പള്ളികളില്‍ വിശ്വാസികള്‍ ഇല്ലാതെ ഓശാന ശുശ്രൂഷ
വിശ്വാസികള്‍ ഇല്ലാതെ പള്ളികളിലെങ്ങും ഓശാന ശുശ്രൂഷകള്‍ നടന്നു.
പള്ളികള്‍ നിറഞ്ഞു കവിയാറുള്ള ഓശാന ശുശ്രൂഷ ഇത്തവണ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വികാരിയും ശുശ്രൂഷകനും മാത്രമായി ഒതുങ്ങി.
ഓശാനത്തിരുനാളോടെയാണ് 50 നോമ്പില്‍ കഴിയുന്ന ക്രൈസ്തവര്‍ വിശുദ്ധ വാരത്തിലേക്ക് കടക്കുന്നത്.
ആശീര്‍വദിച്ച കുരുത്തോലകള്‍ ഇത്തവണ പള്ളിയില്‍ നിന്ന് വാങ്ങാന്‍ ആവാത്തതിന്റെ നൊമ്പരം ഉണ്ടെങ്കിലും ചാനലുകള്‍ വഴി ലൈവായി വീട്ടില്‍ ഇരുന്ന് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവുമുണ്ട്.
വീടുകളില്‍ ഇരുന്ന് കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളാകുകയാണെന്ന് ആശ്വസിക്കുകയാണ് അവര്‍.
https://www.facebook.com/Malayalivartha