ശുചിമുറി മാലിന്യം ജലാശയത്തില്‍ ഒഴുക്കിയ ടാങ്കറും ഉടമയും കസ്റ്റഡിയില്‍
പുത്തൂരില്‍ പൊതു ജലാശയത്തില്‍ ശുചിമുറി മാലിന്യം തള്ളിയ വാഹനവും ഉടമയും എഴുകോണ്‍ പൊലീസിന്റെ പിടിയിലായി. തൊടിയൂര്‍ നിഷാദ് മന്‍സിലില്‍ നിഷാദ് (35) ആണു പിടിയിലായത്. കഴിഞ്ഞ രാത്രിയില്‍ മാറനാട് പുലമണ്‍കാവ് തോട്ടില്‍ മാലിന്യം ഒഴുക്കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. വേനല്‍ക്കാലത്ത് ഒട്ടേറെ പേര് ആശ്രയിക്കുന്ന തോടാണിത്. മാലിന്യം കൊണ്ടുപോകുന്ന ടാങ്കറും പിടിച്ചെടുത്തു.
പൊലീസിനെ പ്രതിരോധിക്കാന്‍ നടത്തിയ ശ്രമങ്ങളെ വകവയ്ക്കാതെയാണ് എസ്ഐ സി.ബാബുക്കുറുപ്പ്, ഗ്രേഡ് എസ്ഐ ചന്ദ്രബാബു, എസ്ഐ ട്രെയിനി ഗോപകുമാര്‍, എസ്സിപിഒ ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
പുത്തന്‍വീട്ടില്‍ പാലം, വല്ലഭന്‍കര എന്നിവിടങ്ങളിലും അടുത്തിടെ ജലാശയങ്ങളില്‍ ശുചിമുറി മാലിന്യം ഒഴുക്കിയിരുന്നു. പൈലറ്റ് വാഹനത്തില്‍ ആളു പോയി പൊലീസില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ആളൊഴിഞ്ഞ ഭാഗങ്ങളില്‍ മാലിന്യം തള്ളുന്നത്.
https://www.facebook.com/Malayalivartha