Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വുഹാനിലെ പതിനഞ്ച് പൂച്ചകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചു! മനുഷ്യരില്‍ നിന്നായിരിക്കും വൈറസ് ബാധ പൂച്ചകള്‍ക്ക് പകര്‍ന്നതെന്ന നിഗമനത്തിൽ ഡോക്ടര്‍മാര്‍

06 APRIL 2020 02:19 PM IST
മലയാളി വാര്‍ത്ത

കൊവിഡ് 19 വൈറസിന്റെ പ്രഭവ കേന്ദ്രമാണ് ചൈനയിലെ വുഹാന്‍. ഇപ്പോഴിതാ വുഹാനിലെ പൂച്ചകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. വുഹാനിലെ പതിനഞ്ച് പൂച്ചകളിലാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ചൈനയിലെ മൃഗഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് പൂച്ചകളില്‍ വൈറസ് ബാധ കണ്ടെത്തിയത്. മനുഷ്യരില്‍ നിന്നായിരിക്കും വൈറസ് ബാധ പൂച്ചകള്‍ക്ക് പകര്‍ന്നതെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. 'പൂച്ച കൊവിഡ് 19 വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുള്ള ഒരു ജീവിയാണെന്ന് നേരത്തെ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞതാണ്.

വൈറസ് ബാധയെ ചെറുക്കാന്‍ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് ഞങ്ങള്‍ പൂച്ചകളില്‍ പരിശോധിച്ചത്. 102 സാമ്ബിളുകളില്‍ 15 എണ്ണം (14.7 ശതമാനം) പോസിറ്റീവായിരുന്നു. വുഹാനില്‍ അസുഖബാധ പടര്‍ന്നു പിടിക്കുന്നതിനിടെ പൂച്ചകളിലും വൈറസ് ബാധ ഏറ്റിട്ടുണ്ട്' എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. പട്ടിക്കോ പൂച്ചക്കോ വൈറസ് ബാധ ഏല്‍ക്കാന്‍ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടന നേരത്തേ പറഞ്ഞത്.

എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ കൈ കഴുകുന്നത് നല്ലതാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. അതേസമയം കൊവിഡ് 19 വൈറസ് ബാധമൂലം ലോകത്താകമാനമായി മരിച്ചവരുടെ എണ്ണം 60000 കവിഞ്ഞു. ഇതുവരെ വന്ന റിപ്പോര്‍ട്ട് പ്രകാരം 69,456 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

ഇതുവരെ 12 ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ ഇന്നലെ മാത്രം 621 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഫ്രാന്‍സില്‍ 518 പേരും ഇറ്റലിയില്‍ 525 പേരുമാണ് ഇന്നലെ മരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (5 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (20 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (50 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (57 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

Malayali Vartha Recommends