അടിമാലിയിലും നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ ഡ്രോണ്‍ സംവിധാനം

അടിമാലി പൊലീസും ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ ഡ്രോണ്‍ സംവിധാനം പ്രയോജനപ്പെടുത്തി തുടങ്ങി. ആളുകള്‍ പുറത്തിറങ്ങാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പൊലീസ് ഡ്രോണ്‍ പറത്തി പരിശോധന നടത്തി. നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞതോടെ ഉള്‍മേഖലകള്‍ കേന്ദ്രീകരിച്ചുള്ള അടിമാലി പൊലീസിന്റെ പരിശോധന കൂടുതല്‍ കര്‍ശനമാവുകയാണ്.
വിട്ടുവീഴ്ചയില്ലാത്ത പരിശോധന ടൗണ്‍ കേന്ദ്രീകൃതമായി തുടരുന്നതിനാല്‍ ആളുകള്‍ പുറത്തിറങ്ങുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും ഉള്‍മേഖലകളില്‍ ചിലരെങ്കിലും പൊലീസിന്റെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇത്തരക്കാരെ വീട്ടിലിരുത്താനും പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുവാനുമാണ് പൊലീസ് അടിമാലിയില്‍ ഡ്രോണ്‍ സംവിധാനം പ്രയോജനപ്പെടുത്തി പരിശോധനയ്ക്കു തുടക്കം കുറിച്ചിട്ടുള്ളത്.
വരും ദിവസങ്ങളിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന തുടരുമെന്ന് അടിമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ് പറഞ്ഞു.അടിമാലി ടൗണ്‍, ഫയര്‍സ്റ്റേഷന്‍പടി, മന്നാങ്കാല തുടങ്ങിയ വിവിധ ഇടങ്ങളില്‍ ആദ്യ ദിനം അടിമാലി പൊലീസ് പരിശോധന നടത്തി.
https://www.facebook.com/Malayalivartha

























