പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്. കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ നടക്കുക. വേറിട്ട കാഴ്ചകളും കലകളും നുകരാൻ നാടിന്റെ നാനാ ഭാഗങ്ങളിൽനിന്നായി ആയിരങ്ങൾ നഗരമണ്ണിലേക്ക് ഒഴുകിയെത്തുന്നതാണ്.
വർണവെളിച്ചങ്ങളിൽ കുളിച്ച നഗരത്തിൽ നടക്കുന്ന കലാവിരുന്ന് വേറിട്ട അനുഭവമാക്കിയാവും അവരുടെ മടക്കം. നാളെ വൈകുന്നേരം അഞ്ചിന് സാംസ്‌കാരിക സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മേയർ പി. ഇന്ദിര അധ്യക്ഷതവഹിക്കും.
21ന് മെഗാ ഇവന്റിന് ശേഷം ജവഹർ സ്‌റ്റേഡിയത്തിൽ മെഗാഡ്രോൺ ഷോ അരങ്ങേറും.
സംസ്ഥാനത്ത് ആദ്യമായി കണ്ണൂരിലാണ് മെഗാഡ്രോൺ ഷോ എത്തുന്നത്. കൂടാതെ, നഗരത്തിലെത്തുന്നവർക്ക് ചുറ്റിക്കറങ്ങാൻ കെ.എസ്.ആർ.ടി.സി ഡബ്ൾ ഡെക്കർ ബസ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























