Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

തീരദേശ പൊലീസ് ഇതര സംസ്ഥാന ബോട്ടുകള്‍ പിടിച്ചെടുത്തു

06 APRIL 2020 12:59 PM IST
മലയാളി വാര്‍ത്ത

നീണ്ടകര തുറമുഖത്ത് നിയന്ത്രണം ലംഘിച്ച് എത്തിയ ഇതര സംസ്ഥാന ബോട്ടുകള്‍ തീരദേശ പൊലീസ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ 2-ന് ആണ് കര്‍ണാടക ഉഡുപ്പി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 2 ബോട്ടുകള്‍ നീണ്ടകര അഴിമുഖം കടന്ന് കാവനാട് മുക്കാട് ഭാഗത്തേക്ക് പോകാന്‍ ശ്രമിച്ചത്. അപ്പോള്‍ തീരദേശ പൊലീസ് പിടികൂടുകയായിരുന്നു. 

അതിലുണ്ടായിരുന്ന 4 മത്സ്യത്തൊഴിലാളികളെ ഓച്ചിറയിലെ ഐസലേഷന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി. ഒരാള്‍ ശക്തികുളങ്ങര സ്വദേശിയും 3 പേര്‍ പൊഴിയൂര്‍ സ്വദേശികളുമാണ്.

പൊലീസിന്റെ പിടിയിലായി ഐസലേഷന്‍ സെന്ററില്‍ എത്തിപ്പെടാതെ മുക്കാട് ബോട്ട് യാഡില്‍ കഴിയാനാണ് ബോട്ട് രഹസ്യമായി നീണ്ടകര അഴിമുഖം കടത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സി ഐ എസ്.ഷെരീഫ്, എസ് ഐ മോഹന്‍കുമാര്‍, എ എസ് ഐ സെബാസ്റ്റ്യന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പിടികൂടിയത്.

മംഗലാപുരം തുറമുഖത്ത് മത്സ്യം വില്‍ക്കാന്‍ സാധിക്കാതെ വരികയും പൊഴിയൂരിലെത്തി മത്സ്യം വിറ്റ ശേഷം പൊഴിയൂര്‍ സ്വദേശികളായ കുറെ തൊഴിലാളികളെ അവിടെ ഇറക്കിയ ശേഷമാണ് ബോട്ട് നീണ്ടകരയിലെത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (2 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (17 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (47 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (54 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

Malayali Vartha Recommends