ്പുതല ഏകോപനവും തുടര്‍ന്നും കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha

























