ലോക്ഡൗണ്‍ കാലത്ത് ഏത്തക്കാപ്രേമം കൂടുന്നു
പാകം ചെയ്ത ഭക്ഷ്യസാധനങ്ങള്‍ നല്കാന് പാടില്ലെന്ന നിര്‍ദേശമുള്ളതിനാല്‍ ഹോട്ടലുകള്‍ തുറക്കുന്നില്ല. അതിനാല്‍ ലോക്ഡൗണ്‍ കാലത്ത് ഏത്തക്കായയ്ക്കു പ്രിയം ഏറുന്നു.
വിശക്കുന്നവര്‍ക്ക് ആശ്രയം പഴുത്ത ഏത്തക്കായയാണ്. കടകളില്‍ എത്തക്കായ വില്പന കൂടി.
തോട്ടങ്ങളില്‍ നിന്നു വിളവുപ്രായമാകുന്നതിനും മുന്‍പേ കുല വെട്ടി മാര്‍ക്കറ്റുകളില്‍ എത്തിക്കുകയാണു കര്‍ഷകര്‍.
പുത്തന്‍കായല്‍ ഏത്തവാഴക്കൃഷിയുള്ള കോട്ടയം ജില്ലയിലെ പ്രധാന സ്ഥലങ്ങളിലൊന്നാണ്.
900 ഏക്കര്‍ സ്ഥലത്താണു കൃഷി. 10 ഏക്കറിനു മേലെയാണ് ഓരോ കര്‍ഷകനും കൃഷിയിറക്കിയത്.
പല ഘട്ടങ്ങളായി കുല വെട്ടി വില്പന നടത്തക്കവിധമാണു വാഴ നട്ടത്. കര്‍ഷകര്‍ കുല നേരിട്ടു കടകളില്‍ നല്‍കുന്നുണ്ട്. കുറുപ്പുന്തറ, കോട്ടയം മാര്‍ക്കറ്റുകളിലും വില്പന നടത്തുന്നു.
https://www.facebook.com/Malayalivartha