Widgets Magazine
25
May / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകം കൊറോണ വൈറസിന് മുന്നിൽ മുട്ടുകുത്തേണ്ടി വരുമോ? ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍...ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്..ഇതോടെ ലോകത്തെ കൊവിഡ് മരണം 3.43 ലക്ഷമായി; അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു


നാളെ ഈദുൽ ഫിത്വർ പ്രമാണിച്ച് സമ്പൂർണ ലോക്ക് ഡൗണി‍ൽ സംസ്ഥാന സ‍ർക്കാ‍ർ ഇളവുകൾ അനുവദിച്ചു. ഇളവ് മെയ് 24 ഞായറാഴ്ചത്തേക്ക് മാത്രമാണ്


റിസര്‍വ് ബാങ്ക് മോറട്ടോറിയം ആർക്കൊക്കെ ,എങ്ങനെ പ്രയോജനപ്പെടുത്താം..അറിയേണ്ട കാര്യങ്ങള്‍


തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അമ്പലങ്ങളിലെ പഴയ ഓട്ടുപാത്രങ്ങൾ വിളക്കുകൾ എന്നിവ ലേലം വിളിച്ച് വിൽക്കാൻ ഒരുങ്ങുന്നു.. കേൾക്കുമ്പോൾ പെട്ടെന്ന് അപാകത തോന്നില്ലെങ്കിലും അമൂല്യങ്ങളായ ശില്പങ്ങളും ഒട്ടു വിളക്കുകളും വിറ്റുതുലക്കാൻ തുടങ്ങുന്നതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അഴിമതിയുടെ കഥ ഇങ്ങനെ


ഇങ്ങനേയുമുണ്ടോ? ലോക്ക്ഡൗണ്‍ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് രാഹുല്‍ ഗാന്ധി; പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാകാത്തതിനാല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു എന്ന് കളിയാക്കല്‍; ലോക്ക്ഡൗണ്‍ മൂലം ജനങ്ങള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായി

"നിങ്ങള്‍ പരിവാറുകാര്‍ പാരമ്ബര്യമായി പൊട്ടന്‍മാരാ...അല്ലേ?" എന്തും ഫോര്‍വേഡ് ചെയ്യാന്‍ തയ്യാറായി ഒരു അണി കൂടെയുള്ളപ്പോള്‍ ഇതും ഇതിനപ്പുറവും നടക്കും; ഒരു ഫേസ്ബുക്‌പോസ്റ്റ് കൈവിട്ടുപോയ കഥ...

06 APRIL 2020 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരിക്കല്‍ കൂടി കരുതല്‍ വേണം; നമ്മുടേയും നാടിന്റേയും രക്ഷയ്ക്കായി... ഹോം ക്വാറന്റൈനിലുള്ളവരുടെ കരുതല്‍ ഏറെ പ്രധാനം...കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

'സ്ത്രീധനം ചോദിക്കുന്നവന്റെ താടിക്ക് തട്ടാനുള്ള ധൈര്യം കാണിക്കുമോ? പെണ്‍കുട്ടിക്ക് അവളുടെ പങ്കാളിയേ കണ്ടെത്തി കല്ല്യാണം കഴിക്കാനുള്ള സമയവും,സാവകാശവും കൊടുക്കുമോ?ഉത്രയുടെ കൊലപാതകത്തിൽ പ്രതികരണവുമായി നടൻ ആര്യൻ

കേട്ടുകേള്‍വിയില്ലാത്ത കൊലപാതകം; വിവാഹ സമയത്ത് ഉത്രയ്ക്ക് വീട്ടുകാര്‍ നല്‍കിയത് നൂറു പവന്‍; എല്ലാം സ്വര്‍ണത്തിനും പണത്തിനും വേണ്ടി;

തടവുകാരന് കൊവിഡ്; മുപ്പത് പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍; സംസ്ഥാനത്ത് ഇങ്ങനെ ഒരു സംഭവം ഇതാദ്യം

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് മാസ്‌കുകളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖയും വീടുകളിലെത്തിച്ച്‌ തുടങ്ങി

സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം യാതൊരു ഉറപ്പും വരുത്താതെ ഷെയർ ചെയ്യുന്ന ശീലം പലർക്കും ഉണ്ട്. ഇത്തരം മാനസിക അവസ്ഥയുളളവര്‍ വരുത്തിവെക്കുന്ന പ്രശ്നങ്ങൾ ഒട്ടും ചെറുതല്ല. സമൂഹമാധ്യമങ്ങളില്‍ മരണവാര്‍ത്ത ഷെയർ ചെയ്യപ്പെട്ടതോടെ മരിച്ചില്ലെന്ന്​ തെളിയിക്കാന്‍ പലര്‍ക്കും ലൈവ്​ വിഡിയോയില്‍ എത്തേണ്ടിവന്ന സാഹചര്യം വരെ ഉണ്ട്. സംഘപരിവാറിനെ പരിഹസിച്ചെഴുതിയ 'സര്‍ക്കാസ്​റ്റിക്'​ വരികള്‍ സംഘ്​പരിവാര്‍ കേന്ദ്രങ്ങള്‍ തന്നെ ഷെയര്‍ ചെയ്​ത്​ വൈറലാക്കിയ കഥ പറയുകയാണ് ​മുകേഷ്​ കുമാര്‍. പ്രധാനമന്ത്രിയുടെ ഐക്യദീപം തെളിയിക്കാനുള്ള ആഹ്വാനത്തെ പരിഹസിച്ച്‌​ കുറച്ച്‌​ ശാസ്​ത്രീയതയും ഗോളശാസ്​ത്രവും സംസ്​കൃത ​േശ്ലാകവുമെല്ലാം ചേര്‍ത്തെഴുതിയ ഒന്നാന്തരം മണ്ടത്തരം സംഘ്​പരിവാര്‍ കേന്ദ്രങ്ങള്‍ നല്ല രീതിയിൽ ഷെയർ ചെയ്തു. ഒരു പോസ്​റ്റ്​ കൈവിട്ട കഥയിങ്ങനെ, മുകേഷ്​ കുമാര്‍ പറയുന്നു:

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

മൂന്നാം തീയതി രാവിലെ പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധന കണ്ടതിനു ശേഷം നിരാശ തോന്നി... സ്ഥിരം റെട്ടറിക്കിനപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടാവുമെന്ന് ആത്മാഥമായി പ്രതീക്ഷിച്ചു. അടുത്ത ഘട്ട കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ചോ ദിവസ വേതനക്കാര്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നതിനെക്കുറിച്ചോ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയത് നമ്മുടെ തെറ്റ്.

അഞ്ചാം തീയതി രാത്രി ഒമ്ബത് മണിക്ക് ഒമ്ബത് മിനിറ്റ് നേരം ലൈറ്റെല്ലാം കെടുത്തി വീട്ടു പടിക്കലോ ബാല്‍ക്കണിയിലോ നിന്ന് വിളക്ക് കത്തിച്ച്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണം എന്ന് മാത്രം ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി സന്ദേശം അവസാനിപ്പിച്ചു. പക്ഷേ ഒമ്ബത് മിനിറ്റ് ലൈറ്റണച്ച്‌ വിളക്ക് കത്തിക്കാനുള്ള ആഹ്വാനം സംഘ് പരിവാര്‍ ആത്മാര്‍ത്ഥതയോടെ ഏറ്റെടുക്കുമെന്നും അതിന് പിന്നിലെ 'ശാസ്ത്ര'ത്തെക്കുറിച്ച്‌ വ്യാഖ്യാനങ്ങള്‍ വരുമെന്നും ഉറപ്പായിരുന്നു. അങ്ങനെയാണ് അവരുടെ പ്രചാരണ രീതിയെ സ്പൂഫ് ചെയ്ത് ഒരു പോസ്റ്റിടാം എന്ന് കരുതിയത്.

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ ദിവസേന ഇത്തരം സന്ദേശങ്ങള്‍ കാണുന്നത് കൊണ്ട് അവയുടെ പൊതുവായ കണ്‍സ്ട്രക്ഷനെക്കുറിച്ചൊരു ധാരണയുണ്ടായിരുന്നു. ആദ്യം അഞ്ചാം തീയതിക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്ന് കലണ്ടറില്‍ നോക്കി. അഞ്ചാം തീയതി ദ്വാദശി, ആറാം തീയതി ത്രയോദശി. അതില്‍ നിന്നു തന്നെ തുടങ്ങിക്കളയാം എന്നു കരുതി. 'മീനമാസത്തിലെ ദ്വാദശിയില്‍ നിന്ന്' എന്നെഴുതിത്തുടങ്ങാം എന്ന് കരുതിയപ്പോഴാണ് ഇത് ദേശീയ സംഭവമാണല്ലോ എന്നോര്‍ത്തത്. അപ്പോള്‍ മീന മാസം വെട്ടി നാഷണല്‍ കലണ്ടറിലെ ചൈത്രമാസമാക്കി. അഞ്ചാം തീയതി ആറാട്ടുപുഴ പൂരമാണെന്ന് കണ്ടതോടെ അതും എടുത്ത് ചേര്‍ത്തു. ആറാട്ടുപുഴ പൂരത്തെ ദേവസംഗമം എന്നാണ് ഇവിടെ തൃശ്ശൂരില്‍ പൊതുവേ പറയാറ്. ആ വിശേഷണവും ഉപയോഗിച്ചു.


ആധികാരികത തോന്നിക്കാന്‍ ഒരു സംസ്കൃത ശ്ലോകം കൂടി ചേര്‍ക്കുന്നതാണല്ലോ രീതി! 'നമോ നമഃ' എന്നവസാനിക്കുന്ന ശ്ലോകമാണെങ്കില്‍ സന്ദര്‍ഭത്തിന് യോജിച്ചതും കൂടിയാകും. അപ്പോഴാണ് ആദിത്യ ഹൃദയത്തില്‍ അങ്ങനെ ഉണ്ടെന്ന ഒാര്‍മ്മ വന്നത്... ഇന്‍റര്‍നെറ്റില്‍ നിന്ന് ആദിത്യ ഹൃദയം തപ്പിയെടുത്തു. അതില്‍ 'നമോ നമഃ' എന്ന് കണ്ടതോടെ അത് തന്നെ മതിയെന്ന് ഉറപ്പിച്ചു. ആദ്യ മൂന്നു വരി പൊക്കി. (ഇതില്‍ ഏറ്റവും രസകരമായ കാര്യം ആദിത്യ ഹൃദയ മന്ത്രം സൂര്യപ്രീതിക്ക് വേണ്ടി ഉരുവിടുന്നതാണ്. സന്ധ്യക്ക് ശേഷം അത് പറയാറില്ല. ആ വാട്ട്സാപ്പ് മെസ്സേജ് കിട്ടിയ സംഘമിത്രങ്ങളില്‍ എത്ര പേര്‍ ഇന്ന് രാത്രി ദീപം കത്തിച്ച്‌ ആ ശ്ലോകം ഉരുവിടുമെന്ന് ആലോചിക്കുമ്ബോള്‍...)

ഇനിയാണ് മെയിന്‍ ഐറ്റം. വിളക്ക് കത്തിക്കുന്നതിനെ ശാസ്ത്രവുമായി ബന്ധിപ്പിക്കണമല്ലോ! The science behind lighting the lamp എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്ത് സെര്‍ച്ച്‌ കൊടുത്തു. അധികം പരതാനെന്നും മെനക്കെടാതെ ആദ്യത്തെ സെര്‍ച്ച്‌ റിസള്‍ട്ടില്‍ തന്നെ ക്ലിക്ക് ചെയ്തു. ഇംഗ്ലീഷിലുള്ള ആ ലേഖനത്തിലെ ഒരു ഭാഗത്തില്‍ കണ്ണുടക്കി. "Due to the movement of the Raja particles emitted by the flame of a lamp, the nirgun (Non-materialised) kriya lahiri (waves of action) of God from the Universe get converted into Sagun raja predominant kriya lahiri and the strength of kriya shakti of God helps in the formation of a protective sheath of these kriya lahiri in the environment around us. Thus, by lighting a lamp, in a way we purify the premises"
ഐവാ! ഇത് തന്നെ ധാരാളം! അതില്‍ പ്രസക്തമല്ലാത്ത ഭാഗം ഒഴിവാക്കി ബാക്കി മലയാളീകരിച്ച്‌ മേമ്ബൊടിക്ക് 'അന്തരീക്ഷത്തെ അണുവിമുക്തമാക്കുന്ന' കാര്യം കൂടി ചേര്‍ത്തു. പിന്നെ ഒമ്ബത് മിനിറ്റിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കാന്‍ 'ആദ്യത്തെ ഒമ്ബത് മിനിറ്റാണ് രജോകണങ്ങള്‍ ഏറ്റവും ഊര്‍ജ്ജസ്വലതയോടെ അന്തരീക്ഷ ശുദ്ധീകരണം സാദ്ധ്യമാക്കുന്നത്' എന്നൊരു ഗുണ്ടിട്ടു. ഇത്രയും മാത്രമേ ഞാന്‍ ചെയ്തുള്ളൂ..വേറൊന്നും ചെയ്തില്ല. അതിനാണ് ഇവന്‍മാര്...!!!

രാവിലെ 10:26-ന് ആ പോസ്റ്റിട്ട ശേഷം അധിക നേരം ഫേസ്ബുക്കില്‍ സമയം ചിലവഴിച്ചില്ല. അന്ന് നേരത്തെ കിടന്നുറങ്ങുകയും ചെയ്തു. അടുത്ത ദിവസം രാവിലെ എഫ്ബി ലോഗിന്‍ ചെയ്തപ്പോഴാണ് സുഹൃത്തുക്കളുടെ പോസ്റ്റുകളില്‍ നിന്നും മെസ്സേജുകളില്‍ നിന്നും സംഭവം കൈവിട്ടു പോയെന്ന് മനസ്സിലാക്കിയത്. വാട്ട്സാപ്പ് യൂണിവേഴ്സിറ്റിയിലെ കേശവന്‍ മാമന്‍മാര്‍ അത് ആധികാരിക രേഖയായി ഏറ്റെടുത്തുവെന്നും ഫാമിലി, കമ്മ്യൂണിറ്റി ഗ്രൂപ്പുകളിലൊക്കെ അറഞ്ചം പുറഞ്ചം ഷെയര്‍ ചെയ്യപ്പെടുന്നുവെന്നും അറിഞ്ഞു. പൊന്നുംകുടത്തിന് പൊട്ടെന്ന പോലെ ആ പോസ്റ്റ് അതേ പടി കോപ്പി ചെയ്ത് ജനം ടി വി മേധാവി അനില്‍ നമ്ബ്യാര്‍ തന്റെ ടൈംലൈനില്‍ ഇട്ടുവെന്ന് കേട്ടപ്പോള്‍ ചിരിച്ച്‌ കണ്ണീര് വന്നു. ട്രോളുകള്‍ തുടങ്ങിയപ്പോള്‍ പുള്ളി അത് ഡിലീറ്റ് ചെയ്തു. പക്ഷേ പേജില്‍ എഡിറ്റഡ് വെര്‍ഷന്‍ ഇപ്പോഴുമുണ്ട്.

ഏതോ ഒരു നല്ല നിമിഷത്തില്‍ ആ പോസ്റ്റിന് ആമുഖമായി ട്രോളാണെന്ന അര്‍ത്ഥത്തില്‍ രണ്ട് വരി കൂടി കുറിക്കാന്‍ തോന്നി. അല്ലായിരുന്നെങ്കില്‍ സുഹൃത്തുക്കള്‍ മാത്രമേ മനസ്സിലാക്കുമായിരുന്നുള്ളൂ അതൊരു ട്രോള്‍ പോസ്റ്റാണെന്ന്. ബാക്കിയെല്ലാവരും കൂടി എനിക്ക് ഔദ്യോഗിക സംഘി പട്ടവും തെക്കേടത്തമ്മ പുരസ്കാരവും ഒരുമിച്ച്‌ നല്കിയേനേ! ജസ്റ്റ് മിസ്സ്!!!

ഒരര്‍ത്ഥത്തില്‍ സംഘ് പരിവാര്‍ ഐ ടി സെല്ലും ബൌദ്ധിക കേന്ദ്രങ്ങളും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രത്യക്ഷത്തില്‍ ബോധ്യപ്പെട്ട ഒരു അനുഭവമായി ഇത്. എന്തും ഫോര്‍വേഡ് ചെയ്യാന്‍ തയ്യാറായി ഒരു അണി കൂടെയുള്ളപ്പോള്‍ ഇതും ഇതിനപ്പുറവും നടക്കും. ഉന്നത വിദ്യാഭ്യാസമുള്ള പ്രൊഫഷണല്‍സ് വരെ വിവേചനബുദ്ധിയില്ലാതെ ആ മെസ്സേജ് ഷെയര്‍ ചെയ്തിട്ടുണ്ട് എന്ന് കാണുമ്ബോള്‍ 'ലൈറ്റ് & സൗണ്ട് ഷോ'കള്‍ക്ക് ഇനിയും ഇത് പോലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടാവും എന്നുറപ്പിക്കാം. അയ്യപ്പന്‍ നായര്‍ കോശിയോട് പറഞ്ഞതേ എനിക്കും പറയാനുള്ളൂ..."നിങ്ങള്‍ പരിവാറുകാര്‍ പാരമ്ബര്യമായി പൊട്ടന്‍മാരാ...അല്ലേ?"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് ... അമേരിക്കക്ക് പുറമെ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് ബ്രസീലിലും റഷ്യയിലും  (9 minutes ago)

ഒരിക്കല്‍ കൂടി കരുതല്‍ വേണം; നമ്മുടേയും നാടിന്റേയും രക്ഷയ്ക്കായി... ഹോം ക്വാറന്റൈനിലുള്ളവരുടെ കരുതല്‍ ഏറെ പ്രധാനം...കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന  (18 minutes ago)

'സ്ത്രീധനം ചോദിക്കുന്നവന്റെ താടിക്ക് തട്ടാനുള്ള ധൈര്യം കാണിക്കുമോ? പെണ്‍കുട്ടിക്ക് അവളുടെ പങ്കാളിയേ കണ്ടെത്തി കല്ല്യാണം കഴിക്കാനുള്ള സമയവും,സാവകാശവും കൊടുക്കുമോ?ഉത്രയുടെ കൊലപാതകത്തിൽ പ്രതികരണവുമായി നട  (23 minutes ago)

അമേരിക്കയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്നു... ദിനം പ്രതി പതിനായിരക്കണക്കിന് അളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്, കോവിഡ് മരണം 99,000 കടന്നു  (30 minutes ago)

ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി; 133 രാജ്യങ്ങളിലേക്കായി 44.6 കോടി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകളും 154 കോടി പാരസെറ്റമോള്‍ ഗുളികകളും വിതരണംചെയ്ത ഇന്ത്യയെ പുകഴ്തി ഫ്രാന്‍സ്;  (5 hours ago)

മലയാളി നഴ്‌സ് ഉള്‍പ്പെടെ ഇന്ന് ഗള്‍ഫില്‍ മരിച്ചത് 4പേര്‍; മൂന്ന് ദിവസമായി മുബാറഖ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു;  (5 hours ago)

കേട്ടുകേള്‍വിയില്ലാത്ത കൊലപാതകം; വിവാഹ സമയത്ത് ഉത്രയ്ക്ക് വീട്ടുകാര്‍ നല്‍കിയത് നൂറു പവന്‍; എല്ലാം സ്വര്‍ണത്തിനും പണത്തിനും വേണ്ടി;  (5 hours ago)

തടവുകാരന് കൊവിഡ്; മുപ്പത് പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍; സംസ്ഥാനത്ത് ഇങ്ങനെ ഒരു സംഭവം ഇതാദ്യം  (6 hours ago)

സൈന്യത്തോട് തയ്യാറായിരിക്കാന്‍ കിം ജോങ് ഉന്‍; അണ്വായുധങ്ങളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു; എന്തിനുള്ള പുറപ്പാടെന്ന് ലോകം  (6 hours ago)

മഹാരാഷ്ട്രയില്‍ നിന്ന് എറണാകുളത്തേക്കുള്ള ശ്രമിക് ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കി  (8 hours ago)

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ റിപ്പോ‌ര്‍ട്ട് ചെയ്തത് 3041 കൊവിഡ് രോഗികള്‍  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്ര ​മോദിയെ പ്രതിഷ്​ഠയാക്കി ക്ഷേത്രം നിര്‍മിക്കാനൊരുങ്ങി എം.എല്‍.എ  (8 hours ago)

ഈ നോമ്ബുകാലം ടൊവിനോ തോമസിന് ഇങ്ങനെയായിരുന്നു...  (9 hours ago)

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് മാസ്‌കുകളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖയും വീടുകളിലെത്തിച്ച്‌ തുടങ്ങി  (9 hours ago)

യുഎഇ യില്‍ നിന്ന് ഇന്ന് ആശ്വാസ റിപ്പോര്‍ട്ടുകളാണ് എത്തുന്നത്... ഇന്ന് ഒരാള്‍ മാത്രമാണ് കോവിഡ് മൂലം മരണപ്പെട്ടത്  (9 hours ago)

Malayali Vartha Recommends